5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope Malayalam July 9: ഈ നക്ഷത്രക്കാർക്ക് അവിചാരിത ധനയോഗത്തിന് സാധ്യത; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope Today: ഈ നക്ഷത്രക്കാർക്ക് എല്ലാ കാര്യങ്ങളിലും ജാഗ്രത കൂടുതൽ വേണ്ട ദിവസമാണ്. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു.

Today’s Horoscope Malayalam July 9: ഈ നക്ഷത്രക്കാർക്ക് അവിചാരിത ധനയോഗത്തിന് സാധ്യത; ഇന്നത്തെ നക്ഷത്രഫലം
Today’s Horoscope Malayalam July 9
aswathy-balachandran
Aswathy Balachandran | Published: 09 Jul 2024 06:35 AM

മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് രാശികൾക്കും ജ്യോതിഷമനുസരിച്ച് ഇന്ന് ലഭിക്കാൻ സാധ്യതയുള്ള ഫലങ്ങൾ എങ്ങനെ എന്ന് അറിയാം. നിങ്ങൾക്ക് ഈ ദിവസം അനുകൂലമോ എന്നറിയാൻ ഇന്നത്തെ ദിവസ രാശിഫലം നോക്കൂ.

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് കാര്യപരാജയം, കലഹം, യാത്രാപരാജയം, ശരീരക്ഷതം, ശത്രുശല്യം, മനഃപ്രയാസം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യവിജയം, നിയമവിജയം, അംഗീകാരം, സ്ഥാനലാഭം, അവിചാരിത ധനയോഗം ഇവ കാണുന്നു. വൈകുന്നേരം ചില സന്തോഷകരമായ വാർത്തകൾ നിങ്ങളെ തേടിവരാനും സാധ്യത.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അഭിമാനക്ഷതം, ശരീരസുഖക്കുറവ്, പാഴ്ചെലവ്, നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം ഇവയാണ് ഈ നക്ഷത്രക്കാരുടെ ഫലം. എന്നാലും ബിസിനസിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന ദിവസമാണ്.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ ഇന്ന് കാണുന്നുണ്ട്. കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാനും സാധ്യത. ജോലിസ്ഥലത്ത് പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടതായും വന്നേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാര്‌‍ക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ധനതടസ്സം, ചെലവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം, പാഴ്ചെലവ്, മനഃപ്രയാസം ഇവ കാണുന്നു.

Also Read: Red Ant Chutney: ചിക്കനും മട്ടനും പോലും കൊള്ളാം, പക്ഷേ ഇത്! ; അറിയാം വൈറൽ ഉറുമ്പു ചട്ണിയുടെ വിശേഷം

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് രാശിക്കാർക്ക് ഇന്ന് വളരെ തിരക്കേറിയ ദിവസമായിരിക്കും ഇന്ന്. കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് ഇന്ന് അത്ര ഗുണകരമായ ദിവസമല്ല. ആരോഗ്യം മോശമാകാനുള്ള സാധ്യതയും ഉണ്ട്. എന്നാലും കാര്യവിജയം, മത്സരവിജയം, ഉത്സാഹം, പ്രവർത്തനവിജയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർ ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി തർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, അഭിമാനക്ഷതം, അപകടഭീതി, ശത്രുശല്യം ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സുഹൃദ്സമാഗമം, അംഗീകാരം, നിയമവിജയം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം ഇവ കാണുന്നു.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഇവർക്ക് ഇന്ന് ജോലി സമ്മർദ്ദം കൂടുതലായിരിക്കും. കാര്യവിജയം, മത്സരവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): ഈ നക്ഷത്രക്കാർക്ക് എല്ലാ കാര്യങ്ങളിലും ജാഗ്രത കൂടുതൽ വേണ്ട ദിവസമാണ്. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)