5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope Malayalam September 18: നിങ്ങൾ മറ്റുള്ളവരോട് അപമര്യാദയായി പെരുമാറുന്നത് ഒഴിവാക്കണം; ഇന്നത്തെ രാശിഫലം

Today Horoscope: ചിലർക്ക് ഇന്ന് നല്ല ദിവസമായിരിക്കാം, ചിലരെ കാത്തിരിക്കുന്ന രാജയോ​ഗം. എന്നാൽ ചില രാശിക്കാർക്ക് അലസത അനുഭവപ്പെട്ടേക്കാം. ഉച്ച വരെ പ്രതികൂല സാഹചര്യമാണെങ്കിലും അതിന് ശേഷം സ്ഥിതി മെച്ചപ്പെട്ടാൻ സാധ്യതയുള്ള കൂറുകാരും ഉണ്ട്. അറിയാം ഇന്നത്തെ രാശിഫലം.

Today Horoscope Malayalam September 18: നിങ്ങൾ മറ്റുള്ളവരോട് അപമര്യാദയായി പെരുമാറുന്നത് ഒഴിവാക്കണം; ഇന്നത്തെ രാശിഫലം
Today Horoscope Malayalam September 17: കന്നി ഒന്ന് ഈ നക്ഷത്രക്കാർക്ക് ഭാഗ്യം നിറഞ്ഞ ദിവസം; അറിയാം ഇന്നത്തെ രാശിഫലം ഇന്നത്തെ രാശിഫലം. (Image Credits: Gettyimages)
neethu-vijayan
Neethu Vijayan | Published: 18 Sep 2024 06:55 AM

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലികളെല്ലാം കൃത്യസമയത്ത് പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും. മുൻകാലങ്ങളിലെ ചില ക്രമക്കേടുകൾ മൂലം പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുടെ പെരുമാറ്റം നിങ്ങളെ വിഷമിപ്പിക്കാൻ സാധ്യതയുണ്ട്. ബിസിനസ് ഇന്ന് മന്ദഗതിയിലായിരിക്കും. പഴയ ചില കരാറുകളിൽ നിന്ന് നേട്ടത്തിന് സാധ്യത കാണുന്നു. പങ്കാളിത്ത ബിസിനസിലും ലാഭം കുറഞ്ഞേക്കാം. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.

​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം രാശിക്ക് പ്രതികൂല ഫലങ്ങളുണ്ടാകാനുള്ള സാധ്യത കാണുന്നു. ആരെങ്കിലുമായി തർക്കത്തിന് സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ മോശം പെരുമാറ്റം മൂലം വീട്ടിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. മാനസിക പിരിമുറുക്കം കൂടും. തൊഴിൽ മേഖലയിലും നേട്ടങ്ങൾക്ക് സാധ്യത കുറവാണ്. സംസാരത്തിലും പെരുമാറ്റത്തിലും സംയമനം പാലിക്കുക. വൈകുന്നേരത്തോടെ കൂടുതൽ ക്ഷീണം അനുഭവപ്പെട്ടേക്കാം.

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

​മിഥുനം രാശിക്ക് ഇന്ന് നല്ല ദിവസമായിരിക്കും. നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാകാതിരിക്കണം. മറ്റു സ്രോതസ്സുകളിലൂടെ ധനവരവുണ്ടാകും. അമ്മയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ബിസിനസ് ആവശ്യത്തിന് യാത്രകൾ നടത്തേണ്ടി വന്നേക്കാം. വിദേശത്തേയ്ക്ക് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്ത കേൾക്കാം.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

​കർക്കടക രാശിക്ക് സമ്മിശ്രഫലം നേരിടുന്ന ദിവസമാണ്. കോപം നിയന്ത്രിച്ചില്ലെങ്കിൽ പല പ്രശ്നങ്ങൾക്കും കാരണമായേക്കാം. ആരെങ്കിലും നിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ട്. ചില തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നതുമൂലം പശ്ചാത്തപിക്കേണ്ടി വരും. സഹോദര ബന്ധം ദൃഢമാകും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രം മുമ്പോട്ട് പോകുക. പങ്കാളിയുമായി ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. മതപരമായ കാര്യങ്ങളിൽ താല്പര്യം പ്രകടമാക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങക്കൂറുകാർക്ക് ഇന്ന് മനസ് അസ്വസ്ഥമായിരിക്കും. ചില കാര്യങ്ങളിൽ ശരിയായ തീരുമാനമെടുക്കാൻ സാധിക്കാതെ വരും. തൊഴിലിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. ആഡംബര കാര്യങ്ങളിൽ താല്പര്യം കൂടും. ഇന്ന് വരുമാനം മെച്ചപ്പെട്ടേക്കും. ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ചില ആരോഗ്യ പ്രശ്നങ്ങൾ കൃത്യ സമയത്ത് തന്നെ ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായേക്കാം.

