5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope Malayalam June 19: ഈ കൂറുകാര്‍ക്ക് ഭാഗ്യം വരുന്നു; ഇന്നത്തെ നക്ഷത്രഫലം നോക്കാം

Malayalam Star Result 19-06-24: പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. എന്ത് തീരുമാനിക്കുമ്പോഴും നന്നായി ആലോചിക്കുക. കഷ്ടപ്പാടുകള്‍ എന്തുവന്നാലും നിലവിലെ ജോലിയില്‍ മുന്നോട്ടുപോവുക.

Today’s Horoscope Malayalam June 19: ഈ കൂറുകാര്‍ക്ക് ഭാഗ്യം വരുന്നു; ഇന്നത്തെ നക്ഷത്രഫലം നോക്കാം
shiji-mk
Shiji M K | Published: 19 Jun 2024 06:40 AM

നക്ഷത്രങ്ങളുടെ സ്വാധീനം നമ്മുടെ ജീവിതത്തില്‍ വലിയമാറ്റങ്ങളാണ് ഉണ്ടാക്കാറുള്ളത്. ഓരോ നക്ഷത്രക്കാര്‍ക്കും അവരുടെ ജനനത്തിന് അനുസരിച്ച് ഭാഗ്യദോഷങ്ങള്‍ കടന്നുവരാം. എന്താണ് ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം എന്ന് പരിശോധിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

ഈ നക്ഷത്രക്കാര്‍ക്ക് ഇന്നത്തെ ദിവസം കര്‍മരംഗത്ത് ഉയര്‍ച്ചയുണ്ടാകാനിടയുണ്ട്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ വന്നുചേരും. രാഷ്ട്രീയക്കാര്‍ക്കും ഇന്ന് നല്ല ദിവസമാണ്.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം അരഭാഗം)

ക്ഷേത്രദര്‍ശനം നടത്താന്‍ അവസരം ലഭിക്കും. ഉന്നത വ്യക്തികളുമായി അടുത്തിടപഴകാന്‍ സാധിക്കും. ഉല്ലാസയാത്രയ്ക്ക് സാധ്യതയുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അല്‍പം ബുദ്ധിമുട്ട് നേരിടേണ്ടതായി വരും.

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

ജോലി അന്വേഷിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ സാധിക്കും. സംസാരിക്കുമ്പോള്‍ എപ്പോഴും മിതത്വം പാലിക്കുക. ബന്ധുക്കളെ കാണാന്‍ ഇടവരും. വേണ്ടപ്പെട്ടവരില്‍ നിന്ന് സന്തോഷം ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

ഈ നക്ഷത്രക്കാര്‍ക്ക് ജോലി ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂല സമയമാണ്. ദാമ്പത്യ ജീവിതം മെച്ചപ്പെടും. വിവാഹം പോലുള്ള മംഗളകര്‍മങ്ങള്‍ നടക്കും. ഇഷ്ടഭക്ഷണ സമൃദ്ധിയുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. എന്ത് തീരുമാനിക്കുമ്പോഴും നന്നായി ആലോചിക്കുക. കഷ്ടപ്പാടുകള്‍ എന്തുവന്നാലും നിലവിലെ ജോലിയില്‍ മുന്നോട്ടുപോവുക.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)

എല്ലാത്തിലും വിജയിക്കാന്‍ സാധിക്കും. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കുക. കര്‍മരംഗത്ത് പുരോഗതി കൈവരിക്കും. അനാവശ്യമായ ചിന്തകള്‍ അബദ്ധത്തില്‍ ചാടിക്കും.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല സമയമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്ലേശം അനുഭവിക്കേണ്ടതായി വരും.

വൃശ്ചികം (വിശാഖം കാല്‍ഭാഹം, അനിഴം, തൃക്കേട്ട)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തി നേട്ടം കൈവരാം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല സമയമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. ചെലവുകള്‍ വര്‍ധിക്കും. കാര്‍ഷിക മേഖലയില്‍ ധനനഷ്ടത്തിന് സാധ്യതയുണ്ട്.

മകരം (ഉത്രാടം അരഭാഗം, തിരുവോണം, അവിട്ടം മുക്കാല്‍ഭാഗം)

എല്ലാത്തിലും താത്പര്യക്കുറവുണ്ടാകും, അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിന് കഷ്ടപ്പെടേണ്ടി വരും. വിദേശയാത്രയ്ക്ക് തടസം നേരിടും.

കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

ദാമ്പത്യജീവിതം മെച്ചപ്പെടും. ആരോഗ്യപ്രശ്‌നങ്ങള്‍ മാറും. പുതിയ വീട്ടിലേക്ക് താമസം മാറാനിടയുണ്ട്.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

പിതാവില്‍ നിന്നും സഹായം ലഭിക്കും. സന്താനങ്ങള്‍ക്കായി പണം തെലവഴിക്കേണ്ടി വരും. ബന്ധുക്കള്‍ കാരണം കുടുംബത്തില്‍ വഴക്കുണ്ടാകും.

Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായത് മാത്രമാണ്. TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല.