5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope Malayalam: ഇന്ന് ധന നഷ്ടം ഉണ്ടാകാനുള്ള സാധ്യത; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

Today Horoscope Malayalam September 25: തുലാം രാശിക്കാർക്ക് ഇന്ന് ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തികമായ മുന്നേറ്റം ഉണ്ടാകും.

Today Horoscope Malayalam: ഇന്ന് ധന നഷ്ടം ഉണ്ടാകാനുള്ള സാധ്യത; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം
ഇന്നത്തെ രാശിഫലം (Image Credits: Gettyimages)
nandha-das
Nandha Das | Updated On: 06 Dec 2024 14:29 PM

ഇന്ന് ചില രാശിക്കാർക്ക് നല്ല സമയമാണ്, മറ്റ് ചിലർക്ക് അത്ര നല്ല സമയമല്ല. എന്നാൽ, നാളെയും ഇതേ സ്ഥിതിയിൽ തന്നെ തുടരണം എന്നുമില്ല. ചില രാശിക്കാർക്ക് ഇന്ന് അനാവശ്യമായ അപവാദങ്ങൾ കേൾക്കേണ്ടി വരും. കാർഷിക രംഗത്ത് പ്രവർത്തിക്കുന്ന ചില കൂറുകാർക്ക് ഇന്ന് ലാഭമുണ്ടാകും. അടുത്ത വ്യക്തികളുമായി കലഹത്തിൽ ഏർപ്പെടേണ്ടി വരുന്ന രാശിക്കാറുണ്ട്. ഗൃഹ നിർമ്മാണത്തിൽ തടസം നേരിടുന്നതായി വരുന്ന രാശിക്കാറുമുണ്ട്. അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം രാശിക്കാർ ഈ ആഴ്ചയിൽ തുടങ്ങുന്ന ഏതൊരു കാര്യത്തിലും വിജയമുണ്ടാകും. തെറ്റായ മാർഗങ്ങളിലൂടെയുള്ള ധന സമ്പാദനം അപകടത്തിൽ കൊണ്ട് ചാടിക്കും. എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാൻ സാധിക്കും. ഐശ്വര്യം ഉണ്ടാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം രാശിക്കാർ ഇന്ന് കരാറുകളിലോ മറ്റോ ഏർപ്പെടുമ്പോൾ ജാഗ്രത പാലിക്കണം. അനാവശ്യമായി ഓരോ കാര്യങ്ങൾ ഓർത്ത് വിഷമിക്കുന്നത് ഒരു രീതിയിലും ഗുണം ചെയ്യില്ല. ആരെയും അന്തമായി വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്. ഉത്തരവാദിത്യം കൂടുതലുള്ള കാര്യങ്ങളിൽ ഉദാസീനത പാടില്ല.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനക്കൂറുകാർക്ക് ഇന്ന് പൊതുവെ നല്ല ദിവസമായിരിക്കും. മെച്ചപ്പെട്ട കുടുംബാന്തരീക്ഷം ഉണ്ടാകും. ആരോഗ്യം നല്ലതാകാനും മോശമാകാനും സാധ്യതയുണ്ട്. കല രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. കൂട്ട് കച്ചവടത്തിലെ പങ്കാളിയുമായി സഹകരിച്ച് പോകുന്നതാണ് നല്ലത്. സാമ്പത്തിക നേട്ടം സാധാരണ ഗതിയിലായിരിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് ധനം സംബന്ധിച്ച വരവ് കുറവായിരിക്കും. വിവാഹം പോലുള്ള മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. തൊഴിൽ അന്വേഷണത്തിൽ പുരോഗതിയുണ്ടാകും. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം രാശിക്കാർ ഇന്ന് സഹോദരങ്ങളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടാൻ സാധ്യത. ദൈവിക കാര്യങ്ങൾ പങ്കെടുക്കാൻ കൂടുതൽ സമയം കണ്ടെത്താനായി സാധിക്കും. പ്രതീക്ഷിക്കാത്ത രീതിയിൽ പല കാര്യങ്ങളും നല്ല രീതിയിൽ വന്ന് ഭവിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നിക്കൂറുകാർ ഇന്ന് ബന്ധുക്കളുമായോ അയൽക്കാരുമായോ സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുന്നത് നന്ന്. പൂർവിക സ്വത്ത് കൈവരും. അനാവശ്യമായ അലച്ചിൽ അനുഭവപ്പെടും. ധന നഷ്ടം ഉണ്ടായേക്കാം.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം രാശിക്കാർക്ക് ഇന്ന് ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തികമായ മുന്നേറ്റം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പൊതുവെ നല്ല സമയമായിരിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് പലതരത്തിലും ധനം വന്നുചേരും. കൃഷി, കച്ചവടം എന്നിവയിൽ നിന്നും ലാഭമുണ്ടാകും. ആരോഗ്യം നല്ലതാകാനും മോശമാകാനും സാധ്യത. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കാൻ സാധ്യത.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു രാശിക്കാർക്ക് ഇന്ന് ജോലി സ്ഥലത്തെ ഉന്നത അധികാരികളിൽ നിന്നും പ്രശംസ ലഭിക്കും. മാതാപിതാക്കളുടെ ഭാഗത്ത് നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാകും. പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പൊതുവെ നല്ല സമയമാണ്. പല ഉന്നതരുമായും ബന്ധപ്പെടാൻ അവസരം ലഭിച്ചേക്കാം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരക്കൂറുകാർ ഇന്ന് ഉദ്യോഗ സംബന്ധമായി വിവാദങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത. സാമ്പത്തികമായി പുരോഗതിയുണ്ടാകും. വിദ്യാസംബന്ധമായ തടസങ്ങൾ മാറും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപമാനം നേരിടേണ്ടതായി വരാം. അതെ സമയം രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അഭിമാനകരമായ നേട്ടങ്ങൾ കൈവരും. ലോൺ, ചിട്ടി മുതലായവയിലൂടെ പണം വന്നുചേരും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം രാശിക്കാർ ഇന്ന് കടബാധ്യതകൾ ഒഴിവായി കിട്ടും. ഗൃഹ നിർമ്മാണത്തിൽ തടസം നേരിടേണ്ടി വരും. പ്രേമബന്ധം ദൃഢമാകും. സന്താനങ്ങളിൽ നിന്നും സ്നേഹത്തോടെയുള്ള പെരുമാറ്റം ഉണ്ടാകും. കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലാഭം ഉണ്ടാകും. അനാവശ്യ വിവാദങ്ങളുടെ ഭാഗമാകാൻ ഇടവരും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനക്കൂറുകാർ ഇന്ന് യാത്രാതടസങ്ങൾ നേരിട്ടേക്കാം. ശത്രുക്കളുടെ എണ്ണം വർധിക്കും. വളരെ അടുത്ത വ്യക്തികളുമായി കലഹിക്കാൻ സാധ്യത. പൂർവിക സ്വത്തുക്കൾ കൈവരും. മനോദുഃഖത്തിൽ ശമനം ഉണ്ടാകും. സ്വർണം സംബന്ധമായ ബിസിനസുകൾ ചെയ്യുന്നവർക്ക് ലാഭം ഉണ്ടാകും. കേസുകളിൽ അനുകൂലമായ വിധിയുണ്ടാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

 

Latest News