5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Todays’ Horoscope Malayalam August 3 : സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയോടെ നടത്തിയില്ലെങ്കിൽ നഷ്ടമുണ്ടാവും; അറിയാം ഇന്നത്തെ നക്ഷത്രഫലം

Todays Horoscope : ഇന്ന് സമ്മിശ്രമായ ദിവസമാണ്. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയോടെ നടത്തണമെങ്കിലും പൊതുവെ ബിസിനസുകാർക്ക് നല്ല ദിവസമാണ്. ഇന്ന് പുതിയ ജോലിക്കുള്ള സാധ്യതയുമുണ്ട്. അറിയാം, ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

Todays’ Horoscope Malayalam August 3 : സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയോടെ നടത്തിയില്ലെങ്കിൽ നഷ്ടമുണ്ടാവും; അറിയാം ഇന്നത്തെ നക്ഷത്രഫലം
Today's Horoscope Malayalam July 17 (Image Courtesy - Social Media)
abdul-basith
Abdul Basith | Updated On: 03 Aug 2024 07:45 AM

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിക്കായി ശ്രമിക്കുന്നവർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭിക്കും. ചിലർക്ക് പുതിയ ജോലി ലഭിക്കാം. കമിതാക്കൾക്ക് ഇന്ന് സന്തോഷകരമായ ദിവസമാണ്. ഇവരുടെ കുടുംബാംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാനുള്ള സാഹചര്യം ഉണ്ടാകും.

​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ബിസിനസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ചില പദ്ധതികൾ ആവിഷ്കരിച്ചേക്കാം. ഇത് ബിസിനസിന് ഗുണം ചെയ്യും. ഒരു സുഹൃത്തിനെ കൃത്യസമയത്ത് സഹായിക്കേണ്ടിവരും. ആരോഗ്യം ശ്രദ്ധിക്കണം. കുടുംബ ബിസിനസിനെ മക്കൾ പിന്തുണയ്ക്കും.

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കും. സഹപ്രവർത്തകരിൽ നിന്ന് സമ്മർദ്ദം നേരിടേണ്ടിവരും. പ്രിയപ്പെട്ടവരുടെ പൂർണ പിന്തുണ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്. വിദ്യാർത്ഥികൾക്ക് സാമ്പത്തികം തടസ്സമാകും. ചില ബന്ധുക്കളുമായി തർക്കമുണ്ടാകാം.

​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ബിസിനസുകാർക്ക് വെല്ലുവിളി നിറഞ്ഞ ദിവസം. ബിസിനസ് രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരും. പ്രതികൂല സാഹചര്യങ്ങളിൽ സഹോദരങ്ങളുടെ പിന്തുണ വേണ്ടിവരും. മാതാവിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം. ഇന്ന് ചില ജോലികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇണയെ സന്തോഷിപ്പിക്കാൻ പ്രത്യേകമായി എന്തെങ്കിലും ചെയ്തേക്കും.

​ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചില സുഹൃത്തുക്കളുമായി പ്രശ്നങ്ങളുണ്ടാവാം. ദൂരയാത്രക്ക് സാധ്യതയുണ്ട്. ജോലിയിൽ ചെറിയ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. കുടുംബജീവിതം സന്തോഷകരമായിരിക്കും. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. സഹോദര-സഹോദരി ബന്ധം ദൃഢമാകും.

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ബിസിനസ്സ് മെച്ചപ്പെടാനിടയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. സമ്മർദ്ദകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല ദിവസമാണ്. ജോലിസ്ഥലത്ത് നിങ്ങളുടെ മേലധികാരിയുടെ പിന്തുണ ലഭിച്ചേക്കാം.

Also Read : Karkidaka Vavu Bali 2024: എല്ലാ വർഷവും പിതൃക്കൾക്ക് ബലിയിടണോ? കർക്കിടകവാവ് ബലിയുടെ പ്രത്യേകത

​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ജോലി മാറാൻ ശ്രമിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ഉണ്ടാകാം. കുട്ടികളിൽ നിന്ന് നല്ല വാർത്ത ലഭിക്കും. വൈകുന്നേരം ഒരു പഴയ സുഹൃത്തിനെ കാണാനിടയുണ്ട്. വിലപ്പെട്ട എന്തെങ്കിലും സമ്മാനമായി ലഭിക്കും.

​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ഈ രാശിക്കാരുടെ ധൈര്യവും ആത്മവിശ്വാസവും ഇന്ന് വർധിക്കും. കുടുംബത്തിൽ സന്തോഷകരമായ ചില കാര്യങ്ങൾ സംഭവിക്കും. ഇമുടങ്ങിക്കിടന്ന ചില ജോലികൾ പുനരാരംഭിക്കും. ബന്ധുക്കൾക്കിടയിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. ബിസിനസ്സുകാർക്ക് നല്ല ദിവസമല്ല. കുട്ടികളുടെ വിവാഹകാര്യങ്ങളിൽ തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കരുത്.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടാകാം. സഹപ്രവർത്തകർ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.

​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കലാ-സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിവസം. ബിസിനസുകാർക്ക് പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കും. തൊഴിൽ സംബന്ധിയായ യാത്രകൾ ചെയ്യേണ്ടിവരും. ചില ബിസിനസ്സ് ഇടപാടുകൾ ഇന്ന് പൂർത്തീകരിക്കാനാകും. ദാമ്പത്യ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും.

​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് തിരക്കുള്ള ദിവസമായിരിക്കും. തുടർച്ചയായ ജോലി കാരണം ക്ഷീണിതരായേക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.

​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. പാർട്ട് ടൈം ജോലി ചെയ്യാൻ ശ്രമിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കും. സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ അവസാനിക്കും. ബിസിനസ്സ് യാത്ര ചെയ്യേണ്ടിവരും. കുടുംബത്തിലെ ആർക്കെങ്കിലും നേത്രരോഗം ഉണ്ടായേക്കാം. ഇന്ന് സാമൂഹിക സേവനം നടത്താൻ അവസരമുണ്ടാകും.