Today’s Horoscope Malayalam June 18: ഈ രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും; ഇന്നത്തെ രാശിഫലം

Today’s Horoscope Malayalam June 18: മിഥുനം രാശിക്കാർ തീരുമാനങ്ങൾ ആലോചിച്ച് വിവേകത്തോടെ എടുക്കണം, പ്രത്യേകിച്ച് ബിസിനസ് മേഖലയിൽ.

Today’s Horoscope Malayalam June 18: ഈ രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും; ഇന്നത്തെ രാശിഫലം
Published: 

18 Jun 2024 06:46 AM

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ബിസിനസ് നടത്തുന്ന മേടക്കൂറുകാർക്ക് ഈ ദിവസം പുരോഗതി വളരെ നല്ലതാണ്. തൊഴിൽ മേഖലയിൽ പുതിയ മേലധികാരികൾ വന്നേക്കാം. വസ്തു, സ്വത്ത് എന്നിവ സംബന്ധമായ കാര്യങ്ങളിൽ നിങ്ങൾക്ക് നേട്ടമുണ്ടാകുന്നു. ജീവിത പങ്കാളിയുടെ പിന്തുണ ലക്ഷ്യത്തിലേക്കെത്താൻ നിങ്ങളെ സഹായിക്കും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഈ രാശിക്കാരായ വ്യാപാരികൾക്ക് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ഇന്ന് നടത്തുന്ന ഏതൊരു ഇടപാടുകളിലും ജാഗ്രത പാലിക്കണം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ നന്നായി പ്രയത്നിക്കണം. സുഹൃത്തുക്കളുമായി ദൂരയാത്രയ്ക്ക് പോകാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും. ബിസിനസ് ചെയ്യുന്നവർക്ക് തിരക്ക് നിറഞ്ഞ ദിവസമായിരിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സംസാരത്തിലും പെരുമാറ്റത്തിലും സംയമനം പാലിച്ച് മുന്നോട്ട് പോകുക. മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കണം. ബിസിനസ് ആരംഭിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ വിജയിക്കും. നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകും. നിങ്ങളെ ഭാഗ്യം തുണയ്ക്കുന്ന ദിവസം കൂടിയാണ്. തീരുമാനങ്ങൾ ആലോചിച്ച് വിവേകത്തോടെ എടുക്കുക. പ്രത്യേകിച്ച് ബിസിനസ് മേഖലയിൽ. സന്താനങ്ങളുടെ ഭാവി സംബന്ധിച്ച് ആശങ്ക നിലനിൽക്കും. മംഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

നിങ്ങൾക്ക് കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ പല ജോലികളും പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. ഇന്ന് സുഹൃത്തുക്കളിൽ നിന്ന് നിരാശാജനകമായ കാര്യങ്ങൾ സംഭവിച്ചേക്കാം. ആഡംബര കാര്യങ്ങൾക്കായി പണം ചെലവഴിക്കാൻ സാധ്യതയുണ്ട്. ആരെയും ആകർഷിക്കുന്ന വ്യക്തിത്വം മൂലം ആളുകൾ നിങ്ങളുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചേക്കാം. വിദ്യാർത്ഥികൾക്ക് ഇന്ന് നല്ലൊരു ദിവസമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ദാമ്പത്യ ജീവിതത്തിൽ നേരിട്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. മാനസിക പിരിമുറുക്കത്തിൽ നിന്ന് ആശ്വാസം ലഭിക്കും. ബിസിനസ് വിപുലീകരിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കും. വീട്ടിലെ അറ്റകുറ്റപ്പണികൾക്കായി പണം ചെലവഴിക്കേണ്ടി വരും. തൊഴിൽ രംഗത്ത് പുതിയ ജോലികൾ ആരംഭിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താല്പര്യം വർധിക്കുകയും അതിനായി സമയം നീക്കി വെയ്ക്കുകയും ചെയ്യും. മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാവും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

