5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Todays Horoscope: ഇന്ന് ഈ നാളുകാർ ദേഷ്യം നിയന്ത്രിച്ചില്ലെങ്കിൽ പണിപാളും; ഇന്നത്തെ സമ്പൂർണ വാരഫലം ഇതാ

Horoscope Today: സെപ്റ്റംബറിലെ അവസാന ഞായറാഴ്ചയായ ഇന്ന് 12 കൂറുകാരുടെയും രാശിഫലം സമ്മിശ്രമാണ്. ചില കൂറുകാർക്ക് ബിസിനസിലും തൊഴിലിലും നേട്ടം ഉണ്ടാകും. വായിക്കാം ഇന്നത്തെ വാരഫലം.

Todays Horoscope: ഇന്ന് ഈ നാളുകാർ ദേഷ്യം നിയന്ത്രിച്ചില്ലെങ്കിൽ പണിപാളും; ഇന്നത്തെ സമ്പൂർണ വാരഫലം ഇതാ
athira-ajithkumar
Athira CA | Updated On: 29 Sep 2024 07:08 AM

ഇന്നത്തെ വാരഫലം അനുസരിച്ച് പല രാശിക്കാർക്കും സമ്മിശ്ര ഫലമാണ്. ചിലർക്ക് ബിസിനസിൽ നേട്ടങ്ങളുണ്ടാകാൻ വഴിതെളിയും. ചില രാശിയിലുള്ള വിദ്യാർത്ഥികൾക്ക് പഠനത്തിൽ തടസം നേരിട്ടേക്കാം. സെപ്റ്റംബറിലെ അവസാന ഞായറാഴ്ചയായ ഇന്ന് 12 കൂറുകാരുടെയും ദിവസം എങ്ങനെയായിരിക്കും? വായിക്കാം ഇന്നത്തെ വാരഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഇന്ന് ബിസിനസിൽ വളരെയധികം ലാഭം സ്വന്തമാക്കാൻ മേടം രാശിക്കാർക്ക് സാധിച്ചേക്കും. കച്ചവടം നടക്കാതെ ഇരുന്ന പലതും ഇന്ന് വിറ്റഴിയാനുള്ള സാധ്യതയുണ്ട്. ഇത് ലാഭം കൊയ്യാൻ അവസരമൊരുക്കും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും വിശ്വാസവും വർധിക്കും. ചില ജോലികൾ പൂർത്തിയാക്കാൻ സുഹൃത്തുകളുടെ സഹായം തേടിയേക്കും. ജോലിയ്ക്ക് ശ്രമിക്കുന്നവർക്കും ഇന്ന് ശുഭകരമായ ദിവസമാണ്. വസ്തു, വാഹനം എന്നിവ മൂലമുണ്ടായിരുന്ന പ്രശ്നങ്ങൾ അസ്വസ്ഥത സൃഷ്ടിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വിദ്യാർത്ഥികൾക്ക് പഠന കാര്യത്തിൽ തടസ്സങ്ങൾ നേരിട്ടേക്കും. ജോലിയുള്ളവർക്ക് ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠ വർദ്ധിക്കും. സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും ദാമ്പത്യം സന്തോഷം നിറഞ്ഞതായിരിക്കും. വസ്തുവിന്മേലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടേക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സാമ്പത്തികം ഉയർന്നു നിൽക്കും. ബിസിനസിൽ ചില ലാഭകരമായ ഇടപാടുകൾ സംഭവിച്ചേക്കും. മനസ് അസ്വസ്ഥമായിരിക്കും. അമ്മയുമായി അഭിപ്രായവ്യത്യാസം ഉണ്ടായേക്കാം. ദെെനംദിന ആവശ്യങ്ങൾക്കായി പ്രതീക്ഷിച്ചതിലും അധികം പണം ചെലവഴിക്കേണ്ടി വന്നേക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ബിസിനസ് മെച്ചപ്പെടുത്താൻ കഠിനാദ്ധ്വാനം കൂടിയേ തീരൂ. ഉത്സാഹത്തോടെ പ്രവർത്തിച്ചാൽ ചില ജോലികൾ പെട്ടന്ന് തീർക്കാൻ സാധിക്കും. പിതാവിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുന്നത് വഴി ബിസിനസിൽ നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. ചില കുടുംബാംഗങ്ങൾ നിമിത്തം ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വിദേശത്ത് താമസിക്കുന്ന ബന്ധുക്കളിൽ നിന്ന് സന്തോഷം നൽകുന്ന വാർത്തകൾ ലഭിച്ചേക്കാം. ഇന്ന് വൈകുന്നേര സമയം മാതാപിതാക്കൾക്കൊപ്പം ചെലവിടും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ബിസിനസിന്റെ വളർച്ചയ്ക്ക് കഠിനാധ്വാനം വേണം. അച്ഛന്റെ നിർദ്ദേശങ്ങൾ പിന്തുടരുന്നത് ബിസിനസിൽ ​ഗുണം ചെയ്യും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുമെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ കാരണം ചില ബന്ധങ്ങളിൽ വിള്ളൽ വീണേക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ച് കെെകാര്യം ചെയ്യണം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. ഏറ്റെടുത്ത ജോലികൾ പൂർത്തികരിക്കും. മതപരമായുള്ള കാര്യങ്ങളിൽ സജീവമായി പങ്കെടുക്കും. കുടുംബത്തിൽ ആർക്കെങ്കിലും ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ജോലി സ്ഥലത്തെ കഠിനാധ്വാനം നേട്ടങ്ങൾ സമ്മാനിക്കും. ബിസിനസിൽ ഉയർച്ചയുണ്ടാകും. കുടുംബത്തിനൊപ്പം ആരാധനാലയങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. മക്കളുടെ വിവാഹകാര്യത്തിൽ നിലനിന്നിരുന്ന തടസ്സങ്ങൾ മാറിയേക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ദേഷ്യം നിയന്ത്രിച്ചില്ലെങ്കിൽ ചില ബന്ധങ്ങൾ വഷളായേക്കും. ബിസിനസിൽ ഉയർച്ചയുണ്ടായേക്കും. സുഹൃത്തുക്കളോടൊപ്പം യാത്രപോകാൻ ഇടയുണ്ട്. കമിതാക്കൾക്ക് സന്തോഷകരമായ ദിവസമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

