Today Horoscope Malayalam: നിങ്ങൾ ഈ രാശിക്കാരണോ? എങ്കിൽ ആരോഗ്യം ശ്രദ്ധിച്ചോളൂ; അറിയാം ഇന്നത്തെ രാശിഫലം
Today Horoscope: ഇന്ന് ചില രാശിക്കാർക്ക് മോശം ദിവസമാണ്. ബിസിനസ് രംഗത്ത് ഉയർച്ചകളും ചിലരാശിക്കാർക്ക് ഇന്ന് ഉണ്ടാകും. 12 കൂറുകാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് പരിശോധിക്കാം.
ഇന്ന് സെപ്റ്റംബർ 26, സമയവശാൽ ചില രാശിക്കാർക്ക് നല്ല സമയവും ചിലർക്ക് മോശം സമയവുമാണ്. എന്നാൽ നാളെ രാശി ഫലം ഇതേ രീതിയിൽ തുടരണമെന്നില്ല. ചില രാശിക്കാർക്ക് ഇന്ന് കുടുംബാന്തരീക്ഷം അനുകൂലമാണ്. മറുവശത്ത് ഒരു വിഭാഗം രാശിക്കാർ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തണം. ചെലവുകൾക്കായി കടം വാങ്ങുന്ന രാശിക്കാരും ബിസിനസ് നിക്ഷേപം നടത്തുന്നതിലൂടെ ലാഭം സ്വന്തമാക്കാൻ സാധിക്കുന്ന കൂറുകാറുമുണ്ട്. ഇന്നത്തെ നിങ്ങളെ രാശിഫലം അനുകൂലമോ പ്രതികൂലമോ എന്ന് അറിയാം.
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം ശുഭകരമാണ്. എന്നാൽ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തണം. ചെലവുകൾ വർദ്ധിക്കും. ബിസിനസിനായി ഭാവിയിലേക്കുള്ള പദ്ധതികൾ തയ്യാറാക്കും. കുടുംബം നിങ്ങളുടെ ആവശ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും. സുഹൃത്തുകളിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ബിസിനസ് മേഖലയിൽ ചില പരീക്ഷണങ്ങൾക്ക് ഇടവം രാശിക്കാർ തയ്യാറാകും. കുടുംബത്തിന്റെ വാശി കുറച്ച് സമയത്തേക്ക് ഈ രാശിക്കാരെ പ്രതിസന്ധിയിലാഴ്ത്തും. അഹംഭാവം കാരണം ചില പ്രധാന ജോലികൾ പൂർത്തിയാക്കാത്തതിനാൽ നിങ്ങളെ സഹായിക്കുന്നതിൽ നിന്ന് ആളുകൾ പിന്മാറും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
മിഥുനം കൂറുകാർത്ത് ഇന്ന് പ്രതികൂല സാഹചര്യമാണ്. പ്രക്ഷുബ്ധമായ കുടുംബാന്തരീക്ഷം കാരണം മനസ്സ് അസ്വസ്ഥമാകാൻ ഇടയുണ്ട്. ഇതിന്റെ പ്രതിഫലനം ജോലിസ്ഥലത്തും പ്രകടമാകും. ജോലിയിൽ ഉത്സാഹമുണ്ടാകില്ല. ചെലവുകൾക്കായി പണം കടം വാങ്ങേണ്ടി വന്നേക്കാം.
