Today Horoscope Malayalam: ഈ രാശിക്കാർക്ക് തൊഴിൽ രംഗത്ത് പുരോഗതിയുണ്ടാകും; അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം
Today Horoscope Malayalam September 8: മേടം രാശിക്കാർക്ക് ഇന്ന് പണം സംബന്ധിച്ച വരവ് കുറവായിരിക്കും. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും.
ഇന്ന് ചില കൂറുകാർക്ക് നല്ല ദിവസം ആയിരിക്കും മറ്റ് ചിലർക്ക് മോശം ദിവസമായിരിക്കും. എന്നാൽ, നാളെയും ഇതേ സ്ഥിതി തുടരണമെന്നില്ല. ഇന്ന് വ്യാപാരത്തിൽ പുരോഗതിയുണ്ടാകുന്ന രാശിക്കാറുണ്ട്. കലാ രംഗത്ത് പ്രവർത്തിക്കുന്ന ചില കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. ഇന്ന് വിദേശയാത്ര പോകാൻ അവസരം ലഭിക്കുന്ന രാശിക്കാറുമുണ്ട്. ചില കൂറുകാർക്ക് ഇന്ന് ദീർഘകാല ശ്രമങ്ങൾക്ക് ഫലം ലഭിക്കും. അതേസമയം ഇന്ന് അനാവശ്യമായ ചെലവും അലച്ചിലും നേരിടേണ്ടി വരുന്ന രാശിക്കാറുമുണ്ട്. നോക്കാം ഇന്നത്തെ സമ്പൂർണ രാശിഫലം.
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മേടം രാശിക്കാർക്ക് ഇന്ന് പണം സംബന്ധിച്ച വരവ് കുറവായിരിക്കും. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും. വിവാഹം സംബന്ധിച്ച മംഗളകർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വരും. തൊഴിൽ അന്വേഷിക്കുന്നവർക്ക് അതിൽ പുരോഗതിയുണ്ടാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ഇടവം രാശിക്കാകർക്ക് ഇന്ന് ഉദ്ദേശിക്കാത്ത രീതിയിൽ പല കാര്യങ്ങളും അനുകൂലമായി വന്ന് ഭവിക്കും. ദൈവിക കാര്യങ്ങളിൽ കൂടുതലായി പങ്കെടുക്കാനുള്ള സമയം കണ്ടെത്തും. സഹോദരങ്ങളുമായി വാക്കു തർക്കങ്ങൾ ഉണ്ടാകാൻ സാധ്യത.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
മിഥുനക്കൂറുകാർക്ക് ഇന്ന് അനാവശ്യമായ അലച്ചിൽ, ധനനഷ്ടം എന്നിവ ഉണ്ടായേക്കാം. പൂർവികരുടെ സ്വത്ത് കൈവരും. അയൽക്കാരുമായും ബന്ധുക്കളുമായും സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാവാതെ ശ്രദ്ധിക്കുക. പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്.
