5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Today’s Horoscope Malayalam July 6: ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും; നോക്കാം ഇന്നത്തെ നക്ഷത്രഫലം

Today’s Horoscope Malayalam: അനുകൂല ഫലങ്ങൾ ലഭിക്കുന്ന ചില രാശിക്കാരുണ്ട്. ചിലരെ ഇന്നത്തെ ദിവസം സമ്മിശ്രഫലമായിരിക്കും കാത്തിരിക്കുക. സമൂഹത്തിൽ നിങ്ങളുടെ സ്ഥാനവും പ്രശസ്തിയും വർധിച്ചേക്കാം. കൂടുതലറിയാൻ ഇന്നത്തെ നക്ഷത്രഫലം നോക്കാം.

Today’s Horoscope Malayalam July 6: ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും; നോക്കാം ഇന്നത്തെ നക്ഷത്രഫലം
ഇന്നത്തെ നക്ഷത്രഫലം
Follow Us
neethu-vijayan
Neethu Vijayan | Updated On: 06 Jul 2024 13:59 PM

മേടം

ഇന്ന് മേടം രാശിക്കാർക്ക് തിരക്കേറിയ ദിവസമായിരിക്കും. കുട്ടികളുടെ ഉപരിപഠനത്തിനുള്ള അഡ്മിഷൻ സംബന്ധമായി തിരക്കുണ്ടാകും. മത്സര പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്നവർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. വീട്ടിലേയ്ക്ക് ആവശ്യമായ വസ്തുക്കൾ വാങ്ങാൻ പണം ചെലവഴിക്കേണ്ടി വന്നേക്കാം. തൊഴിൽ തേടുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കാനിടയുണ്ട്. നിശ്ചയദാർഢ്യത്തോടെ ഏത് ജോലിയും ചെയ്താൽ അതിൽ വിജയം കൈവരിക്കും.

​​ഇടവം

കുടുംബാംഗങ്ങളുടെ ചില നിർദ്ദേശങ്ങൾ നിങ്ങളുടെ ‌ബിസിനസിന് രം​ഗത്തിന് ഗുണം ചെയ്യും. ബിസിനസിൽ പുരോഗതി പ്രകടമാകും. ബിസിനസ് ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർ നടത്തുന്ന പ്രവർത്തനങ്ങൾ വിജയത്തിലേക്ക് നയിക്കും. ജോലിസ്ഥലത്ത് എല്ലാവരുടെയും പിന്തുണ നിങ്ങൾക്കൊപ്പമുണ്ടാകും. പ്രണയ ജീവിതത്തിൽ ഇന്ന് സന്തോഷകരമായ ദിവസമാണ്.

മിഥുനം

​​മറ്റൊരു ജോലിയിലേക്ക് മാറാൻ ശ്രമിക്കുന്നവർക്ക് ഇന്നത്തെ ദിവസം അത്ര അനുകൂലമല്ല. ജോലി മാറാൻ ആഗ്രഹിക്കുന്നവർ പെട്ടന്ന് തീരുമാനം എടുക്കുന്നതിന് പകരം പ്രിയപ്പെട്ടവരോട് കൂടെ ആലോചിക്കുന്നത് ​ഗുണം ചെയ്യും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കുടുംബത്തിലെ ചെറിയ കുട്ടികളുമായി സന്തോഷത്തോടെ സമയം ചെലവിടും. ദാമ്പത്യ ജീവിതത്തിൽ പരസ്പര ബഹുമാനം വർധിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും.

കർക്കടകം

​​യാത്ര പോകാനുള്ള അവസരം വന്നുചേരും വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് കാര്യങ്ങൾ അനുകൂലമാകും. ഇന്ന് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധ നൽകുക. ജോലിസ്ഥലത്ത് പുതിയ പ്രോജക്ടുകളുടെ ഭാഗമാകേണ്ടി വന്നേക്കാം. സുഹൃത്തുക്കൾ വഴി സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധ നൽകുക.

ചിങ്ങം
​​
അനാവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ഒഴിവാക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് മാത്രം പണം ചെലവഴിക്കുക. ബിസിനസ് ചെയ്യുന്നവർക്ക് നിരവധി സാമ്പത്തികാവശ്യങ്ങൾ ഉണ്ടായേക്കാം. പ്രണയ പങ്കാളിയുമായി എവിടെയെങ്കിലും യാത്ര പോകാൻ സാധ്യതയുണ്ട്. വൈകുന്നേരം മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയുണ്ട്.

