5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope Malayalam September 17: കന്നി ഒന്ന് ഈ നക്ഷത്രക്കാർക്ക് ഭാഗ്യം നിറഞ്ഞ ദിവസം; അറിയാം ഇന്നത്തെ രാശിഫലം

Today Horoscope: ഇന്ന് കന്നി ഒന്ന്. ‌ചിലർക്ക് ഇന്ന് നല്ല ദിവസമായിരിക്കാം, ചിലരെ കാത്തിരിക്കുന്ന രാജയോ​ഗം. എന്നാൽ ചില രാശിക്കാർക്ക് അലസത അനുഭവപ്പെട്ടേക്കാം. ചിലർക്ക് ഉച്ച വരെ പ്രതികൂല സാഹചര്യമാണെങ്കിലും അതിന് ശേഷം സ്ഥിതി മെച്ചപ്പെട്ടേക്കാം. അറിയാം ഇന്നത്തെ രാശിഫലം.

Today Horoscope Malayalam September 17: കന്നി ഒന്ന് ഈ നക്ഷത്രക്കാർക്ക് ഭാഗ്യം നിറഞ്ഞ ദിവസം; അറിയാം ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം. (Image Credits: Gettyimages)
neethu-vijayan
Neethu Vijayan | Published: 17 Sep 2024 06:55 AM

മേടം

ഇന്നത്തെ ദിവസത്തിൻ്റെ ആദ്യ പകുതി നിങ്ങൾക്ക് അത്ര നല്ലതായിരിക്കില്ല. സഹോദരങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിൽ ഒരു പുതിയ പ്രശ്നം ഉടലെടുത്തേക്കാം. ജോലിസ്ഥലത്തെ തിടുക്കം മൂലമുള്ള തെറ്റായ തീരുമാനങ്ങളും നഷ്ടത്തിന് കാരണമായേക്കാം. ഇന്ന് സർക്കാർ കാര്യങ്ങളിൽ പണവും സമയനഷ്ടവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആവശ്യാനുസരണം പണം ചെലവഴിക്കുക.

ഇടവം

ജോലിസ്ഥലത്ത്, സാഹചര്യം ഉച്ചവരെ നിങ്ങൾക്ക് അനുകൂലമായിരിക്കുകയുള്ളൂ. അതിനുശേഷം ക്രമേണ പണവരവ് തടസ്സങ്ങൾ കാരണം നിലക്കും. ഇന്ന് നിക്ഷേപം ഒഴിവാക്കുക. ദിവസം മുഴുവൻ സംയമനവും വിവേകവും കാണിക്കുന്നത് നിങ്ങൾക്ക് നഷ്ടം സംഭവിക്കാതെ സൂക്ഷിക്കും. പഴയ ചില തർക്കങ്ങൾ മൂലം വീട്ടിൽ ഏകോപനക്കുറവുണ്ടായേക്കാം.

മിഥുനം

ഇന്ന് ഈ നക്ഷത്രക്കാർക്ക് പൊതുവേ ലാഭകരമായ ദിവസമാണ്. എന്നാൽ മടി പിടിക്കാനുള്ള സാധ്യതയുണ്ട്. ശത്രുക്കൾ നിങ്ങളുടെ പുറകിൽ നിങ്ങളെ ഉപദ്രവിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതാണ്. ആഡംബരങ്ങൾക്കുള്ള അമിത ചെലവ് സാമ്പത്തിക സന്തുലിതാവസ്ഥയെ മാറ്റി മറിക്കും. ആരോഗ്യകാര്യത്തിൽ അശ്രദ്ധ കാണിക്കുന്നത് നല്ലതല്ല, പല രോഗങ്ങൾക്കും ഇത് കാരണമാകും. വീട്ടിൽ സമാധാനം ഉണ്ടാകും.