നിങ്ങൾക്ക് ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്ന് ആശ്വാസം ലഭിക്കും. കുട്ടികളുടെ ഭാവിയുമായി ബന്ധപ്പെട്ട് നല്ല വാർത്ത ലഭിക്കും. കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷം നിലനിൽക്കും. ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നു. ബിസിനസിലെ പ്രശ്നങ്ങൾ അകറ്റാനും ലാഭകരമായി മുമ്പോട്ട് കൊണ്ടുപോകാനും പിന്തുണ ഉണ്ടാകും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും. ദാമ്പത്യ ബന്ധം കൂടുതൽ ദൃഢമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പൊതുപ്രവർത്തകർക്കും രാഷ്ട്രീയവുമായി ബന്ധമുള്ളവർക്കും ഇന്ന് നേട്ടം ഉണ്ടാകും. ഇവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ പ്രശംസിക്കപ്പെടും. ജീവിതത്തിൽ അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങൾ തീർപ്പാകും. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായ വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയം തന്നെ ലഭിക്കും. ജീവിത പങ്കാളിയുമായി ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നതാണ്. വാഹനം ഓടിക്കുന്നവർ വളരെയധികം ശ്രദ്ധിക്കണം.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ജീവിത പങ്കാളിയുമായുള്ള തുറന്ന സംസാരം ബന്ധത്തിലെ തെറ്റിദ്ധാരണകൾ അകറ്റാൻ സഹായിക്കും. പരസ്പര സ്നേഹവും വിശ്വാസവും നിങ്ങളിൽ വർധിക്കും. പങ്കാളിത്തത്തോടെ ജോലികൾ ചെയ്യുന്നവർ ശ്രദ്ധിക്കണം, തർക്കങ്ങളോ തെറ്റിദ്ധാരണകളോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം ലഭിക്കുന്നതാണ്. കുട്ടികളുടെ മികച്ച പ്രകടനത്തിന് വിവിധയിടങ്ങളിൽ നിന്ന് അഭിനന്ദനം ലഭിക്കുന്നു. സുഹൃത്തുക്കളോടൊപ്പം യാത്ര പോകാൻ അവസരം വന്നുചേരും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസ്സങ്ങൾ പരിഹരിക്കപ്പെടും. ഇന്ന് ചെറുതോ ദീർഘദൂരമോ ആയ യാത്ര സാധ്യമാണ്. ബിസിനസിലെ കഠിനാദ്ധ്വാനം നിങ്ങൾക്ക് ഇന്ന് മെച്ചപ്പെട്ട ഫലങ്ങൾ കൊണ്ടുവരും. മാതാപിതാക്കളുടെ അനുഗ്രഹം ഉണ്ടാകും. കുടുംബത്തിലെ പുതിയ ആളുകളുടെ വരവ് മൂലം സന്തോഷത്തിന്റെ അന്തരീക്ഷ സൃഷ്ടിക്കപ്പെടും. ജീവിത പങ്കാളിയുമായി സമയം ചെലവിടും. മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ജോലിസ്ഥലത്ത് ഒരു സഹപ്രവർത്തകൻ നിങ്ങൾക്കെതിരെ ഗൂഡാലോചന നടത്താൻ സാധ്യതയുണ്ട്. ആവശ്യമില്ലാതെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെട്ടാൽ അത് നിങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടും. വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശ്രമം ആവശ്യമായ ദിവസമാണ് ഇന്ന്. പൂർവിക സ്വത്ത് അനുഭവയോഗത്തിൽ വന്നുചേരാനിടയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ചില സമ്പാദ്യ പദ്ധതികളിൽ പണം നിക്ഷേപിക്കാൻ സാധ്യതയുണ്ട്. പുതിയ പദ്ധതികൾ നടപ്പാക്കാൻ അനുകൂലമായ ദിവസമാണ്. ബിസിനസ് ചെയ്യുന്നവർക്കും നേട്ടമുണ്ടാകും. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായത്തോടെ തീർപ്പാകാത്ത ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകാനിടയുണ്ട്. വളരെ തിരക്കുള്ള ദിവസമായിരിക്കും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

ബിസിനസ് ആരംഭിക്കാനായി ജീവിത പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിര്രും. സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് തീർപ്പാകും. കുടുംബാംഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന പ്രശ്നങ്ങളും പരിഹരിക്കപ്പെടും. സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യതകളുണ്ട്. കുടുംബ ബിസിനസിൽ പിതാവിന്റെ പിന്തുണ ലഭിക്കും. വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ പൂർണ പിന്തുണ ലഭിക്കുന്നതാണ്. മുതിർന്ന കുടുംബാംഗങ്ങളിൽ നിന്ന് നേട്ടം ഉണ്ടാകും.

 

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