Today Horoscope Malayalam: ഈ രാശിക്കാർ മാതാപിതാക്കളുടെ ആരോഗ്യ നിലയിൽ ശ്രദ്ധ ചെലുത്തണം; അറിയാം ഇന്നത്തെ നക്ഷത്രഫലം
Today Horoscope Malayalam September 6: ഇന്ന് ദാമ്പത്യ ബന്ധത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുന്ന രാശിക്കാറുമുണ്ട്. നോക്കാം ഇന്നത്തെ സമ്പൂർണ രാശിഫലം.
ഇന്ന് ചില രാശിക്കാർക്ക് നല്ല ദിവസം ആയിരിക്കും, മറ്റ് ചിലർക്ക് അങ്ങനെയല്ല. എന്നാൽ, ഇന്ന് നല്ല ദിവസം ആയിരുന്നവർക്ക് നാളെയും നല്ലതാവണമെന്നും, ഇന്ന് മോശം ദിവസം ആയിരുന്നവർക്ക് നാളെ മോശമാകണമെന്നുമില്ല. ഇന്ന് തൊഴിൽ മേഖലയിൽ അംഗീകാരവും, വിദ്യാഭ്യാസ മേഖലയിൽ പുരോഗതിയുമുണ്ടാകുന്ന രാശിക്കാറുണ്ട്. കലാരംഗത്ത് പ്രവർത്തിക്കുന്ന ചില കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. ഇന്ന് സാമ്പത്തികമായി ലാഭം കൈവരുന്ന കൂറുകാരുമുണ്ട്. പുതിയ നല്ല സുഹൃത്ത് ബന്ധങ്ങളിൽ ഏർപ്പെടാൻ അവസരം ലഭിക്കുന്ന രാശിക്കാറുണ്ട്. അതേസമയം ഇന്ന് ദാമ്പത്യ ബന്ധത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുന്ന രാശിക്കാറുമുണ്ട്. നോക്കാം ഇന്നത്തെ സമ്പൂർണ രാശിഫലം.
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മേടം രാശിക്കാർക്ക് ഇന്ന് പൊതുവെ മെച്ചപ്പെട്ടൊരു ദിവസമാണ്. വിദേശത്ത് പോവാൻ തയ്യാറെടുക്കുന്നവർക്ക് യാത്ര സംബന്ധിച്ച പല കാര്യങ്ങൾക്കും അനുമതി ലഭിക്കും. കത്തിടപാടുകൾ രടത്തുമ്പോൾ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ഇടവം രാശിക്കാർ ഏതൊരു കാര്യത്തിലും അല്പം ശ്രദ്ധ ചെലുത്തുന്നത് നല്ലതായിരിക്കും. വ്യാപാരം ചെയ്യുന്നവർക്ക് വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാകും. സ്വകാര്യ രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നത് ദോഷം ചെയ്യും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
മിഥുനം രാശിക്കാരിൽ കല രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പൊതുവെ നല്ല സമയമാണ്. അയൽക്കാർ സ്നേഹത്തോടെ പെരുമാറും. ദാമ്പത്യ ബന്ധത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. സഹോദരങ്ങളിൽ നിന്നും സഹായഹസ്തങ്ങൾ ലഭിക്കും.
