നിങ്ങൾ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; അറിയാം ഇന്നത്തെ രാശിഫലം | today horoscope malayalam september 20, prediction of all zodiac signs, check the details in malayalam Malayalam news - Malayalam Tv9

Today Horoscope: നിങ്ങൾ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; അറിയാം ഇന്നത്തെ രാശിഫലം

Published: 

20 Sep 2024 06:13 AM

Today Horoscope Malayalam September 20: ചിലർക്ക് ഇന്ന് നല്ല ദിവസമായിരിക്കാം, ചിലരെ കാത്തിരിക്കുന്ന രാജയോ​ഗം. എന്നാൽ ചില രാശിക്കാർക്ക് അലസത അനുഭവപ്പെട്ടേക്കാം. ഉച്ച വരെ പ്രതികൂല സാഹചര്യമാണെങ്കിലും അതിന് ശേഷം സ്ഥിതി മെച്ചപ്പെട്ടാൻ സാധ്യതയുള്ള കൂറുകാരും ഉണ്ട്. അറിയാം ഇന്നത്തെ രാശിഫലം.

Today Horoscope: നിങ്ങൾ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; അറിയാം ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം. (Image Credits: Gettyimages)

Follow Us On

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

​സുപ്രധാനമായ ചില തീരുമാനങ്ങൾ എടുക്കേണ്ടതായി വരും. നിങ്ങളുടെ ചില പെരുമാറ്റം മറ്റുള്ളവരിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. കഴിവ് തെളിയിക്കാൻ ലഭിക്കുന്ന അവസരങ്ങൾ പാഴാക്കരുത്. അപകീർത്തി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ബിസിനസ് തടസപ്പെടാനുള്ള സാധ്യത കാണുന്നു. ചില ആളുകൾ നിങ്ങളെ കബളിപ്പിക്കുകയാണെന്ന് മനസിലാക്കാൻ കഴിയും.

​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ചില വ്യക്തികളുമായി ഭിന്നത ഉണ്ടാകാനുള്ള സാധ്യത കാണുന്നു. കുടുംബാംഗങ്ങളുമായി വഴക്കുണ്ടാകാനിടയുണ്ട്. എന്നാൽ അവരുടെ ചില ഉപദേശങ്ങളും നിർദ്ദേശങ്ങളും ഇന്ന് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്‌തേക്കും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ കുറവാണ്. അതുകൊണ്ട് തന്നെ, സാമ്പത്തിക വരവ് പ്രതീക്ഷിച്ച രീതിയിൽ ഉണ്ടാകില്ല. ചില ജോലികൾ പൂർത്തിയാകാതെ കെട്ടിക്കിടക്കുകയും ചെയ്യും. സ്ഥാനമാനങ്ങൾ നഷ്ടമാകാനിടയുണ്ട്.

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ഈ ദിവസം മിഥുനക്കൂറുകാർക്ക് അനുകൂലമാണ്. ചില ജോലികളിൽ ആശയക്കുഴപ്പം നിലനിൽക്കുമെങ്കിലും ക്രമേണ അവയിൽ വിജയം കണ്ടെത്താൻ സാധിക്കും. തൊഴിൽ രംഗത്തെ സാഹചര്യങ്ങൾ അനുകൂലമാക്കാൻ ‌കാത്തിരിക്കേണ്ടി വരും. ഇന്ന് നിങ്ങളുടെ സാമ്പത്തികം മെച്ചപ്പെടും. ചില സുഹൃത്തുക്കളുടെ ഉപദേശം കേൾക്കാതെ പോകരുത്. കുടുംബത്തിൽ സന്തോഷം ഉണ്ടാകും.

