Today’s Horoscope Malayalam July 8: ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ സൂക്ഷിക്കുക; ഇന്നത്തെ നക്ഷത്രഫലം
Horoscope in Malayalam Today: ഇന്നത്തെ ദിവസം ഈ നക്ഷത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. കാര്യതടസം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം എന്നിവയുണ്ടാകും. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. അപകട സാധ്യത കാണുന്നുണ്ട്.
നക്ഷത്രഫലങ്ങള്‍ എന്നത് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അല്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന പല കാര്യങ്ങളെയും മുന്‍കൂട്ടി അറിയിക്കുന്ന ഒന്നുകൂടിയാണ്. എന്നാല്‍ അതില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിച്ചെന്ന് വരില്ല. അതിന് കാരണം, നക്ഷത്രഫലം ഒരു പൊതുവായുള്ളതാണ്. അതുകൊണ്ട് നമ്മള്‍ ജനിച്ച സമയം അനുസരിച്ച് ഫലങ്ങളില്‍ മാറ്റം വന്നേക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
ഈ നക്ഷത്രക്കാര്‍ക്ക് കാര്യതടസം, മനപ്രയാസം, ഇച്ഛാഭംഗം, അലച്ചില്‍, ചെലവ്, സുഹൃത്തുക്കളുടെ അകല്‍ച്ച എന്നിവയാണ് ഈ ദിവസത്തെ ഫലം.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
കാര്യവിജയം, ഉത്സാഹം, ശത്രുക്ഷയം, പ്രവര്‍ത്തനവിജയം, ധനയോഗം, ബന്ധുസമാഗമം, ജോലി സാധ്യത എന്നിവയുണ്ടാകാം.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യപരാജയം, അലച്ചില്‍, ചെലവ്, നഷ്ടം, ധനതടസം, ഇച്ഛാഭംഗം എന്നിവയായിരിക്കും ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക.
Also Read: Bonsai : നൂറ്റാണ്ടുകൾ കഴിഞ്ഞാലും ചട്ടിയിൽ തന്നെ കൂനിക്കൂടുന്ന വൻമരങ്ങൾ… കാണാം പലതരം ബോൺസായികൾ
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
ഈ ദിവസം നിങ്ങള്‍ക്ക് ഏറെ നല്ലതാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ആഗ്രഹ സഫലീകരണം എന്നിവയുണ്ടാകാം.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
ഇന്നത്തെ ദിവസം ഈ നക്ഷത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. കാര്യതടസം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം എന്നിവയുണ്ടാകും. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. അപകട സാധ്യത കാണുന്നുണ്ട്.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കാര്യവിജയം, സന്തോഷം, മത്സരവിജയം, പ്രവര്‍ത്തനവിജയം, അംഗീകാരം എന്നിവയുണ്ടാകാം. പ്രതീക്ഷയോടെ ഇരിക്കുക, നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നടക്കും.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
നിങ്ങള്‍ക്കും ഈ ദിവസം വളരെ നല്ലതാണ്. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, നേട്ടം എന്നിവയുണ്ടാകും.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യതടസം, ഇച്ഛാഭംഗം, അഭിമാനക്ഷതം, അപകടഭീതി, നഷ്ടം, സുഹൃത്തുക്കളുടെ അകല്‍ച്ച എന്നിവയുണ്ടാകാം.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം, യാത്രകള്‍ വിജയിക്കും.
Also Read:Viral news : രാവിലെ ഉണർന്നാൽ പെട്രോൾ കുടിക്കണം… അത് നിർബന്ധം… വിചിത്ര രോഗവുമായി യുവതി
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കാര്യവിജയം, സന്തോഷം, സ്ഥാനക്കയറ്റം, ഉത്സാഹം, പ്രവര്‍ത്തനവിജയം എന്നിവയാണ് ഈ നക്ഷത്രക്കാരുടെ ഈ ദിവസത്തെ ഫലം.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, അഭിമാനം, നേട്ടം, പരീക്ഷാവിജയം എന്നിവയുണ്ടാകും.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
ഈ നക്ഷത്രക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര നല്ലതല്ല. കാര്യതടസം, യാത്രാതടസം, പാഴ്‌ചെലവ്, ശരീരസുഖക്കുറവ്, അപകടഭീതി, ഇച്ഛാംഭംഗം, തടസങ്ങള്‍ എന്നിവയാണ് ഫലം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)