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നിക്കൂറുകാർക്ക് ദിവസം അത്ര അനുകൂലമല്ല. അധാർമിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് ഉചിതം. മറ്റുള്ളവരോട് അപമര്യാദയായി പെരുമാറുന്നത് ഒഴിവാക്കണം. വിനോദ കാര്യങ്ങൾക്കായി വളരെയധികം പണം ചെലവഴിച്ചേക്കും. സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകും. ആകസ്മികമായി നഷ്ടങ്ങൾ സംഭവിക്കാം. മാതാവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. അപകട സാധ്യത നിലനിൽക്കുന്നതിനാൽ എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

​തുലാം രാശിക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമാണ്. ചില ആളുകളുമായി ശത്രുത വർധിക്കാനിടയുണ്ട്. വ്യക്തിപരമായ നേട്ടങ്ങൾക്കായി അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. സർക്കാരിൽ നിന്നുള്ള കാര്യങ്ങൾക്ക് കാലതാമസം നേരിടാം. മുൻ ബിസിനസ് ഇടപാടുകൾ ചിലപ്പോൾ നഷ്ടത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്. ഈ രാശിയിലെ സ്ത്രീകൾ സംസാരത്തിൽ സംയമനം പാലിക്കേണ്ടത് അനിവാര്യമാണ്. ചെറിയ കാര്യങ്ങളിൽ പോലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ദിവസത്തിന്റെ ആദ്യ പകുതിയിൽ ആരോഗ്യം നല്ലതായിരിക്കും. എന്നാൽ ഉച്ചക്ക് ശേഷം ചില ബുദ്ധിമുട്ടുകൾ നേരിടാം. അലസത മൂലം ചെയ്യേണ്ട ജോലികൾ തീർക്കാൻ സാധിക്കാതെ വരുന്നു. തിടുക്കപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ നഷ്ടത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ അതാത് തൊഴിൽ മേഖലകളിൽ ലാഭമുണ്ടാക്കുന്നതിന് വിവിധ തന്ത്രങ്ങൾ സ്വീകരിച്ചേക്കാം. പഴയ അപൂർണ്ണമായ ജോലികൾ നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം. വർധിച്ചുവരുന്ന വീട്ടുചെലവുകൾ മൂലം കുടുംബത്ത് പ്രശ്നങ്ങൾ ഉണ്ടാകാം. തണുത്ത കാലാവസ്ഥ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ഇന്ന് ഈ രാശിക്കാർക്ക് ഉച്ച വരെ മാനസിക നില ശാന്തമായിരിക്കും. ഉച്ച തിരിഞ്ഞ് മാനസിക പിരിമുറുക്കം വർധിക്കും. പല സങ്കീർണ്ണമായ പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ചെയ്യാൻ ഉദ്ദേശിച്ച പല കാര്യങ്ങളും പൂർത്തിയാക്കാൻ കഴിയാതെ വരുന്നു. വ്യാപാരം മന്ദഗതിയിലായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകർ കാരണം പിരിമുറുക്കം വർധിച്ചേക്കാം. ഇന്ന് ചെറിയ യാത്ര ആവശ്യമായി വരും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിച്ചതുപോലെ നടന്നെന്നു വരില്ല.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

​ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. അതുകൊണ്ടുതന്നെ ദൈനംദിന ജോലികളിൽ കാലതാമസം വന്നേക്കാം. ഇന്ന് നേട്ടങ്ങൾ കുറവായിരിക്കും. ഇന്നത്തെ സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത ആവശ്യമാണ്. പൂർവിക സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ നിങ്ങൾക്ക് നഷ്ടമുണ്ടാകാം. ബിസിനസ് രംഗത്ത് ആശങ്ക നിലനിൽക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യക്കുറവ് പ്രകടമാക്കിയേക്കാം.

​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം രാശിക്ക് ഇന്ന് തിരക്കുള്ള ദിവസമായിരിക്കും. അപ്രതീക്ഷിത യാത്രയ്ക്കുള്ള സാധ്യതയും കാണുന്നു. ചില യാത്രകൾ അവസാന നിമിഷം മാറ്റിവെക്കേണ്ടി വന്നേക്കാം. ചില ആഗ്രഹങ്ങൾ സഫലമാകാനിടയുണ്ട്. ജോലിയിലെ തടസ്സങ്ങൾ മാറികിട്ടും. ബിസിനസ് രംഗത്ത് കടുത്ത മത്സരങ്ങൾ നേരിട്ടേക്കാം. നേരത്തെ തയ്യാറാക്കിയ ചില പദ്ധതികൾ യാഥാർഥ്യമാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബാംഗങ്ങളുമൊത്ത് സമയം ചെലവിടുന്നത് ബന്ധം ദൃഢമാകാൻ സഹായിക്കും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.

​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

​മീനക്കൂറുകാർക്ക് ഇന്ന് ശുഭകരമായ ദിവസമാണ്. നിങ്ങളുടെ കഠിനപ്രയത്നത്തിന്റെ ഫലം ലഭിക്കുന്നതാണ്. ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ചില ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. സാമ്പത്തിക നേട്ടം ഉണ്ടാകുന്നതാണ്. എന്നാൽ ചെലവുകളും വർധിക്കും. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ബിസിനസ് രംഗത്ത് ആരെങ്കിലുമായി തർക്കത്തിന് സാധ്യതയുണ്ട്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Latest News