Today’s Horoscope Malayalam June 15: ഈ രാശിക്കാർ ഇന്ന് ലോൺ എടുക്കുന്നത് ഒഴിവാക്കണം; ഇന്നത്തെ നക്ഷത്രഫലം
Today’s Horoscope Malayalam June 15: ഈ രാശിക്കാർക്ക് നേത്ര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന് കൃത്യ സമയത്ത് പരിഹാരം തേടിയില്ലെങ്കിൽ ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മേടം രാശിയിലുള്ള വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ് ഇന്ന്. കാരണം പഠനത്തിന് മികച്ച അവസരങ്ങൾ ഉണ്ടാകും. ലോൺ എടുക്കാൻ ശ്രമിക്കുന്നവർക്ക് ഇന്ന് അനുകൂലമായ ദിവസം ആയിരിക്കില്ല. കുടുംബത്തിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ട്. പിതാവിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. ജീവിത പങ്കാളിയുടെ പിന്തുണയും നിങ്ങൾക്കൊപ്പം ഉണ്ടാകും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകാനിടയുണ്ട്.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ഇടവം രാശിയിലുള്ളവർക്ക് ഇന്ന് വളരെയധികം തിരക്കേറിയ ദിവസമായിരിക്കും. പരിഹരിക്കപ്പെടാതെ കിടക്കുന്ന ജോലികൾ ഉണ്ടെങ്കിൽ അവ ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇന്നത്തെ സമയം അനുകൂലമാണ്. സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടും. കുടുംബ സ്വത്ത് അനുഭവിക്കാൻ യോഗമുണ്ടാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ബിസിനസ് ചെയ്യുന്ന ഈ രാശിക്കാർ ചില ഇടപാടുകൾക്ക് ഇന്ന് അന്തിമ രൂപം നൽകിയേക്കും. ഇതിൽ നിന്ന് വൻ നേട്ടങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. മുടങ്ങി കിടന്ന ചില ജോലികൾ പുനരാരംഭിക്കും. പൂർവിക സ്വത്ത് അനുഭവ യോഗത്തിൽ വന്നുചേരാനിടയുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. സന്താനങ്ങളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ ലഭിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും. കുടുംബാംഗങ്ങളിൽ നിന്ന് സ്നേഹവും വാത്സല്യവും ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി പണം ചെലവഴിക്കാനിടയുണ്ട്. എതിരാളികൾ നിങ്ങളുടെ നേട്ടങ്ങളിൽ അസ്വസ്ഥരാകും. സന്താനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം ശക്തമാകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഈ രാശിക്കാർക്ക് നേത്ര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന് കൃത്യ സമയത്ത് പരിഹാരം തേടിയില്ലെങ്കിൽ ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇന്ന് ലോൺ എടുക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. സമ്മർദ്ദം വർധിപ്പിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം. ശാരീരിക വേദനയിൽ നിന്ന് ആശ്വാസം ലഭിക്കും. അധാർമിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. മാതാപിതാക്കളുടെ പിന്തുണ നിങ്ങൾക്ക് വലിയ ആശ്വാസമാകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ബന്ധുജനങ്ങളിൽ നിന്ന് അത്ര നല്ലതല്ലാത്ത പെരുമാറ്റം ഉണ്ടായേക്കും. സംസാരത്തിലും പെരുമാറ്റത്തിലും മര്യാദ നിലനിർത്താൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ബന്ധങ്ങൾ വഷളായേക്കാം. മാതാപിതാക്കളുടെ പിന്തുണ ഉണ്ടാകും. സന്താനങ്ങളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ ലഭിക്കാനിടയുണ്ട്. മതപരമായ കാര്യങ്ങളിലും ആത്മീയ കാര്യങ്ങളിലും താല്പര്യം വർധിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം, പുതിയ ഉത്തരവാദിത്തങ്ങൾ തുടങ്ങിയ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ്. നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതിന് ഗുണകരമായ ദിവസമാണ്. പുതിയ പ്രണയ ജീവിതം ആരംഭിക്കും. ഇന്ന് നിങ്ങളുടെ ജോലികളെല്ലാം കൃത്യസമയത്ത് ചെയ്തുതീർക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ഈ രാശിക്കാർ വ്യാപാരം മെച്ചപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളിൽ തടസ്സങ്ങൾ നേരിടാനിടയുണ്ട്. അതുമൂലം അസ്വസ്ഥരായി കാണപ്പെട്ടേക്കാം. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ആഗ്രഹിച്ച വിഷയത്തിൽ തന്നെ അഡ്മിഷൻ ലഭിച്ചേക്കാം. നിങ്ങളുടെ കഴിവ് ഉപയോഗപ്പെടുത്തി എതിരാളികളുടെ നീക്കങ്ങളെ മറികടക്കാൻ സാധിക്കും. പ്രണയ ജീവിതത്തിൽ ശ്രദ്ധയോടെ മുമ്പോട്ട് പോകേണ്ടതുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ധനു രാശിക്കാർക്ക് ബിസിനസിൽ നിന്ന് നേട്ടമുണ്ടാകുന്ന ദിവസമാണ്. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ചില തർക്കങ്ങളിൽ വിജയം നിങ്ങൾക്കൊപ്പമായിരിക്കും. വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കുക. ബിസിനസ് മേഖല വിപുലീകരിക്കും. ഭക്ഷണശീലങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഉദരപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ജീവകാര്യണ്യ പ്രവർത്തനങ്ങളിൽ താല്പര്യം വർധിക്കും. ഇന്ന് നിങ്ങൾക്ക് ഭാഗ്യത്തിന്റെ പിന്തുണ ഉണ്ടാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
അനാവശ്യ ചെലവുകൾ വർധിച്ചേക്കാം. ഇന്ന് നിക്ഷേപങ്ങൾ നടത്തുന്നത് ഗുണം ചെയ്യും. ഇത് ഭാവിയിൽ നിങ്ങൾക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും. ബിസിനസ് ആവശ്യങ്ങൾക്ക് നടത്തുന്ന യാത്ര ഫലം ചെയ്യും. കടബാധ്യതയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമങ്ങൾ ഫലപ്രദമാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
വളരെ നാളുകൾക്ക് ശേഷം പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനുള്ള അവസരം ഉണ്ടാകും. ചെലവുകൾ കൂടാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. ജോലിസ്ഥലത്തെ നിങ്ങളുടെ നേട്ടങ്ങളിൽ ചിലർ അസൂയ പ്രകടിപ്പിച്ചേക്കും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ഏകാഗ്രത പ്രകടമാകണം. മാതാപിതാക്കളുമായുള്ള ബന്ധം ദൃഢമാകും. എന്നാൽ ജീവിത പങ്കാളിയുമായി പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
കുടുംബ ബിസിനസ് നടത്തുന്നവർക്ക് പിതാവിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്നത് ഗുണം ചെയ്യും. ദിവസങ്ങളായി മുടങ്ങി കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. പ്രണയ ജീവിതത്തിൽ ഐക്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടേക്കാം. സമൂഹത്തിൽ ഇന്ന് നിങ്ങളുടെ ബഹുമാനം വർധിക്കും. കോപം നിയന്ത്രിച്ചില്ലെങ്കിൽ കുടുംബത്തിൽ പല പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.