5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope Malayalam September 5: ദീർഘകാല ആഗ്രഹങ്ങൾ സാധിക്കും; ഇന്നത്തെ നക്ഷത്രഫലം

Today Horoscope Malayalam September 5: സിനിമയുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. ഉദ്യോഗത്തിൽ ശോഭിക്കും. ഉന്നതരുടെ പ്രീതിക്ക് ഇടയാകും.

Today Horoscope Malayalam September 5: ദീർഘകാല ആഗ്രഹങ്ങൾ സാധിക്കും; ഇന്നത്തെ നക്ഷത്രഫലം
(Image Courtesy: sarayut Thaneerat)
nandha-das
Nandha Das | Updated On: 06 Dec 2024 14:33 PM

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മാതാപിതാക്കളുമായി ചെറിയ സ്വരച്ചേർച്ചയില്ലായ്മയ്ക്ക് സാധ്യത. ദൈവീക കാര്യങ്ങളിൽ കൂടുതലായി ഇടപഴകാൻ അവസരം ലഭിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിയ്ക്കും. ഭക്ഷണ കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. ജോലി സ്ഥലത്തു സഹകരണ മനോഭാവത്തോടെ പെരുമാറുന്നത് ഗുണം ചെയ്യും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇന്ന് ശുഭ വാർത്തകൾ കേൾക്കാൻ അവസരം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ വിജയമുണ്ടാകും. പഠന വിഷയങ്ങളിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കും.

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ദൈവീക കാര്യങ്ങൾക്ക് സമയം കണ്ടെത്താനായി സാധിക്കും. വിദേശത്ത് നിന്നും സഹായഹസ്തങ്ങൾ ലഭിക്കാൻ സാധ്യത. വൈദ്യുതിയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർ സൂക്ഷിക്കുക. അയൽക്കാരുമായി സൗഹൃദത്തോടെ പെരുമാറാനായി ശ്രമിക്കുക. സുഹൃത്തുക്കളിൽ നിന്നും നല്ല രീതിയിൽ സഹായം ലഭിക്കും.

ALSO READ: ചില ദിവസങ്ങളിൽ കല്യാണങ്ങൾ കൂടുന്നത് എന്തുകൊണ്ട് ?… ശുഭ മുഹൂർത്തങ്ങൾ കണ്ടെത്തുന്നത് ഇങ്ങനെ…

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സർക്കാർ സംബന്ധമായ കാര്യങ്ങളിൽ വിജയമുണ്ടാകും. സർക്കാർ ഇടപാടുകളിൽ അനുയോജ്യമായ തീരുമാനം ഉണ്ടാവും. വിദേശത്ത് നിന്നുമുള്ള സഹായം പ്രതീക്ഷിക്കാം. വൈദ്യുതിയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർ സൂക്ഷിക്കുക. അയൽക്കാരുമായി സൗഹൃദത്തോടെ പെരുമാറാനായി ശ്രമിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

മാതാപിതാക്കളുമായി ചെറിയ സ്വരച്ചേർച്ചയില്ലായ്മയ്ക്ക് സാധ്യത. ഉദ്ദേശിച്ച പല കാര്യങ്ങൾക്കും ഫലമുണ്ടാകും. ഒന്നിലും അമിത താല്പര്യം കാണിക്കാതിരിക്കുക, ദോഷം ചെയ്തേക്കാം. ആരോഗ്യ സംബന്ധമായ ചില പ്രശനങ്ങൾ ഉണ്ടാകാൻ സാധ്യത.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

മത്സരപ്പരീക്ഷകളിൽ വിജയം കൈവരിക്കാൻ സാധിക്കും. മാതൃ-പിതൃ സ്വത്ത് ലഭിക്കും. പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന പ്രശസ്തി അഹങ്കാരം ഉണ്ടാക്കാതെ നോക്കുന്നത് നല്ലതായിരിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

മത്സരപ്പരീക്ഷകളിൽ വിജയം കൈവരിക്കാൻ സാധിക്കും. ഭൂമി സംബന്ധമായ കേസുകൾ പ്രതികൂലമായേക്കാം. വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെടാൻ സാധ്യത. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. വൈദ്യശാസ്ത്ര മേഖലയിൽ അപമാനിക്കപ്പെടാൻ സാധ്യത. ജോലിയിൽ പ്രമോഷൻ ലഭിക്കാൻ ഇടയാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

രാഷ്ട്രീയത്തിൽ ശത്രുക്കൾ വർദ്ധിക്കും. തൊഴിലിൽ സ്ഥിരതയ്ക്കും പ്രമോഷനും സാധ്യത. കുടുംബാംഗങ്ങൾ തമ്മിലുള്ള കലഹത്തിന് ശമനമുണ്ടാകും. വിവാഹ സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും. സാമ്പത്തികമായി മെച്ചപ്പെട്ട ദിവസം ആണ് ഇന്ന്.

​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

മനോദുഃഖത്തിന് സാധ്യതയുണ്ട്. നഷ്ടപ്പെട്ട് പോയ വസ്തുക്കൾ തിരികെ ലഭിക്കും. നല്ല സുഹൃത്തുക്കളെ ലഭിക്കും. ദാമ്പത്യ ബന്ധത്തിൽ മെച്ചമുണ്ടാകും. കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സാധിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പോലീസ്, കോടതി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിജയമുണ്ടാകും. പൊതുപ്രവർത്തന രംഗത്തുള്ളവർക്ക് മെച്ചപ്പെട്ട സമയമാണ്. കുടുംബ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകും. സന്താനങ്ങളിലൂടെ സന്തോഷം കൈവരും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വിവാഹം തുടങ്ങിയ മംഗള കർമ്മങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകും. കച്ചവടം, കൃഷി, എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പൊതുവെ ഗുണകരമായൊരു സമയമാണ്. യാത്രകളിൽ അതീവ ശ്രദ്ധ ചെലുത്തുന്നത് നന്ന്.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

സിനിമയുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. ഉദ്യോഗത്തിൽ ശോഭിക്കും. ഉന്നതരുടെ പ്രീതിക്ക് ഇടയാകും. ദമ്പതികൾക്കിടയിൽ ചെറിയ രീതിയിൽ സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകാൻ സാധ്യത.

 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)