ALSO READ: വലിയ സാമ്പത്തിക നേട്ടത്തിന് സാധ്യത, ഭദ്ര രാജയോഗം ഈ രാശിക്കാര്‍ക്ക്
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കർക്കടകം രാശിക്കാർ ഇന്ന് സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മെച്ചമുണ്ടാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. ഉന്നതരുമായി സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകാൻ സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ചിങ്ങം രാശിക്കാർക്ക് ഇന്ന് ദൂരയാത്രകൾ പോകേണ്ടതായി വരും. അച്ഛന്റെ ആരോഗ്യനില മോശമാകാൻ സാധ്യത. ബന്ധുക്കളിൽ നിന്നും സഹായസഹകരണങ്ങൾ ഉണ്ടാകും. തൊഴിൽ സംബന്ധിച്ച നേട്ടങ്ങൾ കൈവരും. ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. സാമ്പത്തിക നിലയിൽ കാര്യമായ മാറ്റമുണ്ടാകില്ല. മേലുദ്യോഗസ്ഥരയുമായി കലഹമുണ്ടാകാൻ സാധ്യത.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കന്നിക്കൂറുകാർക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ദൂരയാത്രകൾ പോകേണ്ടതായി വരും. കുറെ കാലമായി ശ്രമിച്ച് കൊണ്ടിരുന്ന കാര്യങ്ങൾ നടക്കാനിടയുണ്ട്. സർകാരങ്ങളിലും മതചടങ്ങുകളിലും പങ്കെടുക്കേണ്ടതായി വരും. പരീക്ഷകളിൽ വിജയം കൈവരിക്കും. കൃഷിയിൽ ലാഭമുണ്ടാകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
തുലാം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക വിഷമതകൾ മാറിക്കിട്ടും. സഹോദരങ്ങളെ സഹായിക്കും. വിവാഹ നിശ്ചയം പോലുള്ള മംഗളകർമ്മങ്ങൾ നടക്കാൻ ഇടയാകും. ഔഷധ വ്യാപാരികൾക്ക് ലാഭമുണ്ടാകും. വിനോദ മത്സരങ്ങളിൽ വിജയം കൈവരിക്കും. ജോലിക്കായുള്ള അറിയിപ്പ് ലഭിക്കും. കൃഷിയിൽ ലാഭം ഉണ്ടാകും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർ ഇന്ന് സന്തോഷ വാർത്തകൾ കേൾക്കാൻ ഇടയുണ്ട്. ബന്ധുക്കൾക്ക് ക്ലേശമുണ്ടാകാൻ സാദ്യത. അയൽക്കാരുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകും. പരീക്ഷകളിൽ വിജയം കൈവരിക്കും. ലോണിനുള്ള അപേക്ഷ അനുവദിച്ചു കിട്ടാൻ ഇടയാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ധനു രാശിക്കാർക്ക് ഇന്ന് പഠന കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. വിദേശയാത്രക്കുള്ള എല്ലാ കാര്യങ്ങളും ശെരിയാകും. മക്കൾ പഠന കാര്യങ്ങൾക്കായി അന്യ നാട്ടിലേക്ക് പോകാനിടവരും. പരീക്ഷകളിൽ വിജയം കൈവരിക്കും. അയൽക്കാരുമായി സൗഹൃദത്തോടെ കഴിയും. കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അവസരം ലഭിക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
മകരക്കൂറുകാർക്ക് ഇന്ന് ആദ്യപകുതിയിൽ അലച്ചിൽ, അനാവശ്യ ചെലവ് എന്നിവ ഉണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യനിലയിൽ ശ്രദ്ധ ചെലുത്തണം. കടബാധ്യത സംബന്ധിച്ച പ്രശ്നങ്ങളിൽ പരിഹാരം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. പുതിയ സംരംഭങ്ങളിൽ ഏർപ്പെടാൻ തയ്യാറാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കുംഭം രാശിക്കാർ പിതാവിന്റെ ആരോഗ്യനിലയിൽ ശ്രദ്ധ ചെലുത്തണം. പണം സംബന്ധമായ പ്രശ്നങ്ങൾ കുറയും. ദാമ്പത്യ ഭാണ്ഡത്തിൽ ഉയർച്ച ഉണ്ടാകും. സഹോദരങ്ങളിൽ നിന്നും സഹായഹസ്തങ്ങൾ ലഭിക്കും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
മീനക്കൂറുകാർക്ക് ഇന്ന് ആരോഗ്യനില തൃപ്തികരമായിരിക്കും. സന്താനങ്ങളിൽ നിന്നും സന്തോഷം കൈവരും. അലച്ചിൽ, ടെൻഷൻ എന്നിവ ഇല്ലാതാകും. ദാമ്പത്യ ബന്ധത്തിൽ മെച്ചമുണ്ടാകും. വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ഓണമിടപാടുകളിൽ നിന്നും ലാഭം കിട്ടും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)