കുടുംബാം​ഗങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടായേക്കാം. ഇത് മാനസിക പിരിമുറുക്കം ഉണ്ടാക്കിയേക്കാം. യാത്ര ചെയ്യുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ സ്വർണം പോലുള്ള വിലപിടിപ്പുള്ള വസ്തുകൾ നഷ്ടമാകാൻ ഇടയുണ്ട്. ആരോ​ഗ്യത്തിൽ ശ്രദ്ധിക്കണം. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടേക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ദമ്പതികൾക്ക് സന്തോഷകരമായ ദിവസമായിരിക്കും. കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കം മുതിർന്നവരുടെ സാന്നിധ്യത്തിൽ പരിഹരിക്കപ്പെട്ടേക്കും. പുതിയ സംരഭത്തിൽ നേട്ടമുണ്ടായേക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം വിനോദ യാത്രയ്ക്ക് പോയേക്കും. ജോലി ചെയ്യുന്നവർക്ക് സന്തോഷമുള്ള ദിവസമായിരിക്കും. പിതാവിന്റെ ആരോ​ഗ്യത്തിൽ ശ്രദ്ധ ചെലുത്തണം. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലമായിരിക്കും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ നൽകുന്ന ദിവസമാണ്. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി പണം ചെലവഴിച്ചേക്കാം. വരവനുസരിച്ച് ചെലവാക്കിയില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടേക്കും. തൊഴിലിൽ രം​ഗത്ത് നേട്ടമുണ്ടായേക്കും. പ്രണയ ജീവിതം നയിക്കുന്നവർക്ക് ശുഭകരമായ ദിവസമാണ്.

Latest News