Today Horoscope Malayalam September 2: പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌നല്ല സമയമല്ല; ഇന്നത്തെ നക്ഷത്രഫലം
Horoscope Today: സാമ്പത്തികമായി ലാഭം ലഭിക്കുകയും ജീവിതത്തില്‍ സന്തോഷമുണ്ടാവുകയും ചെയ്യും. ഇതോടൊപ്പം ചില രാശിക്കാര്‍ക്ക് വിചാരിച്ചതുപോലെ ഫലം ലഭിക്കാതെ വരികയും ബന്ധങ്ങളില്‍ വിള്ളലുണ്ടാവുകയും ചെയ്യുന്നു.
ഇന്നത്തെ ദിവസം ചില രാശിക്കാര്‍ക്ക് വളരെ നല്ലതും എന്നാല്‍ മറ്റുചിലര്‍ക്ക് അത്ര ശുഭകരമല്ലാത്തതുമാണ്. സാമ്പത്തികമായി ലാഭം ലഭിക്കുകയും ജീവിതത്തില്‍ സന്തോഷമുണ്ടാവുകയും ചെയ്യും. ഇതോടൊപ്പം ചില രാശിക്കാര്‍ക്ക് വിചാരിച്ചതുപോലെ ഫലം ലഭിക്കാതെ വരികയും ബന്ധങ്ങളില്‍ വിള്ളലുണ്ടാവുകയും ചെയ്യുന്നു. നോക്കാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
ഏറെകാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ ഈ ദിവസം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുക. പണം നിക്ഷേപിച്ചിട്ടുള്ള ഇടങ്ങളില്‍ നിന്ന് ഇരട്ടി ലാഭം ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല ദിവസമാണ്. യാത്രകള്‍ വിജയിക്കും. ഈ കൂറുകാര്‍ക്ക് പൊതുവേ നല്ല ദിവസമാണ്.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം അരഭാഗം)
സാമ്പത്തികമായി ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും. പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കും. പെട്ടെന്ന് നിങ്ങളുടെ കൈകളിലേക്ക് പണം വന്നുചേരും. പുതിയ ബന്ധങ്ങളുണ്ടാകുമ്പോള്‍ നന്നായി ശ്രദ്ധിക്കുക. മറ്റുള്ളവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കുക. കുട്ടികളെ കുറിച്ചുള്ള വേണ്ടാത്ത ചിന്തകള്‍ ഉപേക്ഷിക്കാം.
Also Read: Onam 2024: പൂവിളി പൂവിളി പൊന്നോണമായി…ഈ ഓണപ്പാട്ടുകള്‍ പിറന്നതിന് പിന്നിലെ കഥയറിയാമോ?
മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
അപ്രതീക്ഷിതമായ നേട്ടമുണ്ടാകും. പുതുതായി എടുക്കുന്ന തീരുമാനങ്ങളില്‍ വിജയമുണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് യാത്രകള്‍ നടത്തേണ്ടതായി വരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല സമയമാണ്.
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
വിദ്യാര്‍ഥികള്‍ക്ക് നല്ല ദിവസമാണ്. മറ്റുള്ളവരെ സഹായിക്കാനുള്ള മനസുണ്ടാകും. പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ സന്തോഷം ലഭിക്കും. മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. ഇത് നിങ്ങള്‍ക്ക് നഷ്ടമുണ്ടാക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടതായി വരും. സന്തോഷം വര്‍ധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്. ദാമ്പത്യ ജീവിതം സന്തോഷമുള്ളതാകും. പിതാവിന്റെ ആരോഗ്യം മോശമാകും. വീട്ടില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അല്‍പം കാലതാമസമുണ്ടാകും. മാസികമായ വിഷമം ഉണ്ടാകും.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)
തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. കുടുംബാംഗങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാം. ബുദ്ധി ഉപയോഗിച്ച് മാത്രം കാര്യങ്ങള്‍ ചെയ്യുക. അശ്രദ്ധമായി ചെയ്യുന്ന കാര്യങ്ങള്‍ ദുഖം കൊണ്ടുവരും. പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നല്ല ദിവസമാണ്. വിവാഹം ഉണ്ടാകും.
തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
സാമ്പത്തികമായി അല്‍പം ബുദ്ധിമുട്ട് നേരിടും. പങ്കാളിയില്‍ നിന്ന് സഹായം ലഭിക്കും. ബിസിനസിനായി മറ്റുള്ളവരുടെ ഉപദേശം തേടും. ജോലികള്‍ വേഗം പൂര്‍ത്തിയാക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് പുതിയ കരാറുകളില്‍ ഏര്‍പ്പെടാതിരിക്കുക.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
ഇന്ന് നടത്തുന്ന ഏത് സാമ്പത്തിക ഇടപാടില്‍ നിന്നും ലാഭം പ്രതീക്ഷിക്കാം. പഴയ സുഹൃത്തുക്കളെ കാണാന്‍ അവസരം ലഭിക്കും. സന്തോഷമുള്ള വാര്‍ത്തകള്‍ കേള്‍ക്കും. സാമ്പത്തികമായി ഉയര്‍ച്ച കൈവരും. പുതിയ പദ്ധതികള്‍ ആരംഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
ഇന്ന് നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയില്‍ നിന്നും ലാഭം പ്രതീക്ഷിക്കാം. വീണ്ടും അതേ ജോലി ചെയ്യാന്‍ ശ്രദ്ധിക്കുക. വരുമാനം വര്‍ധിക്കും. സന്തോഷം നിറയും, ചെലവുകള്‍ കുറയ്ക്കാനായി ശ്രദ്ധിക്കുക. വീട്ടില്‍ സന്തോഷമുണ്ടാകും.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല, കാര്യപരാജയം, നഷ്ടം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. എന്ത് തീരുമാനം എടുക്കുന്നതിന് മുമ്പും നന്നായി ശ്രദ്ധിക്കാം. കൂടാതെ ഇഷ്ടഭക്ഷണങ്ങള്‍ വാരിവലിച്ച് കഴിക്കുന്നത് രോഗം വരുത്തും.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
ഈ നക്ഷത്രക്കാര്‍ക്ക് ഇന്നത്തെ ദിവസം പൊതുവേ വളരെ നല്ലത്. ചെയ്യുന്ന കാര്യങ്ങളില്‍ നിന്നെല്ലാം വിജയം പ്രതീക്ഷിക്കാം. സമൂഹത്തില്‍ നിന്ന് അംഗീകാരം ലഭിക്കും. നിയമപരമായി കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് വിജയം പ്രതീക്ഷിക്കാം.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
ഈ കൂറുകാര്‍ക്ക് ഈ ദിവസം വളരെ നല്ലതാണ്, കാര്യവിജയം, മത്സരവിജയം എന്നിവയുണ്ടാകും. ഇഷ്ടപ്പെട്ട ഭക്ഷണം നിങ്ങളുടെ മുന്നിലേക്കെത്തും. എല്ലാ ആഗ്രഹങ്ങളും സഫലമാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)