5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope Malayalam June 17: സംസാരത്തില്‍ നിയന്ത്രണം പാലിച്ച് മുന്നോട്ട് പോകാം; ഇന്നത്തെ നക്ഷത്രഫലം

Today’s Horoscope Malayalam June 17 2024: ഏറെനാളായി നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കും. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. പുതിയ വീട്ടിലേക്ക് മാറി താമസിക്കും.

Today’s Horoscope Malayalam June 17: സംസാരത്തില്‍ നിയന്ത്രണം പാലിച്ച് മുന്നോട്ട് പോകാം;  ഇന്നത്തെ നക്ഷത്രഫലം
shiji-mk
Shiji M K | Updated On: 17 Jun 2024 06:54 AM

മേടം (അശ്വതി, ഭരണി കാര്‍ത്തിക കാല്‍ഭാഗം)

ഈ നക്ഷത്രക്കാര്‍ക്ക് കര്‍മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ വന്നുചേരാനും സാധ്യതയുണ്ട്. അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള മോചനം സാധ്യമാകും. ഏറെനാളായി നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കും. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. പുതിയ വീട്ടിലേക്ക് മാറി താമസിക്കും.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം,രോഹിണി, മകയിരം അരഭാഗം)

ആഘോഷവേളകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ചെയ്യുന്ന തൊഴിലില്‍ തൃപ്തി ഉണ്ടാകില്ല. വിദ്യാര്‍ഥികള്‍ പഠനത്തില്‍ അലസും. ബിസിനസില്‍ തീരുമാനമെടുക്കുമ്പോള്‍ നന്നായി ആലോചിക്കുക.

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

ഈ നക്ഷത്രക്കാര്‍ക്ക് ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. മാതാവിന് അസുഖങ്ങള്‍ വരും. വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല സമയമാണ്. വീട്ടമ്മമാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

നന്നായി ആലോചിച്ചതിന് ശേഷം മാത്രം തീരുമാനങ്ങളെടുക്കുക. ദൂരയാത്രകള്‍ നടത്താനിടവരും. വീട് പണിതുകൊണ്ടിരിക്കുന്നവര്‍ക്ക് ധാരാളം പാഴ്‌ചെലവുകള്‍ ഉണ്ടാകും.

Also Read: Astrological Remedies: വെറുതെ ഇരുന്നാലും പണം വാരാം; ഈ നമ്പര്‍ എഴുതി സൂക്ഷിച്ചാല്‍ മതി

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

സംസാരിക്കുമ്പോള്‍ നിയന്ത്രണം പാലിക്കുക. കാലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമല്ല. വിദേശത്ത് നിന്നും പണം ലഭിക്കാം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)

വിവാഹകാര്യത്തില്‍ തടസം നേരിടും. പെട്ടെന്ന് ദേഷ്യം വന്ന് കര്‍ക്കശമായി സംസാരിക്കും. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യം വന്നുചേരും.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

ബന്ധുക്കളുടെ സഹായം ലഭിക്കും. ആഘോഷങ്ങളില്‍ പങ്കെടുക്കും.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത കേള്‍ക്കാം. മാനസിക സംഘര്‍ഷം കൂടും. സഹോദരങ്ങളില്‍ നിന്ന് മനക്ലേശത്തിന് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ധനചെലവുണ്ടാകും. മേലധികാരികളില്‍ നിന്നും മനസിന് വിഷമപ്പെടുത്തുന്ന വാക്കുകള്‍ കേള്‍ക്കാനിടയുണ്ട്.

മകരം (ഉത്രാടം അരഭാഗം, തിരുവോണം, അവിട്ടം മുക്കാല്‍ഭാഗം)

സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക, ശത്രുക്കള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യപരമായി നല്ലകാലമാണ്. ബന്ധുക്കളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. സന്താനങ്ങളെ കൊണ്ട് സന്തോഷം ലഭിക്കും.

Also Read: Negative Energy Plant: പ്രധാനവാതില്‍ തുറക്കുന്നിടത്ത് ഈ സസ്യമുണ്ടോ? കലഹം വിട്ടുപോകില്ല

കുംഭം (അവിട്ടം കാല്‍ഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

തൊഴില്‍ മേഖലയില്‍ നന്നായി ശ്രദ്ധിക്കണം. ബുദ്ധിപൂര്‍വം മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനിടയുണ്ട്.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പൊതുവേ ഈ നക്ഷത്രക്കാര്‍ വിവിധ മേഖലകളില്‍ നിന്ന് പണം ലഭിക്കാന്‍ സാധ്യതയുണ്ട്.