Today’s Horoscope Malayalam July 5: എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇന്ന് പരിഹാരമാകും; നോക്കാം ഇന്നത്തെ നക്ഷത്രഫലം
Malayalam Horoscope Today: സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ നന്നായി ശ്രദ്ധിക്കുക. ആളുകളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെക്കാം. ആളുകളോട് സംസാരിക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുക. കുടുംബ പ്രശ്‌നങ്ങള്ഡ പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് നല്ലതുപോലെ ചിന്തിക്കുക. വിദ്യാര്‍ഥികള്‍ക്ക് അനുകൂല സമയമാണ്.
നക്ഷത്രഫലങ്ങളെ അത്ര നിസാരമായി കാണരുത് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അല്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന പല കാര്യങ്ങളുടെയും നേര്‍ചിത്രം കൂടിയായിരിക്കും ഇത്. ഇനിയിപ്പോള്‍ നക്ഷത്രഫലത്തില്‍ പറഞ്ഞ കാര്യങ്ങളൊന്നും എന്റെ ജീവിതത്തില്‍ സംഭവിച്ചില്ലല്ലോ എന്നാണ് ചിന്തയെങ്കില്‍, അതിന് കാരണം നക്ഷത്രഫലം ഒരു പൊതുഫലമാണ്. ഇത് ഓരോ ആളുകളുടെയും ജനനത്തിന് അനുസരിച്ച് മാറും. നിങ്ങളുടെ ജനന സമയത്തുള്ള ചിലമാറ്റങ്ങളാണ് പൊതുഫലം നിങ്ങളുടെ നിങ്ങളുടെ ജീവിതത്തില്‍ പ്രകടമാകാത്തതിന് കാരണം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
ഈ നക്ഷത്രക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം ബുദ്ധിമുട്ടേറിയതാണ്. വാഹന സംബന്ധമായും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരും. ദാമ്പത്യ ജീവിതം മെച്ചപ്പെടും. സന്താനങ്ങളെ കൊണ്ട് സന്തോഷം ലഭിക്കും. സുഹൃത്തുക്കളുടെ സഹായത്തോടെ കാര്യങ്ങള്‍ വിജയിക്കും. കുടുംബത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാനിടയിലുണ്ട്.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം അരഭാഗം)
മനസിന് ആശ്വാസം ലഭിക്കും. വാക്കുതര്‍ക്കങ്ങള്‍ അവസാനിക്കും. സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങള്‍ തീരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കും. ആഗ്രഹങ്ങള്‍ നിറവേറും.
മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. ഉദരസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാം. ആളുകളോട് സംസാരിക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുക.
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
പ്രമുഖരായവരെ പരിചയപ്പെടാന്‍ അവസരം ലഭിക്കും. സാമ്പത്തികമായി ചില തടസങ്ങള്‍ നേരിടേണ്ടതായി വരും. കുടുംബത്തില്‍ കലഹത്തിന് സാധ്യതയുണ്ട്. ജോലികള്‍ ചെയ്യുന്നതിന് തിടുക്കം കാണിക്കാതിരിക്കുക. അത് അബദ്ധത്തില്‍ കൊണ്ടുചെന്നെത്തിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
ഇക്കൂട്ടര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ നന്നായി ശ്രദ്ധിക്കുക. ആളുകളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെക്കാം. ആളുകളോട് സംസാരിക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുക. കുടുംബ പ്രശ്‌നങ്ങള്ഡ പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് നല്ലതുപോലെ ചിന്തിക്കുക. വിദ്യാര്‍ഥികള്‍ക്ക് അനുകൂല സമയമാണ്.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)
ഇക്കൂട്ടര്‍ക്ക് അനുകൂലമായ ദിവസമല്ല ഇത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദൂരയാത്ര നടത്തേണ്ടതായി വരും. മാനസിക സംഘര്‍ഷം വര്‍ധിക്കും.
തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
ബിസിനസുകാര്‍ക്ക് ഇത് നല്ല ദിവസമാണ്. വിശ്വാസ്യത വര്‍ധിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ശുഭകരമായ വാര്‍ത്ത കേള്‍ക്കാം. സന്തോഷം വര്‍ധിക്കും. ആര്‍ക്കും പണം കടം കൊടുക്കാതിരിക്കുക. അത് തിരികെ ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടതായി വരും.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
വീട്ടില്‍ ആഘോഷ പരിപാടികള്‍ നടക്കും. ഭക്ഷണശീലത്തില്‍ മാറ്റം വരുത്തുക. നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടേക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
ആത്മീയതയിലേക്ക് കടക്കാം. ഉറ്റവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കും. അലച്ചില്‍ കൂടാം. കണ്ണിന് അസുഖം വരാം. സാമ്പത്തികമായി മെച്ചപ്പെടും. അമ്മയുടെ ഭാഗത്ത് നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം,അവിട്ടം അരഭാഗം)
സന്താനങ്ങളെ കൊണ്ട് മനപ്രയാസമുണ്ടാകും. അയല്‍ക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടാം. ദാമ്പത്യ ജീവിതം മെച്ചപ്പെടും. ബിസിനസുകാര്‍ക്ക് നല്ല ദിവസമാണ്.
Also Read: Shigella Symptoms: എന്താണ് ഷിഗെല്ല? രോഗം എങ്ങനെ പടരുന്നു, ലക്ഷണങ്ങള്‍ എന്തെല്ലാം?
കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
ഇക്കൂട്ടര്‍ത്ത് ഇന്നത്തെ ദിവസം സന്തോഷ വാര്‍ത്ത കേള്‍ക്കാം. ആവശ്യമില്ലാതെ സംസാരത്തില്‍ ഏര്‍പ്പെടരുത്. ഇത് പിന്നീട് മനപ്രയാസത്തിന് ഇടയാക്കു. ലാഭം ലഭിക്കും. ബിസിനസുകാര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. വാഹനം ഓടിക്കുന്നവര്‍ നന്നായി ശ്രദ്ധിക്കുക.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)
വിദ്യാര്‍ഥികള്‍ക്ക് നല്ല ദിവസമല്ല. ബിസിനസുകാര്‍ക്ക് നല്ല ദിവസമാണ്. പുതിയ വീട് വെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് നടക്കും. പിതാവിന്റെ ആരോഗ്യം മോശമാകും.