5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope Malayalam July 18: പലർക്കും തൊഴിൽ സംബന്ധിയായ നേട്ടങ്ങൾക്ക് സാധ്യത; അറിയാം ഇന്നത്തെ നക്ഷത്രഫലം

Today's Horoscope Malayalam July 18 : ഇന്ന് പല കൂറുകാർക്കും നല്ല ദിവസമാണ്. ചിലർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ബിസിനസ്സ് യാത്രകളും വിജയിക്കും. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടന്നേക്കാം. എന്നാൽ, ചില രാശിക്കാർക്ക് ഇന്ന് വളരെ മോശം ദിവസവുമാണ്.

Today’s Horoscope Malayalam July 18: പലർക്കും തൊഴിൽ സംബന്ധിയായ നേട്ടങ്ങൾക്ക് സാധ്യത; അറിയാം ഇന്നത്തെ നക്ഷത്രഫലം
Horoscope 18th June (Image Courtesy - Social Media)
abdul-basith
Abdul Basith | Updated On: 18 Jul 2024 07:02 AM

പല കൂറുകാർക്കും ഇന്ന് ശുഭകരമായ ദിവസമാണ്. ചിലർക്ക് തൊഴിലിൽ പ്രമോഷൻ ലഭിച്ചേക്കാം. ജോലി സംബന്ധമായ യാത്രകൾ വിജയിക്കും. ചിലരുടെ കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടന്നേക്കാം. വിവാഹത്തിനൊരുങ്ങുന്നവർക്ക് നല്ല ആലോചന വന്നേക്കാം. അറിയാം ഇന്നത്തെ നക്ഷത്രഫലം.

​മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പല അസുഖകരമായ സാഹചര്യങ്ങളും അവസാനിക്കും. ഒരു നീണ്ട പോരാട്ടത്തിനൊടുവിൽ പല പ്രശ്നങ്ങളിൽ നിന്നും മുക്തി നേടും. പാർട്ട് ടൈം ജോലിക്കുള്ള സാഹചര്യമുണ്ടാവും. നിങ്ങളുടെ ചില ആഗ്രഹങ്ങൾ ഇന്ന് സഫലമാകും. ബിസിനസ് മെച്ചപ്പെടുത്താൻ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കും. ബിസിനസ് യാത്രകൾ വിജയിക്കും.

​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കുടുംബത്തിൽ ചില മംഗളകരമായ ചടങ്ങുകൾക്ക് സാധ്യത. ഇന്ന് വാഹനം ഉപയോഗിക്കുന്നവർ വളരെയധികം ശ്രദ്ധിക്കണം. വാഹനാപകടത്തിനും വാഹനം തകരുന്നതിനും സാധ്യതയുണ്ട്. ഒരു സുഹൃത്തുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച സന്തോഷം നൽകും.വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.

​​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

കച്ചവടത്തിൽ പുരോഗതിയുണ്ടാവും. വിദ്യാർത്ഥികൾക്ക് നല്ല ദിവസമല്ല, ഭാവിയെക്കുറിച്ചുള്ള ആശങ്കകളുണ്ടാവും. വൈകുന്നേരം സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. ഇന്ന് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. പുറത്ത് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.

​​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സഹോദരീ സഹോദരന്മാരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാകും. കുടുംബാംഗങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ അവസരമുണ്ടാവും. സുഹൃത്തുക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ സാധിക്കും. അവിവാഹിതർക്ക് നല്ല ആലോചന വന്നേക്കാം.

​​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

ബിസിനസുമായി ബന്ധപ്പെട്ട് ചില ആശങ്കകളുണ്ടാവും. മക്കൾ ബിസിനസിൽ സഹായിച്ചേക്കും. കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കും.

Also Read : Smoking Habit: ഒരു വർഷം പുകവലിക്കാൻ വേണ്ടത് ആറ് ലീവ്: ജോലി സമയത്തെ പുകവലിക്കാർ അറിയാൻ

​​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ന് കുറച്ചധികം അലയേണ്ടിവരും. എന്നാൽ ഇത് ഭാവിയിൽ നിങ്ങൾക്ക് ഉപയോഗപ്രദമാകും. ബന്ധുക്കളിൽ നിന്ന് ബഹുമാനം ലഭിക്കും. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നവരുടെ പ്രശസ്തി വർധിക്കും. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാനിടയുണ്ട്.

​​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസമല്ല. ചില കാര്യങ്ങളിൽ ആശങ്കയുണ്ടാവും. തൊഴിൽ രംഗത്ത് ശത്രുക്കളുണ്ടായേക്കും. മാനസിക അസ്വസ്ഥതകൾ വർധിച്ചേക്കാം. പ്രണയിതാക്കൾക്ക് നല്ല ദിവസമാണ്.

​​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ഇന്ന് നല്ല വാർത്തകൾ കേൾക്കാനിടയുണ്ട്. പഴയ ചില തർക്കങ്ങൾ അവസാനിക്കും. സ്ഥാനക്കയറ്റം പോലുള്ള നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. അമ്മയെ സന്തോഷിപ്പിക്കാൻ എന്തെങ്കിലും പ്രത്യേകം ചെയ്തേക്കാം.

​​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ഈ രാശിക്കാർക്ക് ഇന്ന് വളരെ ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. ബിസിനസ് പരാജയപ്പെട്ടേക്കാം. പക്ഷേ, പരിഭ്രമിക്കേണ്ടതില്ല. ഏതെങ്കിലും പദ്ധതികളിൽ പെട്ട് കിടന്ന പണം ഇന്ന് ലഭിച്ചേക്കും. പങ്കാളിയുടെ നിർദ്ദേശങ്ങൾ നിങ്ങൾക്ക് ബിസിനസിൽ ഉപകാരപ്പെടും. മക്കളുടെ ഭാവി സംബന്ധിച്ച് നിലനിന്നിരുന്ന പ്രശ്‌നങ്ങൾ അവസാനിക്കും. പിതാവീൻ്റെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

​​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സാമൂഹിക, മത ചടങ്ങുകളിൽ പങ്കെടുക്കും. സമൂഹത്തിൽ പ്രത്യേക ബഹുമാനം ലഭിക്കും. റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് സന്തോഷവാർത്ത ലഭിക്കും. പ്രദേശവാസികളിൽ നിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ജീവിത പങ്കാളിക്ക് വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്തേക്കാം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് സമ്മർദപൂരിതമായ ദിവസമായിരിക്കും.

​​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്ക് നല്ല വാർത്തകളുണ്ടായേക്കും. ആത്മീയ വിഷയങ്ങളിൽ നിങ്ങളുടെ താൽപര്യം വർദ്ധിക്കും. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് നല്ല ദിവസമാണ്. അപകടസാധ്യത കൂടുതലായതിനാൽ ഡ്രൈവർമാർ ഇന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അമ്മയോട് വിയോജിപ്പുണ്ടാകാൻ സാധ്യതയുണ്ട്.

​​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

ജോലിയിൽ ശത്രുക്കൾ ഉണ്ടാകും. കോർപ്പറേറ്റ് മേഖലയിലെ എതിരാളികളെയും നേരിടേണ്ടിവരും. കടം നൽകിയ പണം ഇന്ന് തിരികെലഭിച്ചേക്കും. മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാൻ അവസരമുണ്ടാവും. വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.