5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope Malayalam: കുടുംബത്തിൽ കലഹമുണ്ടാകാൻ സാധ്യത; അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം

Today Horoscope Malayalam September 7: ഇന്നത്തെ ദിവസം ഫലങ്ങൾ ഏതെല്ലാം കൂറുകാർക്കൊപ്പം? പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ ദിവസ നക്ഷത്രഫലം?

Today Horoscope Malayalam: കുടുംബത്തിൽ കലഹമുണ്ടാകാൻ സാധ്യത; അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം
ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം. (Image Courtesy: sarayut Thaneerat)
nandha-das
Nandha Das | Published: 07 Sep 2024 06:46 AM

ഇന്ന് ചില രാശിക്കാർക്ക് നല്ല ദിവസം ആയിരിക്കും ചിലർക്ക് മോശം ദിവസമായിരിക്കും. എന്നാൽ, ഇന്ന് നല്ല ദിവസം ആയിരുന്നവർക്ക് നാളെയും നല്ലതാവണമെന്നും, ഇന്ന് മോശം ദിവസം ആയിരുന്നവർക്ക് നാളെ മോശം ദിവസം ആയിരിക്കണമെന്നുമില്ല. ഇന്ന് വ്യാപാരത്തിൽ പുരോഗതിയുണ്ടാകുന്ന രാശിക്കാറുണ്ട്. വിദ്യാരംഗത്ത് ചില കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. ഇന്ന് വ്യാപാരത്തിൽ നിന്ന് സാമ്പത്തികമായി ലാഭം കൈവരുന്ന കൂറുകാരുമുണ്ട്. പുതിയ നല്ല സുഹൃത്ത് ബന്ധങ്ങളിൽ ഏർപ്പെടാൻ അവസരം ലഭിക്കുന്ന രാശിക്കാറുണ്ട്. അതേസമയം ഇന്ന് പല വിവാദങ്ങളിലും ഏർപ്പെടേണ്ടി വരുന്ന രാശിക്കാറുമുണ്ട്. നോക്കാം ഇന്നത്തെ സമ്പൂർണ രാശിഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം രാശിക്കാർക്ക് ഇന്ന് പൊതുവെ മെച്ചപ്പെട്ട ദിവസം ആയിരിക്കും. അയൽക്കാരോടും സഹപ്രവർത്തകരോടും സഹകരണ മനോഭാവത്തോടെ പെരുമാറുന്നത് നന്ന്. പല പ്രശ്നങ്ങളും തീർന്നു കിട്ടും. ക്ഷേത്ര ആഘോഷങ്ങൾ വിവാഹകാര്യങ്ങൾ എന്നിവയിൽ കൂടുതലായി പണം ചെലവഴിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം രാശിക്കാകർക്ക് ഇന്ന് കെട്ടുപിണഞ്ഞ് കിടന്നിരുന്ന പല പ്രശ്നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങൾ നേരെയാക്കാൻ സാധിക്കും. ചെറിയ വാഗ്‌വാദങ്ങളിലും വഴക്കുകളിലും ഏർപ്പെടാൻ സാധ്യത. വിവാഹം സംബന്ധിച്ച പല കാര്യങ്ങളിലും പുരോഗതിയുണ്ടാകും.