ALSO READ: വലിയ സാമ്പത്തിക നേട്ടത്തിന് സാധ്യത, ഭദ്ര രാജയോഗം ഈ രാശിക്കാര്‍ക്ക്
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കർക്കടകം രാശിക്കാർക്ക് സാമ്പത്തികപരമായി മെച്ചപ്പെട്ട ദിവസമായിരിക്കും. ഉദേശിച്ച പണം കൈവരും. പല ഉന്നതറിൽ നിന്നും സഹായങ്ങൾ ലഭിക്കും. ചുറ്റുപാടുമുള്ളവരുമായി നന്നായി ഇടപഴകാൻ അവസരം ലഭിക്കും. ജോലിയിലുള്ള പ്രശ്നങ്ങൾ കുറയും. ജോലി ഭാരവും കുറയും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ചിങ്ങം രാശിക്കാർക്കാരുടെ വീട്ടിൽ ഇന്ന് ശാന്തതയും സന്തോഷവുമുള്ള അന്തരീക്ഷം ആയിരിക്കും. ദാമ്പത്യ ബന്ധത്തിൽ മെച്ചമുണ്ടാകും. സന്താനങ്ങളിലൂടെ സന്തോഷം കൈവരും. വീട്ടിലേക്ക് അതിഥികളുടെ വരവ് പല പ്രശ്നങ്ങളും ഇല്ലാതാക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കന്നി രാശിക്കാർക്ക് പൊതുവെ നല്ല സമയമാണ്. വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉണ്ടാകും. അയൽക്കാർ സ്നേഹത്തോടെ പെരുമാറും. ഇപ്പോൾ നേരിടുന്ന പല തരത്തിലുള്ള വിഷമങ്ങളും മാറികിട്ടുന്ന സമയമാണിത്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
തുലാം കൂറുകാർക്ക് ഇന്ന് കെട്ടുപിണഞ്ഞ് കിടന്നിരുന്ന പല പ്രശ്നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങൾ നേരെയാക്കാൻ സാധിക്കും. ചെറിയ വാഗ്‌വാദങ്ങളിലും വഴക്കുകളിലും ഏർപ്പെടേണ്ടതായി വരും. വിവാഹം സംബന്ധിച്ച പല കാര്യങ്ങളിലും പുരോഗതിയുണ്ടാകും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർ മാതാപിതാക്കളുടെ ആരോഗ്യ നിലയിൽ ശ്രദ്ധ ചെലുത്തണം. പുതിയ സംരംഭങ്ങളിൽ ഏർപ്പെടാൻ തയ്യാറാകും. എങ്ങനെയെങ്കിലും തീർത്തേ മതിയാകൂ എന്ന ചിന്തയോടെ പല കാര്യങ്ങളും ചെയ്തു തീർക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ധനു രാശിക്കാർ സ്വകാര്യ രഹസങ്ങൾ മറ്റുള്ളവരോട് കൂടതലായി വെളിപ്പെടുത്താതിരിക്കുന്നത് നന്ന്. വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാകും. കൂട്ട വ്യാപാരത്തിൽ ഒരളവിന് ലാഭം ഉണ്ടാകും. പഴ സ്റ്റോക്കുകൾ വിറ്റു തീരും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
മകര കൂറുകാരിൽ കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പൊതുവെ നല്ല സമയമാണിത്. അയൽക്കാർ സ്നേഹത്തോടെ പെരുമാറും. ദാമ്പത്യ ബന്ധത്തിൽ ഉയർച്ച ഉണ്ടാകും. സഹോദരങ്ങളിൽ നിന്നും സഹായഹസ്തങ്ങൾ ലഭിക്കും. അടച്ചു തീർക്കാനുള്ള പഴയ കടങ്ങൾ വീട്ടാൻ സാധിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കുംഭം രാശിക്കാർക്ക് ജോലി സ്ഥലത്ത് അംഗീകാരം ലഭിക്കും. കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർക്ക് ക്ഷതങ്ങൾ സംഭവിക്കാൻ സാധ്യത. വ്യാപാരത്തിലുള്ള പഴ സ്റ്റോക്കുകൾ വിറ്റു തീരും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
മീനക്കൂറുകാർക്ക് ഇന്ന് പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭിക്കാൻ സാധ്യത. വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉണ്ടാകും. ഉയർന്ന പദവികൾ തേടി വരും. സുഹൃത്ത് സന്ദർശനത്താൽ സന്തോഷം ഉണ്ടാകും. കൂട്ടുവ്യാപാരത്തിൽ നിന്നും ലഭിക്കാനുള്ള തുക ഏതുതരത്തിലെങ്കിലും വസൂലാക്കാൻ കഴിയും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)