​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വരുമാനത്തിൽ കുറവ് അനുഭവപ്പെടും. എന്നിരുന്നാലും ലാഭം നേടാൻ സഹായിക്കുന്ന പല അവസരങ്ങളും ഉണ്ടായേക്കാം. സാമ്പത്തിക വിഷയങ്ങളിൽ ചില തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും സംഭവിച്ചേക്കാം. സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്തുക. മതപരമായ കാര്യങ്ങളിൽ താല്പര്യം വർധിക്കുന്നതാണ്. തിടുക്കം കൂട്ടുന്നതും ഒഴിവാക്കണം. വൈകുന്നേരത്തോടെ സാമ്പത്തിക കാര്യങ്ങളിൽ മെച്ചമുണ്ടായേക്കാം.

​ചിങ്ങം (മകം, പൂരം, ഉത്രം ¼)

​സ്ഥിരാവരുമാനക്കാരായവർക്ക് അധിക വരുമാനം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താൻ കഴിയും. ഭാവിയിലേയ്ക്കായി ചില പദ്ധതികൾ തയ്യാറാക്കുന്നതാണ്. ബിസിനസിൽ നിന്ന് ലാഭം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സഹപ്രവർത്തകരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കും. ബിസിനസിൽ പുതിയ ഡീലുകൾ ഉറപ്പിച്ചേക്കും.

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

​പ്രതീക്ഷകൾക്ക് വിപരീതമായി ഇന്ന് കാര്യങ്ങൾ സംഭവിച്ചേക്കാം. വർധിച്ചുവരുന്ന ചെലവുകൾ കുറയ്ക്കുക. ജോലിത്തിരക്ക് കൂടുതലായിരിക്കും. എന്നാൽ നിങ്ങളുടെ കഠിന പ്രയത്നത്തിന്റെ ഫലം പ്രതീക്ഷിച്ച രീതിയിൽ ലഭിക്കാതെ വരും. ധനവരവ് കുറയുന്നതിനാൽ പിരിമുറുക്കം വർധിക്കും. കുടുംബാംഗത്തിന്റെ ആരോഗ്യം മോശമാകാനിടയുണ്ട്. അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം.

​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

​ഇന്ന് നിങ്ങൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും. എന്നാൽ പ്രധാന ചില ജോലികൾ പൂർത്തിയാക്കുന്നതിൽ തടസം നേരിടും. ഒന്നിലധികം മാർഗ്ഗങ്ങളിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കും. അതിനാൽ ഭയമില്ലാതെ ചെലവുകൾ നടത്താനാകും. ആഗ്രഹിച്ച കാര്യങ്ങൾ ആഗ്രഹിച്ച സമയത്ത് തന്നെ നേടാൻ കഴിയും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷമായിരിക്കും.

​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

​വൃശ്ചിക രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. വളരെ നാളായി ആഗ്രഹിച്ച ചില കാര്യങ്ങൾ ഇന്ന് സഫലമായേക്കും. തൊഴിൽ രംഗത്ത് ചില തെറ്റിധാരണകൾ ഉണ്ടായേക്കാം. ചില ജോലികളെ ഗൗരവമായി സമീപിക്കുന്നതാണ് നല്ലത്. നേട്ടങ്ങൾ ഉണ്ടാക്കാൻ ‌തന്ത്രങ്ങൾ മെനയേണ്ടി വരും. കുടുംബത്തിൽ ചില മംഗളകരമായ ചടങ്ങുകൾ നടക്കാനിടയുണ്ട്. വൈകുന്നേരത്തോടെ ചില നല്ല വാർത്തകൾ കേൾക്കാൻ കഴിയും.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ആഗ്രഹത്തിന് വിപരീതമായി എന്തെങ്കിലും ചെയ്യേണ്ടി വന്നേക്കാം. ഈശ്വരവിശ്വാസം വർധിക്കും. സംഘർഭഭരിതമായ സാഹചര്യങ്ങൾ ഒരുപരിധി വരെ കുറയ്ക്കാൻ കഴിയും. ഗാർഹിക ജോലികൾ കൃത്യമായി പൂർത്തിയാക്കും. ബിസിനസ് രംഗത്ത് പുതിയ കരാറുകൾ ലഭിക്കാനിടയുണ്ട്. സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷത്തോടെ സമയം ചെലവിടും.

