​​Today’s Horoscope Malayalam June 12: ഈ രാശിക്കാർ ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം; ഇന്നത്തെ നക്ഷത്രഫലം

​​Today’s Horoscope Malayalam June 12: രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ഈ രാശിക്കാർക്ക് പല തടസ്സങ്ങളും നേരിട്ടേണ്ടി വന്നേക്കാം.

​​Today’s Horoscope Malayalam June 12: ഈ രാശിക്കാർ ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം; ഇന്നത്തെ നക്ഷത്രഫലം

Today’s Horoscope Malayalam.

Published: 

12 Jun 2024 06:58 AM

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

നിങ്ങൾക്ക് ബിസിനസുമായി ബന്ധപ്പെട്ട് യാത്ര പോകേണ്ടിവരും. കുടുംബ ബന്ധങ്ങൾ ദൃഢമാകും. പങ്കാളിയിൽ നിന്ന് സന്തോഷകരമായ അനുഭവം ഉണ്ടാകും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കെട്ടികിടക്കുന്ന ചില പദ്ധതികൾ പൂർത്തീകരിക്കാൻ സാധിക്കും. ആരോഗ്യ കാര്യത്തിൽ നല്ല ദിവസമാണ്.

​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഗാർഹിക ആവശ്യങ്ങൾക്കായി പണം ചിലവാക്കും. ദാമ്പത്യ ജീവിതത്തിലെ സന്തോഷം നിലനിർത്തിക്കൊണ്ടുപോകാൻ ശ്രമിക്കണം. ജോലിസ്ഥലത്ത് കഠിനാധ്വാനം വേണ്ടിവരും. പുതിയ ഉത്തരവാദിത്തങ്ങൾ നിങ്ങൾക്ക് ലഭിച്ചേക്കാം. തർക്ക സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ഈ രാശിക്കാർക്ക് പല തടസ്സങ്ങളും നേരിട്ടേണ്ടി വന്നേക്കാം. സഹോദരങ്ങൾക്കൊപ്പം സമയം ചെലവിടുകയും അത് നിങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യും. ബിസിനസ് ചെയ്യുന്നവരുടെ സാമ്പത്തിക സ്ഥിതി നന്നായി മെച്ചപ്പെടും. മംഗളകരമായ ചടങ്ങുകളുടെ ഭാഗമാകാൻ അവസരമുണ്ടാകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ നിങ്ങളിലേക്ക് വന്നുചേരാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിന് ചേരാൻ സാധിക്കും. സന്താനങ്ങളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ ലഭിച്ചേക്കും.

​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വിദേശ സ്ഥാപനവുമായി ബിസിനസിൽ പങ്കാളിത്തമുണ്ടാക്കാനിടയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങൾക്ക് നിക്ഷേപങ്ങൾ നടത്താൻ അനുകൂലമായ സമയമാണ്. സമയവും സമ്പത്തും വിദഗ്ധമായി കൈകാര്യം ചെയ്യാൻ ശ്രമിക്കണം. ആളുകളെ സഹായിക്കാൻ മടി കാണിക്കരുത്. പങ്കാളിയുടെ നിർദ്ദേശങ്ങൾ ബിസിനസിൽ ഉപകാരപ്പെടും. കുടുംബാംഗങ്ങളുമായി വൈകുന്നേരം ചെലവിടും.

​ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഈ രാശിക്കാരായ വിദ്യാർഥികൾ വളരെയധികം കഠിനാധ്വാനം നടത്തേണ്ട ദിവസമാണ്. ഇന്ന് ചെലവുകൾ വർധിച്ചേക്കാനിടയുണ്ട്. സാമൂഹിക പ്രവർത്തകർക്ക് സമൂഹത്തിൽ ബഹുമാനം വർധിക്കും. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. സംസാരത്തിൽ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കിൽ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം.

