5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope Malayalam September 19: ഈ നക്ഷത്രക്കാര്‍ക്ക് പുതിയ വാഹനം വാങ്ങാനുള്ള ഭാഗ്യം; ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം

Horoscope Today: വളരെ പതുക്കെയായിരിക്കും ഈ ദിവസം നിങ്ങള്‍ ജോലി ചെയ്യുക. പണം ചെലവഴിക്കേണ്ടതായി വരും. ഭൂമി, വീട് എന്നിവയുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്തും. വീട്ടില്‍ ബന്ധുക്കള്‍ വരും.

Today Horoscope Malayalam September 19: ഈ നക്ഷത്രക്കാര്‍ക്ക് പുതിയ വാഹനം വാങ്ങാനുള്ള ഭാഗ്യം; ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം
ഇന്നത്തെ രാശിഫലം (Image Credits: Gettyimages)
shiji-mk
SHIJI M K | Published: 19 Sep 2024 06:13 AM

ഓരോ കൂറുകാരുടെയും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് അനുകൂല ദിവസമാണെങ്കില്‍ ചിലരുടെ കാര്യത്തില്‍ അങ്ങനെയല്ല. നക്ഷത്രഫലങ്ങള്‍ ഓരോ ദിവസവും മാറി മാറി വരും. നോക്കാം ഇന്നത്തെ നിങ്ങള്‍ ഓരോരുത്തരുടെയും സമ്പൂര്‍ണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

വീട്ടില്‍ സന്തോഷം നിറയും. സ്ത്രീകളോടുള്ള സംസാരം കുറയ്ക്കുന്നത് ജോലി എളുപ്പമാകാന്‍ സഹായിക്കും. ബിസിനസില്‍ നേട്ടമുണ്ടാകും. ലാഭം ലഭിക്കുന്ന ഇടപാടുകള്‍ നടത്തും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കാനിടയുണ്ട്. കുടുംബത്തിലുള്ളവരുടെ ആരോഗ്യം മോശമാകും.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം അരഭാഗം)

വളരെ പതുക്കെയായിരിക്കും ഈ ദിവസം നിങ്ങള്‍ ജോലി ചെയ്യുക. പണം ചെലവഴിക്കേണ്ടതായി വരും. ഭൂമി, വീട് എന്നിവയുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്തും. വീട്ടില്‍ ബന്ധുക്കള്‍ വരും. ഇന്നത്തെ ദിവസം ഇഷ്ടഭക്ഷണം യോഗം കാണുന്നുണ്ട്. വാഹനം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിവസമാണ്. തര്‍ക്കങ്ങളില്‍ നിന്ന് മാറി നില്‍ക്കുക.

Also Read: Today Horoscope Malayalam September 17: കന്നി ഒന്ന് ഈ നക്ഷത്രക്കാർക്ക് ഭാഗ്യം നിറഞ്ഞ ദിവസം; അറിയാം ഇന്നത്തെ രാശിഫലം

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

നിങ്ങള്‍ക്ക് ഇന്ന് ലാഭവും നഷ്ടവും സംഭവിക്കുന്ന ദിവസമാണ്. സ്ത്രീകള്‍ക്ക് മനസമാധാനം നഷ്ടപ്പെടും. ചില ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തിയാകും. സാമ്പത്തിക പ്രശ്‌നം ദമ്പതികള്‍ക്കിടയില്‍ തര്‍ക്കത്തിന് കാരണമാകും. അപകട സാധ്യത കാണുന്നുണ്ട്.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

നല്ലതല്ലാത്ത പ്രവൃത്തികളില്‍ നിന്ന് മാറിനില്‍ക്കുക. വീട്ടില്‍ അസ്വസ്ഥതയുണ്ടാകും. ധനത്തിന്റെ വരവ് കൂടും. ബിസിനസില്‍ ലാഭം കുറയും. ഇന്നത്തെ ദിവസം നിക്ഷേപങ്ങള്‍ നടത്താതിരിക്കുക. യാത്രകള്‍ നടത്തേണ്ടതായി വരും.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

ഇന്ന് പലതരത്തിലുള്ള തടസങ്ങള്‍ നേരിടേണ്ടതായി വരും. ജീവിതത്തില്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരും. പണമിടപാട് നടത്തുമ്പോള്‍ ജാഗ്രത പാലിക്കുക. ഉപദേശങ്ങള്‍ കേള്‍ക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)

വളരെ സാധാരണ ദിവസമായിരിക്കും ഇത്. സംസാരിക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുക. പല ജോലികള്‍ ചെയ്യുമ്പോഴും മനസിന് മടുപ്പ് തോന്നാം. വിനോദ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് താത്പര്യ കുറവ് ഉണ്ടാകാം.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ ബുദ്ധിമുട്ട് നേരിടും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. ബിസിനസില്‍ നിന്ന് പ്രതീക്ഷിച്ച ലാഭം കിട്ടില്ല. കുടുംബത്തില്‍ സുഖം വര്‍ധിക്കും. വീട്ടുചെലവ് വര്‍ധിക്കാനിടയുണ്ട്.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

ഇന്ന് പൊതുവേ നിങ്ങള്‍ അലസരായിരിക്കും. ആരോഗ്യസ്ഥിതി മോശമാകാനും സാധ്യതയുണ്ട്. ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടാകും. ബിസിനസില്‍ നിന്ന് പ്രതീക്ഷിച്ച ലാഭം ലഭിക്കില്ല. ധനനഷ്ടത്തിന് സാധ്യത കൂടുതലാണ്. അപകടങ്ങളുണ്ടാകാന്‍ ഇടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

ഇന്നത്തെ ദിവസം അലച്ചില്‍ കൂടുതലായിരിക്കും. അടുപ്പമുള്ളവരുമായി വഴക്കുണ്ടാകും. മോശം കൂട്ടുക്കെട്ട് ഗുണം ചെയ്യില്ല. സ്ത്രീകള്‍ക്ക് ജോലിതിരക്ക് കൂടും. ആരുടെയും സഹായം ലഭിക്കാത്തത് വിഷമിപ്പിക്കും. ചെലവുകള്‍ വര്‍ധിക്കാനും വരവ് കുറയാനും സാധ്യതയുണ്ട്.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം അരഭാഗം)

ഇന്നത്തെ ദിവസം വെറുതെ സമയം കളയാനിടയുണ്ട്. മതപരമായ കാര്യങ്ങളില്‍ താത്പര്യം പ്രകടിപ്പിക്കും. അമിതമായ ചെലവുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ കടം വരും.

Also Read: Onam 2024: പഴങ്കറികൾക്കായി അവിട്ടം ദിനം ; ഇത് ഓണത്തിന്റെ മറ്റൊരു മുഖം

കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

എല്ലാ ജോലികളും പാതിവഴിയില്‍ നിലയ്ക്കും. ചെലവ് വര്‍ധിക്കാനിടയുണ്ട്. കുടുംബത്തില്‍ അഭിപ്രായ വ്യത്യാസം വര്‍ധിക്കും. വീട്ടിലുള്ളവരുടെ ആരോഗ്യം മോശമാകും. വിനോദ യാത്രകള്‍ പോകാനിടയുണ്ട്.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

പെരുമാറ്റം ശത്രുക്കളെ ഉണ്ടാക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകും. ധനവരവ് കുറയും ചെലവ് വര്‍ധിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Latest News