കർക്കിടകം

ഇന്ന് ദിവസത്തിൻ്റെ ആദ്യഭാഗത്ത് മാനസിക അസ്ഥിരതയുണ്ടായേക്കാം. തൊഴിൽ മേഖലയിൽ നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടിവരും. ചരക്ക് വ്യാപാരത്തിലോ ഓഹരി സംബന്ധമായ ബിസിനസ്സിലോ ഉള്ള നിക്ഷേപം ലാഭകരമായി മുന്നോട്ട് പോകും. ഇടപാടുകളിൽ കൂടുതൽ ശ്രദ്ധി ആവശ്യമാണ്. പൂർവ്വിക സ്വത്ത് വിതരണത്തെക്കുറിച്ചോ വീട്ടിലെ മറ്റ് പ്രശ്നങ്ങളെക്കുറിച്ചോ പരസ്പരം ചർച്ചകൾക്ക് സാധ്യതയുണ്ട്. കുട്ടികളിൽ നിന്ന് നിങ്ങൾക്ക് സന്തോഷം ലഭിക്കും.

ചിങ്ങം

ഇന്ന് നിങ്ങളുടെ ജോലിയിൽ മേലധികാരികൾക്ക് അതൃപ്തി ഉണ്ടാകും. ഉദ്യോഗസ്ഥർ അല്ലെങ്കിൽ സഹപ്രവർത്തകർ ചില ന്യൂനതകൾ കണ്ടെത്തും. അത് കോപത്തിനും ചില തർക്കങ്ങൾക്കും ഇടയാക്കാൻ സാധ്യതയുണ്ട്. അതിനാൽ ശ്രദ്ധാലുവായിരിക്കുക. മറ്റാരെങ്കിലും കാരണത്താൽ സങ്കീർണതകളിൽ കുടുങ്ങാൻ സാധ്യതയുണ്ട്. അധാർമിക പ്രവൃത്തികളിൽ നിന്ന് അകലം പാലിക്കുന്നത് വളരെ നല്ലതാണ്. കുടുംബത്തിലെ സാമ്പത്തിക സ്ഥിതി ഇന്ന് നിയന്ത്രണവിധേയമായിരിക്കും.

കന്നി

ഇന്ന് ധാർമ്മികമായി പ്രവർത്തിക്കാൻ നിങ്ങൾ താൽപ്പര്യപ്പെടും. സാമൂഹിക പ്രവർത്തനത്തിന് കൂടുതൽ സമയം നൽകുന്നതാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അവസരമുണ്ടാകും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം മൂലം ഉത്സാഹം വർദ്ധിക്കുന്നു. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെയും സേവകരുടെയും സ്വേച്ഛാപരമായ പെരുമാറ്റം കാരണം ചില അസൗകര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ചില അസ്വാരസ്യങ്ങൾ ഒഴിച്ചാൽ വീട്ടിൽ സമാധാനം നല്ല നിലയിലായിരിക്കും.

തുലാം

ഇന്ന് ഈ നക്ഷത്രക്കാർക്ക് ഭാഗ്യം നിറഞ്ഞ ദിവസമായിരിയ്ക്കും. ജോലി സത്യസന്ധമായി തുടരും. ഏതെങ്കിലും പ്രശസ്തമായ സ്ഥാപനത്തിൽ നിന്നോ സർക്കാർ മേഖലയിൽ നിന്നോ നിങ്ങൾക്ക് ലാഭകരമായ തൊഴിൽ കരാറുകൾ ലഭിച്ചേക്കാവുന്നതാണ്. കുടുംബാന്തരീക്ഷം അസ്വസ്ഥമായി തുടരും. കുടുംബാംഗങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. അമിതമായ ഓട്ടം പ്രധാനപ്പെട്ട ജോലികൾ വൈകിപ്പിക്കും. ഇന്ന് ഒരു ജോലിയിലും അലസത അരുത്. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക.