​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഇന്ന് ഈ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളുടെ ദിവസമാണ്. ഇന്ന് യാത്ര വേണ്ടി പോകേണ്ടി വരും. യാത്രാവേളയിൽ അപകട ഭയം നിലനിൽക്കും. ഓരോ കാര്യങ്ങളിലും ജാഗ്രതയോടെ മുമ്പോട്ട് പോകണം. പ്രാധാന്യമനുസരിച്ച് ജോലികൾക്ക് മുൻഗണന നൽകാം. സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും അത് സുസ്ഥിരമല്ല. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. രോഗ ദുരിതങ്ങൾ അലട്ടാനുള്ള സാധ്യതയുണ്ട്.

​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

​കുംഭം രാശിക്ക് വിജയകരമായ ദിവസമായിരിക്കും ഇന്ന്. പ്രധാന തീരുമാനങ്ങൾ ഉചിത സമയത്തുതന്നെ കൈക്കൊള്ളും. സാമ്പത്തികം മെച്ചപ്പെടും. ജോലിസ്ഥലത്ത് പുതിയ ചുമതലകൾ കിട്ടും. കുടുംബാംഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങി പ്രവർത്തിക്കേണ്ടി വരും. എല്ലാവരുടെയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയും. സ്വന്തം കാര്യം നോക്കുന്നതിൽ താല്പര്യമുള്ളവരാണെങ്കിലും അവശ്യ സമയത്ത് മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടിറങ്ങും.

​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

​സമ്പത്തിൽ വർദ്ധനവുണ്ടാകും. കുടുംബത്തിനും വ്യക്തിപരമായ ആവശ്യങ്ങൾക്കുമായി പണം ചെലവഴിക്കും. ചെലവ് കൂടുന്നത് മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കാം. കഠിനാദ്ധ്വാനത്തിന് നിങ്ങൾക്ക് തക്കതായ പ്രതിഫലം ലഭിക്കും. ബിസിനസ് രംഗത്തും സ്ഥിരവരുമാനത്തിൽ ജോലി ചെയ്യുന്നവർക്കും നേട്ടമുണ്ടാകും. വൈകുന്നേരം പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
Boss Dealing: മാനേജരെ കൊണ്ട് പൊറുതിമുട്ടിയോ? ഒട്ടും നിരാശ വേണ്ട ഈ വഴികള്‍ പ്രയോഗിക്കാം
Third state of life: ജീവിതത്തിനും മരണത്തിനും അപ്പുറമുള്ള നിഗൂഢമായ ‘മൂന്നാം അവസ്ഥ’… സ്ഥിരീകരണവുമായി ശാസ്ത്രജ്ഞർ
Job Stress at Workplace:ജോലിസ്ഥലത്ത് സമ്മര്‍​ദം കുറയ്ക്കാം; പരീക്ഷിക്കാം ഈ മാര്‍ഗങ്ങള്‍
Microplastic Toxicity : ഉപ്പിലും അരിയിലും അമ്മിഞ്ഞപ്പാലിലും വരെ പ്ലാസ്റ്റിക്.. ഈ ലക്ഷണങ്ങൾക്ക് കാരണം മൈക്രോപ്ലാസ്റ്റിക്
Mahindra Scorpio N SUV: അച്ഛന്റെ പിറന്നാളിന് മകന്‍ സമ്മാനിച്ച വാഹനം കണ്ടോ? നീയാണ് മകന്‍, നിങ്ങള്‍ എന്ത് നല്‍കി?
Today Horoscope Malayalam September 19: ഈ നക്ഷത്രക്കാര്‍ക്ക് പുതിയ വാഹനം വാങ്ങാനുള്ള ഭാഗ്യം; ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം
പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version