Today Horoscope Malayalam September 4: അനാവശ്യമായ ചെലവും അലച്ചിലും ഉണ്ടായേക്കാം; ഇന്നത്തെ നക്ഷത്രഫലം
Today Horoscope Malayalam September 4: ആചാരങ്ങളും മറ്റും വേണ്ടവിധം പാലിക്കാൻ ശ്രദ്ധിക്കുക. മോഷണം നടക്കാൻ ഇടയുണ്ടാകും. പ്രതീക്ഷിക്കാത്ത ആളുകളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും.
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
സർക്കാർ സംബന്ധമായ കാര്യങ്ങളിൽ വിജയം കൈവരിക്കും. മധുരമായ സംസാരരീതി കൊണ്ട് എല്ലാവരെയും മയക്കി കാര്യങ്ങൾ അനുകൂലമാക്കാൻ സാധിക്കും. പൊതുവെ ഇന്ന് മെച്ചപ്പെട്ട ചുറ്റുപാടായിരിക്കും. വാഹന സംബന്ധമായ കാര്യങ്ങളിൽ പല പ്രശനങ്ങളും നേരിടേണ്ടതായി വരും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
സ്വത്ത് തർക്കങ്ങളിൽ ഏർപ്പെടാനും അതുവഴി പ്രശ്നങ്ങൾ ഗുരുതരമാകാനും സാധ്യത. പണം സംബന്ധിച്ച കാര്യങ്ങളിൽ മെച്ചപ്പെട്ട സാഹചര്യം ഉണ്ടാകും. ഊഹക്കച്ചവടങ്ങളിലൂടെ ലാഭം ഉണ്ടാകും. അനാവശ്യമായ വാഗ്ദാനങ്ങൾ നൽകുന്നത് ദോഷം ചെയ്യും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ആചാരങ്ങളും മറ്റും വേണ്ടവിധം പാലിക്കാൻ ശ്രദ്ധിക്കുക. മോഷണം നടക്കാൻ ഇടയുണ്ടാകും. പ്രതീക്ഷിക്കാത്ത ആളുകളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും. വിദേശ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകും.
ALSO READ: ചില ദിവസങ്ങളിൽ കല്യാണങ്ങൾ കൂടുന്നത് എന്തുകൊണ്ട് ?… ശുഭ മുഹൂർത്തങ്ങൾ കണ്ടെത്തുന്നത് ഇങ്ങനെ…
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
പൂർവികരുടെ സ്വത്ത് ലഭിക്കാൻ സാധ്യത. ഗുരുജനങ്ങളുടെ അപ്രീതിക്ക് ഇടയേയേക്കാം. വിവാഹ ആലോചന സംബന്ധിച്ച കാര്യങ്ങളിൽ അപമാനം നേരിടാൻ സാധ്യതയുണ്ട്. വിദേശയാത്രയിലെ തടസ്സങ്ങൾ മാറിക്കിട്ടും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
കൂടുതൽ അധികാരം ലഭിക്കും. വാഹനം, ഗൃഹം എന്നിവ വാങ്ങിക്കാൻ യോഗം. വീട് പണി പൂർത്തിയാക്കാൻ സാധിക്കും. അപ്രതീക്ഷിതമായ ധനലബ്‌ധി. വ്യാപാരത്തിൽ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകൾ പോലുള്ള ഊഹക്കച്ചവടങ്ങളിൽ നിന്നും ലാഭം ഉണ്ടാകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ചുറ്റുപാടും ഉള്ളവരുമായി നന്നായി ഇടപഴകാൻ അവസരം ലഭിക്കും. പുതിയ ചിന്തകൾ ഉണ്ടാകും. അവിവാഹിതരായ പെൺകുട്ടികൾക്ക് പല കാര്യങ്ങളിലും പ്രശ്‍നങ്ങൾ നേരിടേണ്ടതായി വരും. മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യത. ഉദ്ദേശിച്ച പണം ലഭ്യമാകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
തെസ്നിയൻ, അലച്ചിൽ എന്നിവ മാറും. ചെറിയ രീതിയിലുള്ള ധനം സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. വീട്ടിൽ മംഗളകർമ്മങ്ങൾ ഒന്നും നടന്നില്ലെങ്കിലും സമാധാനവും സന്തോഷവും ഉണ്ടാകും. ദാമ്പത്യ ബന്ധത്തിൽ മെച്ചമുണ്ടാകും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ഭൂമി സംബന്ധായ കേസുകളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും. മാതാവിന് അരിഷ്ടത. കൂട്ടവ്യാപാരത്തിൽ നിന്നും ലഭിക്കാനുള്ള പണം ഏത് തരത്തിലെങ്കിലും വാങ്ങിയെടുക്കാൻ സാധിക്കും. വ്യാപാരത്തിൽ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകൾ വിറ്റുപോകും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
നേരിട്ടിരുന്ന പല പ്രശ്നങ്ങളും തീർന്നുകിട്ടും. കെട്ടുപിണഞ്ഞുകിടക്കുന്നിരുന്ന പല പ്രശ്നങ്ങളുടെയും കുരുക്ക് അഴിച്ച് കാര്യങ്ങൾ നേരെയാക്കാൻ സാധിക്കും. ചെറിയ വാഗ്‌വാദങ്ങളും വഴക്കുകളും ഉണ്ടാകാൻ സാധ്യത.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
രോഗങ്ങൾ ശമിക്കും. പ്രേമബന്ധങ്ങൾ ദൃഢമാകും. അപവാദങ്ങൾ മാറിക്കിട്ടും. ആത്മീയ മേഖലയിൽ ശ്രദ്ധ നേടാൻ സാധ്യത. വിദേശത്തുള്ളവർക്ക് തൊഴിൽ മേഖലയിൽ അംഗീകാരം ലഭിക്കും. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർ ശോഭിക്കും. അധികാരസ്ഥാനത്തെ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
വാഹനം കൈകാര്യം ചെയ്യുന്നവർ ശ്രദ്ധ ചെലുത്തണം. സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഉണ്ടാകാൻ സാധ്യത. പുതിയ സുഹൃത്തുക്കളെ ലഭിക്കും. അമിതമായി ആരെയെങ്കിലും വിശ്വസിക്കുന്നത് ദോഷം ചെയ്യും. ദുരാഗ്രഹം ഉണ്ടാകാൻ പാടില്ല. ധനം സംബന്ധിച്ച പല പ്രശ്നങ്ങൾക്കും സാധ്യത.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
അമിതമായി ആരെയും വിശ്വസിക്കരുത്, അത് ദോഷം ചെയ്യും. അനാവശ്യ ചെലവും അലച്ചിലും ഉണ്ടാകാൻ സാധ്യത. അനാവശ്യ കാര്യങ്ങൾ കൈകടത്താതിരിക്കുക്ക. ആരോഗ്യ നില നല്ലതവനും മോശം ആകാനും സാധ്യതയുണ്ട്. മാതാവിന്റെ ആരോഗ്യ നിലയിൽ ശ്രദ്ധ ചെലുത്തുക. പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാൻ ഇടവരും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)