കർക്കിടകം (പുണർതം ¼, പൂയം, ആയില്യം)
സാമ്പത്തിക കാര്യങ്ങളിൽ കർക്കിടക രാശിക്കാർ തൃപ്തരായിരിയ്ക്കും. സാമ്പത്തിക നേട്ടത്തിന്റെ ഭാഗമായി പല സ്രോതസ്സുകളിൽ നിന്നും പണം വരാം. ഇതേ തുടർന്ന് സാമ്പത്തിക പ്രശ്നങ്ങൾ കുറയാനും ഭാവിയിലേക്ക് കരുതൽ ധനം നീക്കി വയ്ക്കാനും സാധിക്കും. ദാമ്പത്യ ജീവിതത്തിൽ ഐക്യം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
സമാധാനത്തോടെയുള്ള ദിവസമായിരിക്കും ഇന്ന്. രാവിലെ തിരക്ക് അനുഭവപ്പെടുമെങ്കിലും പിന്നീട് ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ബിസിനസിൽ പണം നിക്ഷേപിക്കുമെങ്കിലും അതിൻ്റെ ആനുകൂല്യങ്ങൾ ഉടൻ ലഭിക്കില്ല. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കന്നി രാശിക്കാർക്ക് ഇന്ന് തിരക്കുള്ള ദിവസമായിരിക്കും. ജോലി സ്ഥലത്തെ അമിത ജോലി ഭാരം കാരണം ദിനചര്യകൾ തടസ്സപ്പെടും. ഗവൺമെന്റ് ജോലിയുള്ളവർക്ക് അത്യുത്തമമാണ്. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
സെപ്റ്റംബർ 26, തുലാം കൂറുകാർക്ക് പ്രതികൂലമാണ്. വീട്ടിലും ജോലിസ്ഥലത്തും പ്രതിസന്ധികൾ ഉണ്ടാകും. ബിസിനസ് മേഖലയിൽ മത്സരങ്ങൾ ഉള്ളതിനാൽ നേട്ടമുണ്ടാകുന്നതിനായി കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇന്ന് ബിസിനസിൽ നേട്ടമുണ്ടാകണമെങ്കിൽ പെരുമാറ്റത്തിൽ സൗമ്യത പുലർത്തേണ്ടതുണ്ട്. പണം കടം വാങ്ങുന്നത് സാമ്പത്തിക സ്ഥിതി മോശമാക്കും. വൈകുന്നേരം സാമ്പത്തിക നേട്ടം ഉണ്ടാകുന്നതിലൂടെ ആവശ്യ ചെലവുകൾ നടത്താൻ സാധിക്കും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
സന്തോഷവും ഭാഗ്യവുമുള്ള ദിവസമാണ്. ബന്ധങ്ങൾ ഉണ്ടാക്കുന്നതിലും നിലനിർത്തുന്നതിലും ഇന്ന് നിങ്ങൾ വിജയിക്കും. ഗാർഹികാന്തരീക്ഷം മെച്ചപ്പെടുത്താൻ സാധിക്കും. മാനസികാരോഗ്യം മെച്ചപ്പെട്ടതിനാൽ ജോലി സ്ഥലത്ത് നിന്ന് നേട്ടമുണ്ടാകും. പിണക്കങ്ങൾക്ക് ശേഷം ദാമ്പത്യ ജീവിതത്തിൽ സന്തോഷം അനുഭവപ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ധനു രാശിക്കാർക്ക് മിക്ക ജോലികളിൽ നിന്നും ശുഭ ഫലങ്ങൾ ഉണ്ടാകും. എന്നാൽ ചില ആശങ്കകൾ നിങ്ങളെ അലട്ടും. മുതിർന്നവരുടെ അനുഗ്രഹമുണ്ടാകും. ബിസിനസിൽ നേട്ടം ഉണ്ടാകുകയും പാവപ്പെട്ടവരെ സഹായിക്കാനും ഇടയുണ്ട്. വീട്ടുകാരുടെ ആവശ്യങ്ങൾ പൂർത്തിയാക്കുന്നതിലൂടെ കുടുംബത്തിൽ സമാധാനം നിലനിർത്തും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ജോലികളിലെ അശ്രദ്ധ സാമ്പത്തിക നഷ്ടത്തിനും ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾക്കും വഴിയൊരുക്കും. ആരാധനാലയങ്ങൾ സന്ദർശിക്കും. ഉച്ചവരെ വരുമാനം കുറയുമെങ്കിലും അതിന് ശേഷം ലാഭം ഉണ്ടാകും. കുടുംബാന്തരീക്ഷം സുഖകരമായിരിക്കില്ല.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ആരോഗ്യത്തിൽ കുംഭം രാശിക്കാർ ശ്രദ്ധ ചെലുത്തണം. തിരക്ക് പിടിച്ച് ജോലി ചെയ്യേണ്ട സാഹചര്യമുള്ളതിനാൽ തെറ്റ് സംഭവിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക രംഗത്തോ ജോലിയിലോ വ്യക്തികളുടെ സഹായം സ്വീകരിക്കുക. അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാം. സ്വാർത്ഥ നേട്ടങ്ങൾക്കായി ചില വ്യക്തികൾ പെരുമാറുന്നതിനാൽ നിങ്ങളുടെ മനസ് ദുഃഖിതമായിരിക്കും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
സെപ്റ്റംബർ 26-ന് ജോലിയിലും ബിസിനസിലും മീനം രാശിക്കാർക്ക് നേട്ടമുണ്ടാകും. സഹപ്രവർത്തകരുടെ ഭാഗത്ത് നിന്ന് നല്ല പെരുമാറ്റം ഉണ്ടാകും. ഓഹരി നിക്ഷേപത്തിൽ നേട്ടമുണ്ടാകും. ബിസിനസ് യാത്രകൾ മാറ്റി വയ്ക്കാൻ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം മെച്ചപ്പെടും. നിങ്ങളുടെ ആവശ്യങ്ങൾക്കായി സമയം മാറ്റി വയ്ക്കും.