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനക്കൂറുകാർക്ക് ഇന്ന് ദാമ്പത്യ കലഹങ്ങൾ മാറിക്കിട്ടും. സന്താനങ്ങളിൽ നിന്നും ധനസഹായം ലഭിക്കും. പുതിയ നല്ല സുഹൃത്തുക്കളെ പരിചയപ്പെടാൻ ഇടവരും. ലോൺ, ചിട്ടി എന്നിവയിലൂടെ പണം കൈവരും. ഗൃഹനിർമ്മാണത്തിൽ പുരോഗതിയുണ്ടാകും. കുടുംബാംഗങ്ങൾ തമ്മിൽ കലഹിച്ച സാധ്യത.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം രാശിക്കാർ ഇന്ന് ഗൃഹനിർമ്മാണത്തിൽ തടസ്സം നേരിടും. സന്താനങ്ങളിൽ നിന്നും സ്‌നേഹപൂർണമായ പെരുമാറ്റ ഉണ്ടാകും. കടബാധ്യതകൾ ഒഴിവാകും. പ്രേമബന്ധം ദൃഢമാകും. കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധനാഭിവൃത്തിക്ക് യോഗം. അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം രാശിക്കാർക്ക് ഇന്ന് വ്യാപാരത്തിൽ നല്ല മുന്നേറ്റം ഉണ്ടാകും. ജോലിക്കാരും പ്രവർത്തകരും സഹകരണ മനോഭാവത്തോടെ പെരുമാറും. വ്യാപാരത്തിൽ ഉള്ള പഴയ സ്റ്റോക്കുകൾ വിറ്റു തീരും. ഇതര മതവിശ്വാസികളിൽ നിന്നും സഹായഹസ്തങ്ങൾ ലഭിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നിക്കൂറുകാർ ഏറെ നാളായി കേട്ടുവരുന്ന അപവാദങ്ങളുടെ കെട്ടടങ്ങും. മാതാപിതാക്കളിൽ നിന്നും ശത്രുത നിറഞ്ഞ പെരുമാറ്റമാണ് ഉണ്ടാകാൻ സാധ്യത. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപാനമാനവും മനോദുഃഖവും അനുഭവപ്പെടാം. ഗൃഹനിർമ്മാണത്തിൽ തടസത്തിനും ധനനഷ്ടത്തിനും യോഗം.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം രാശിക്കാർക്ക് ഇന്ന് അനാവശ്യമായ വിവാദങ്ങളിൽ ഏർപ്പെടേണ്ടതായി വരും. വിദ്യാർത്ഥികൾക്ക് വിദ്യാരംഗത്തെ തടസ്സങ്ങൾ മാറിക്കിട്ടും. ദാമ്പത്യ ജീവിതം കൂടുതൽ മാതൃകാപരമാകും. പ്രേമബന്ധത്തിൽ കലഹമുണ്ടാകാൻ സാധ്യത. സഹോദരങ്ങളിൽ നിന്നും സഹായസ്തങ്ങൾ ലഭിക്കും. ഭൂമിസംബന്ധമായ ഇടപാടുകളിലൂടെ കൂടുതൽ പ്രശസ്തിയും ധനലാഭവും കൈവരും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് മാതാപിതാക്കളിൽ നിന്നും ധനസഹായം ലഭിക്കും. രോഗങ്ങൾ കുറയും. തൊഴിൽ രംഗത്തെ കലഹങ്ങൾ പരിഹരിക്കപ്പെടും. സഹോദരതുല്യരിൽ നിന്നും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും. വാർത്താമാധ്യമരംഗത്തും രാഷ്ട്രീയ മേഖലയിലും പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു രാശിക്കാരെ ഇന്ന് ഉയർന്ന പദവികൾ തേടിവരും. ചുറ്റുപാടുകളിൽ പൊതുവായ മതിപ്പ് വർദ്ധിക്കും. പെൺകുട്ടികളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കാൻ സാധിക്കും. സുഹൃത്ത് സന്ദർശനത്താൽ സന്തോഷം ഉണ്ടാകും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരക്കൂറുകാർക്ക് ഇന്ന് പലതരത്തിലും ധനം വന്നു ചേരും. കൃഷി, കച്ചവടം എന്നിവയിൽ ലാഭമുണ്ടാകും. ആരോഗ്യം നല്ലതാവാനും മോശമാകാനും സാധ്യതയുണ്ട്. സന്താനങ്ങളാൽ സന്തോഷം ഉണ്ടാകും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യത.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം രാശിക്കാർ അന്തമായി ആരെയും വിശ്വസിക്കാതിരിക്കുന്നത് നന്ന്. ഉത്തരവാദിത്വം കൂടുതലുള്ള കാര്യങ്ങളിൽ ഉദാസീനത കാണിക്കുന്നത് ദോഷം ചെയ്യും. കരാറുകളിലും മറ്റും ഏർപ്പെടുമ്പോൾ ശ്രദ്ധ വേണം. അനാവശ്യമായി കഴിഞ്ഞ കാര്യങ്ങൾ ഓർത്ത് വിഷമിക്കാതിരിക്കുക.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഇന്ന് പൊതുവെ മെച്ചപ്പെട്ട കുടുംബാന്തരീക്ഷം ആയിരിക്കും. ആരോഗ്യം നല്ലതാവാനും മോശമാകാനും സാധ്യതയുണ്ട്. ധനം സംബന്ധിച്ച വരവ് സാധാരണഗതിയിൽ ആയിരിക്കും. കലാപരമായ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. കൂട്ട് കച്ചവടത്തിലെ പങ്കാളിയുമായി സഹകരിച്ചു പോകുന്നത് ഗുണം ചെയ്യും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)