​​കന്നി

​​തൊഴിൽ രംഗത്തെ ചില മാറ്റങ്ങൾ മൂലം മാനസിക പിരിമുറുക്കം വർധിക്കാനിടയുണ്ട്. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ‌‌കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുക. ബിസിനസ് ചെയ്യുന്നവർക്ക് പുരോഗതി ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ആശ്വാസം ലഭിക്കും. അഹങ്കാരത്തോടെയുള്ള സമീപനം ഒഴിവാക്കുക.

തുലാം

​​മാതാപിതാക്കൾക്കൊപ്പം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള സാധ്യതയുണ്ട്. ഒരു സുഹൃത്തിന് വേണ്ടി നിങ്ങളുടെ സമയക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾ കൂടുതൽ ഏകാഗ്രതയോടെ മുന്നോട്ട് നീങ്ങുക. സ്വത്ത് തർക്കങ്ങൾ അവസാനിക്കുകയോ തീരുമാനം അനുകൂലമാകുകയോ ചെയ്തേക്കാം. തൊഴിൽ മേഖലയിൽ മേലുദ്യോഗസ്ഥരുടെ പൂർണ്ണ പിന്തുണ ഉണ്ടാകും.

വൃശ്ചികം
​​
സന്താനങ്ങളിൽ നിന്ന് നല്ല വാർത്ത കേൾക്കാൻ അവസരം ഉണ്ടാകും. കുടുംബ സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ അവസാനിക്കും. ഇന്ന് ഭാഗ്യം തുണയ്ക്കുന്ന ദിവസം കൂടിയായിരിക്കും. പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഇന്നത്തെ ദിവസം നല്ലതാണ്. ബിസിനസ് മെച്ചപ്പെടുത്താൻ ചില മാറ്റങ്ങൾ കൊണ്ടുവന്നേക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ തിരക്കേറിയ ജീവിതത്തിനിടയിൽ പ്രണയ പങ്കാളിക്കായി സമയം മാറ്റി വെക്കും. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകും.

ധനു

ആരോ​ഗ്യകാര്യത്തിൽ അല്പം ശ്രദ്ധം നല്ലതാണ്. കുടുംബത്തിൽ പിരിമുറുക്കത്തിന്റെയും വിഷമത്തിന്റെയും അന്തരീക്ഷമായിരിക്കാം. ഉപരി പഠനം തേടുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടി വരും. വിഷമഘട്ടത്തിൽ ചില സുഹൃത്തുക്കളോട് സംസാരിക്കുന്നത് നിങ്ങൾക്ക് ആശ്വാസം ലഭിക്കും.

മകരം

​​സന്താനങ്ങളുടെ ജോലിയിൽ നേട്ടമുണ്ടാകും. തൊഴിലിടത്തിൽ നേട്ടങ്ങൾ ഉണ്ടാകും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്. എന്നാൽ വിദ്യാർത്ഥികൾക്ക് പഠനവുമായി ബന്ധപ്പെട്ട് ചില തടസങ്ങൾ കാണുന്നു. ഇന്ന് നിങ്ങൾക്ക് എല്ലാ കാര്യത്തിലും കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കുന്നു. പ്രണയ ബന്ധം വിവാഹത്തിലേക്ക് നീങ്ങാനിടയുണ്ട്. ബിസിനസിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നേക്കാം.

കുംഭം

​​കടം കൊടുത്താൽ അത് തിരികെ ലഭിക്കുമോ എന്ന ആശങ്ക നിങ്ങളെ വല്ലാതെ അലട്ടും. തൊഴിൽ രംഗത്ത് സാഹചര്യങ്ങൾ ഇന്ന് നിങ്ങൾക്ക് അനുകൂലമാകും. പുതിയ അവസരങ്ങൾ ലഭിക്കാനിടയുണ്ട്. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകും. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തിയും ബഹുമാനവും വർധിക്കുകയും ചെയ്യും. പിതാവുമായുള്ള ബന്ധം മെച്ചപ്പെടും. ജീവിതപങ്കാളിക്കൊപ്പം സന്തോഷകരമായി സമയം ചെലവിടും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും.

മീനം

​​കുടുംബ ബിസിനസിൽ സഹോദരന്റെ പിന്തുണ ഉണ്ടാകും. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ മാനസിക പിരിമുറുക്കം വർധിപ്പിക്കും. കുടുംബത്തിൽ പല പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ മുതിർന്നവരുടെ ഇടപെടൽ മൂലം സാഹചര്യം മെച്ചപ്പെടും. ജോലിസ്ഥലത്തെ മോശം സാഹചര്യം ആശങ്ക വർധിപ്പിച്ചേക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)

 

Latest News