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പഴയ കടങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാനിടയുണ്ട്. ആരോ​ഗ്യ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പൊതുപ്രവർത്തനവുമായി ബന്ധപ്പെട്ട് യാത്ര വേണ്ടി വരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിസാലത്ത് ഉത്തരവാദിത്തങ്ങൾ കൂടും. വളരെക്കാലത്തിന് ശേഷം ചില സുഹൃത്തുക്കളെ കണ്ടുമുട്ടാൻ ഇടവരും. വൈകുന്നേരം ചില മംഗളകരമായ പരിപാടികളുടെ ഭാഗമാകും.

​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സർക്കാർ അനൂകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എന്നാൽ പണമിടപാടുകൾ നടത്തുമ്പോൾ നിങ്ങൾ ജാഗ്രത പുലർത്തണം. പങ്കാളിത്ത ബിസിനസിൽ നേട്ടമുണ്ടാകുന്നതാണ്. ഉപരിപഠനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ചില ഗുണകരമായ തീരുമാനങ്ങൾ എടുത്തേക്കാം. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാനോ മോഷണം പോകാനോ സാധ്യതയുണ്ട്.

​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ദാമ്പത്യ പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. ഈശ്വരവിശ്വാസം വർദ്ധിക്കും. മറ്റുള്ളവരെ സഹായിക്കുന്നത് വഴി നിങ്ങൾക്ക് ആത്മസംതൃപ്തി ലഭിക്കും. എന്നാൽ ജോലിസ്ഥലത്ത് നിങ്ങൾക്ക് പുതിയ ഉത്തരവാദിത്വമോ സ്ഥാനക്കയറ്റമോ ലഭിക്കുന്നത് സഹപ്രവർത്തകരിൽ അസൂയ ഉളവാക്കും. നിങ്ങളുടെ നല്ല പെരുമാറ്റം കൊണ്ട് ആളുകളിൽ മതിപ്പുണ്ടാക്കും. പുതിയതായി എന്തെങ്കിലും പഠിക്കാനുള്ള അവസരം ഉണ്ടാകും.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

തൊഴിൽ അന്വേഷിക്കുന്നവർക്ക് വളരെ ഗുണകരമായ ദിവസമാണ്. പുതിയ ജോലിയോ സംരംഭമോ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല വാർത്ത കേൾക്കാം. സഹപ്രവർത്തകർക്കൊപ്പം ചേർന്ന് പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ സാധിക്കും. ബിസിനസ് ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. കുടുംബത്തിലെ പ്രശ്നങ്ങൾ ക്ഷമാപൂർവം പരിഹരിക്കാൻ ശ്രമിക്കുക. തൊഴിൽ രംഗത്ത് നിങ്ങൾക്ക് മേൽ ചില തെറ്റായ ആരോപണങ്ങൾ ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.

​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വാഹനമോടിക്കുന്നവർ വളരെയധികം ശ്രദ്ധിക്കണം. സമ്മർദ്ദകരമായ സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക. ബിസിനസ് ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. സുഹൃത്തുക്കളുമായി ചേർന്ന് ചില പ്രത്യേക പദ്ധതികളുടെ ഭാഗമാകാൻ അവസരം ഉണ്ടാകും. ഇന്ന് ഇടപാടുകൾ നടത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

​രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിവസമാണ്. ആലോചിച്ച ശേഷം നിക്ഷേപങ്ങൾ നടത്തുക. മാതാവുമായി അഭിപ്രായവ്യത്യാസത്തിന് സാധ്യതയുണ്ട്. സമൂഹത്തിൽ സ്വാധീനമുള്ള ആളുകളെ പരിചയപ്പെടുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. സാമ്പത്തികമായി നേട്ടം ഉണ്ടായേക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന തർക്കങ്ങൾ അവസാനിക്കും.

​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

സന്താനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല വാർത്ത ലഭിക്കും. ഒരു പരിചയക്കാരൻ മുഖേന ബിസിനസ്സിൽ ഒരു പുതിയ ഇടപാടിന് അന്തിമരൂപം നൽകും. വിദ്യാർത്ഥികൾക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. കുടുംബാംഗങ്ങളുടെ പ്രതീക്ഷ നിറവേറ്റാൻ നിങ്ങൾക്ക് സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമങ്ങൾ വിജയിക്കും.

 

ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