ഈ നക്ഷത്രക്കാർക്ക് പരീക്ഷാവിജയം ഉണ്ടാകും ; ഇന്നത്തെ നക്ഷത്രഫലം | todays-horoscope-malayalam-july-10-star-results-in-kerala-astrology-how-is-the-day-in-your-life Malayalam news - Malayalam Tv9

Today’s Horoscope Malayalam July 10: ഈ നക്ഷത്രക്കാർക്ക് പരീക്ഷാവിജയം ഉണ്ടാകും ; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope Today: ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ഇന്ന് സംസാരവും പെരുമാറ്റവും പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കണം.

Today’s Horoscope Malayalam July 10: ഈ നക്ഷത്രക്കാർക്ക് പരീക്ഷാവിജയം ഉണ്ടാകും ; ഇന്നത്തെ നക്ഷത്രഫലം

Horoscope-Today

Published: 

10 Jul 2024 06:49 AM

ഈ ദിവസം ഓരോ നക്ഷത്രക്കാർക്കും വ്യത്യസ്തമായിരിക്കും. ചില രാശിക്കാർക്ക് ഇന്ന് യാത്ര വേണ്ടി വന്നേക്കാം. വിദ്യാത്ഥികൾ പഠനകാര്യത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കുക. തൊഴിൽ രംഗത്ത് നിങ്ങൾക്കനുകൂലമായ മാറ്റങ്ങൾക്ക് സാധ്യതയുള്ള നക്ഷത്രക്കാരുമുണ്ട്. അറിയാം ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം എന്തെന്ന്….

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. ബിസിനസ് ചെയ്യുന്നവർ കൂടുതൽ ജാഗ്രത പുലർത്തേണ്ട ദിവസമാണ്.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ശത്രുശല്യം, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവയ്ക്ക് സാധ്യത.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, സന്തോഷം ഇവ കാണുന്നു. എങ്കിലും മിഥുനക്കൂറുകാർക്ക് ഇന്ന് അത്ര അനുകൂലമായ ദിവസമല്ല.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഈ നക്ഷത്രക്കാർക്ക് കാര്യതടസ്സം, ഇച്ഛാഭംഗം, നഷ്ടം, അഭിമാനക്ഷതം, അപകടഭീതി, മനഃപ്രയാസം ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാനും സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, സന്തോഷം ഇവ കാണുന്നു. തൊഴിൽ മേഖലയിൽ ജാഗ്രത കൈവിടരുത്.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യപരാജയം, യാത്രാതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ഇന്ന് സംസാരവും പെരുമാറ്റവും പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കണം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യവിജയം, സന്തോഷം, ശത്രുക്ഷയം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം ഇവ കാണുന്നു. വിദ്യാർത്ഥികൾക്ക് അനുകൂലമായ ദിവസമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യതടസ്സം, കലഹം, തർക്കം, ഇച്ഛാഭംഗം, അപകടഭീതി, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. തടസ്സങ്ങൾ ഉണ്ടാകാനും സാധ്യത.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, അഭിമാനക്ഷതം ഇവ കാണുന്നു. സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം എന്നിവ ഉണ്ടാകാം. ഈ നക്ഷത്രക്കാരുടെ ആഗ്രഹങ്ങൾ നടക്കാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): ഈ രാശിക്കാരുടെ കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, നിയമവിജയം, അംഗീകാരം ഇവ കാണുന്നു.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)

പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി
വേറെങ്ങും പോവേണ്ട അടുക്കളയിലുണ്ട് കൊളസ്‌ട്രോളിനുള്ള മരുന്ന്‌