വൃശ്ചികം

തൊഴിൽരംഗത്ത് ചില പ്രശ്‌നങ്ങൾ ഒഴിച്ചാൽ മറ്റെല്ലാ കാര്യങ്ങളിലും ഇന്ന് ശുഭകരമായ ദിവസമാണ്. മതപരമായ കാര്യങ്ങളിൽ താൽപ്പര്യമുണ്ടാകും. ബിസിനസ്സ് സ്ഥലത്ത് നിങ്ങൾ സന്തുഷ്ടരായിരിക്കും. പണം സമ്പാദിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളിൽ നിങ്ങൾക്ക് വിജയം ലഭിക്കുന്നതാണ്. കുടുംബത്തോടൊപ്പം സമാധാനപരമായി സമയം ചെലവഴിക്കുന്നതാണ്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അൽപ്പം ആശങ്കയുണ്ടാകും.

ധനു

ഗ്രഹങ്ങളുടെ സ്ഥാനമാറ്റം മൂലം ഇന്നത്തെ ദിവസം പദ്ധതികളിൽ തടസ്സങ്ങൾ ഉണ്ടാകും. കുടുംബാംഗങ്ങളുടെ പിടിവാശി മൂലം പുതിയ ചില പ്രശ്‌നങ്ങൾ ജിവിതത്തിൽ ഉടലെടുക്കും. ബിസിനസിൽ പെട്ടെന്നുള്ള ലാഭം ഒരു ചെറിയ സമയത്തേക്ക് മാത്രമേ ഉണ്ടാകൂ. ഗാർഹിക സുഖസൗകര്യങ്ങൾ വർദ്ധിക്കും. ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായേക്കാം. ആരോഗ്യം ശ്രദ്ധിക്കുക.

മകരം

ഇന്നത്തെ ദിവസം ചില പ്രശ്‌നങ്ങളോടെ ആരംഭിയ്ക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യം അൽപ്പം ദുർബലമായേക്കാം. രാവിലെ ഒരു ചെറിയ യാത്രയ്ക്ക് സാധ്യതയുണ്ട്. ബിസിനസ്സിൽ പുതിയ കരാറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ന് ചെലവുകൾ നിയന്ത്രിക്കുന്നതിൽ നിങ്ങൾ വിജയിക്കും. സാമ്പത്തികമായി ഇന്നത്തെ ദിവസം തൃപ്തികരമായിരിക്കും. ദൈനംദിന ചെലവുകൾ എളുപ്പത്തിൽ വഹിക്കപ്പെടും.

കുംഭം

ഇന്ന് സാമ്പത്തികം മെച്ചപ്പെടും. എന്നാൽ പെട്ടെന്ന് ഏതെങ്കിലും പ്രധാനപ്പെട്ട ജോലി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നേക്കാം. യാത്ര ചെയ്യേണ്ടിവരും, അതിനാൽ ചെലവ് കൂടും. ആരോഗ്യനില പെട്ടെന്ന് ക്ഷയിക്കാനുള്ള സാധ്യതയുണ്ട്. ഭയം കാരണം കുടുംബാംഗങ്ങൾ നിങ്ങളോട് രഹസ്യങ്ങൾ പറയാതിരിയ്ക്കുന്നു.

മീനം

ഇന്നത്തെ ദിവസം നിങ്ങൾക്ക് ശുഭകരമാണ്. ചിന്തകളിൽ ആത്മവിശ്വാസവും ദയയും ഉണ്ടാകും. ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികൾ പോലും എളുപ്പമാകും. ഉച്ചയ്ക്ക് ധനലാഭത്തിന് സാധ്യതയുണ്ട്. ജീവനക്കാർക്കും മൊത്തക്കച്ചവടക്കാർക്കും ഇന്ന് നഷ്ടം വന്നാലും ചില ഇടപാടുകൾ നടത്തേണ്ടി വരും, ആരോഗ്യത്തിൽ ചില ഉയർച്ച താഴ്ചകൾ ഉണ്ടായേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

 

 

Latest News