തടസങ്ങളുണ്ടാകും, പക്ഷെ പ്രതീക്ഷ കൈവിടരുത്; ഇന്നത്തെ നക്ഷത്രഫലം | Today’s Horoscope Malayalam July 7 star results in kerala astrology How is the day in your life Malayalam news - Malayalam Tv9

Today’s Horoscope Malayalam July 7: തടസങ്ങളുണ്ടാകും, പക്ഷെ പ്രതീക്ഷ കൈവിടരുത്; ഇന്നത്തെ നക്ഷത്രഫലം

Updated On: 

07 Jul 2024 06:17 AM

Malayalam Horoscope Today: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനലാഭം, ഉത്സാഹം, ആഗ്രഹ സഫലീകരണം എന്നീ കാര്യങ്ങള്‍ ഈ നക്ഷത്രക്കാരുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിച്ചേക്കാം.

Today’s Horoscope Malayalam July 7: തടസങ്ങളുണ്ടാകും, പക്ഷെ പ്രതീക്ഷ കൈവിടരുത്; ഇന്നത്തെ നക്ഷത്രഫലം
Follow Us On

നക്ഷത്രഫലങ്ങള്‍ അത്ര നിസാരമല്ല, നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അല്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന പല കാര്യങ്ങളുടെയും സൂചന കൂടിയായിരിക്കും ഇത്. ഇനിയിപ്പോള്‍ നക്ഷത്രഫലത്തില്‍ പറഞ്ഞ കാര്യങ്ങളൊന്നും ജീവിതത്തില്‍ സംഭവിക്കുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നവരാണെങ്കില്‍ അതിന് കാരണം, നക്ഷത്രഫലം ഒരു പൊതുഫലമാണ്. ഈ ഫലത്തില്‍ ഓരോ ആളുകളുടെയും ജനനത്തിന് അനുസരിച്ച് മാറ്റം വരാം. നിങ്ങളുടെ ജനന സമയത്തുള്ള ചിലമാറ്റങ്ങളാണ് പൊതുഫലം നിങ്ങളുടെ ജീവിതത്തില്‍ പ്രകടമാകാത്തതിന് കാരണം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

ഇക്കൂട്ടര്‍ക്ക് കാര്യപരാജയം, കലഹം, തര്‍ക്കം, ഇച്ഛാഭംഗം, അപകടഭീതി, മനപ്രയാസം എന്നിവയാണ് ഈ ദിവസത്തെ ഫലം. പല കാര്യങ്ങളിലും ഇന്ന് തടസം നേരിട്ടേക്കാം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം അരഭാഗം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനലാഭം, ഉത്സാഹം, ആഗ്രഹ സഫലീകരണം എന്നീ കാര്യങ്ങള്‍ ഈ നക്ഷത്രക്കാരുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിച്ചേക്കാം.

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

ഈ നക്ഷത്രക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര നല്ലതല്ല. കാര്യതടസം, മനപ്രയാസം, അലച്ചില്‍, ചെലവ്, നഷ്ടം, യാത്രാപരാജയം, വേണ്ടപ്പെട്ടവരുടെ അകല്‍ച്ച എന്നിവയുണ്ടാകാം.

Also Read: Red Ant Chutney: ചിക്കനും മട്ടനും പോലും കൊള്ളാം, പക്ഷേ ഇത്! ; അറിയാം വൈറൽ ഉറുമ്പു ചട്ണിയുടെ വിശേഷം

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, സന്തോഷം എന്നിവയുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യപരാജയം, അലച്ചില്‍, ചെലവ്, ധനതടസം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം എന്നിവയായിരിക്കും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)

നിങ്ങള്‍ക്ക് ഈ ദിവസം വളരെ നല്ലതാണ്. കാര്യവിജയം, നേട്ടം, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം, ഉത്സാഹം, പ്രവര്‍ത്തന വിജയം എന്നിവയുണ്ടാകും.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം)

കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണ സമൃദ്ധി, ഉല്ലാസയാത്രകള്‍ക്ക് പോകും. എല്ലാംകൊണ്ടും വളരെ നല്ല ദിവസമാണിത്.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

നിങ്ങള്‍ക്ക് ഈ ദിവസം അത്ര നല്ലതല്ല, കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം, യാത്രാപരാജയം, വേണ്ടപ്പെട്ടവരുടെ അകല്‍ച്ച എന്നിവയാണ് ഫലം.

Also Read: Weight Loss Drugs: ശരീരഭാഗം കുറയ്ക്കാനുള്ള മരുന്നുകള്‍ കാഴ്ചശക്തി നഷ്ടപ്പെടുന്നതിന് കാരണമാകാം; റിപ്പോര്‍ട്ട്‌

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, അഭിമാനം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം, ആഗ്രഹങ്ങള്‍ സാധിക്കും.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം അരഭാഗം)

കാര്യവിജയം, ധനയോഗം, സന്തോഷം, ഉപയോഗസാധനങ്ങള്‍ ലഭിക്കും, സ്ഥാനക്കയറ്റം, തടസങ്ങള്‍ നീങ്ങും എന്നിങ്ങനെയാണ് ഫലം.

കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

ഇവര്‍ക്കും ഈ ദിവസവും വളരെ നല്ലതാണ്. കാര്യവിജയം, യാത്രാവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം എന്നിവയുണ്ടാകും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യതടസം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ്, ഉദര പ്രശ്‌നങ്ങള്‍, യാത്രാതടസം എന്നിവയായിരിക്കും ഫലം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)

ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version