Today Horoscope Malayalam September 16: ജോലിക്കാർക്ക് പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും; ഇന്നത്തെ രാശിഫലമറിയാം
Today Horoscope Prediction : ജോലി സ്ഥലത്ത് പൊതുവെ നേട്ടമുണ്ടാവുന്ന ദിവസമാണ് ഇന്ന്. ചില രാശിക്കാർക്ക് കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടാവും. മറ്റ് ചില രാശിക്കാർക്ക് ആരോഗ്യകാരത്തിൽ ആശങ്കയുണ്ടാവും. ഇന്നത്തെ രാശിഫലം അറിയാം.
മേടം
ജോലിസ്ഥലത്തെ അനാവശ്യ തർക്കങ്ങൾ പരിഹരിക്കും. വരുമാനം വർധിക്കും. പണത്തെച്ചൊല്ലി തർക്കമുണ്ടാവാൻ സാധ്യത. നിങ്ങളുടെ പരുഷമായ പെരുമാറ്റം കാരണം കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടാവും. നിങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ ആരോഗ്യത്തിൽ ആശങ്കയുണ്ടാവും.
ഇടവം
പ്രതീക്ഷിക്കാത്തയിടത്തുനിന്ന് ലാഭവുണ്ടാവും. പ്രതീക്ഷിച്ചയിടത്ത് നിരാശയുണ്ടാവാനും സാധ്യതയുണ്ട്. മറ്റാരെയും ആശ്രയിക്കാതെ കാര്യങ്ങൾ ചെയ്താൽ വിജയസാധ്യത വർധിക്കും. കുടുംബത്തിൽ സന്തോഷമുണ്ടാവും.
മിഥുനം
ആരോഗ്യപ്രശ്നം കാരണം ജോലി കൃത്യസമയത്ത് പൂർത്തിയാക്കാനാവില്ല. ഇത് മൂലം വിമർശനം നേരിടേണ്ടിവരും. ഇന്ന് സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്.
കർക്കിടകം
ഒരു ജോലിയിലും ഇന്ന് അധികം പരിശ്രമിക്കേണ്ടിവരില്ല. കച്ചവടത്തിൽ നിന്ന് അധികവരുമാനം ലഭിക്കും. സാമ്പത്തിക നേട്ടമുണ്ടാവും. ജോലി സ്ഥലത്ത് തർക്കത്തിന് സാധ്യത.
ചിങ്ങം
ഇന്ന് മാനസികാവസ്ഥ മോശമായിരിക്കും. വീട്ടിൽ പൊതുവെ സമാധാനാന്തരീക്ഷമായിരിക്കും. പെട്ടെന്നുള്ള ലാഭമുണ്ടാവാനിടയുണ്ട്.
കന്നി
ഈ രാശിക്കാർക്ക് നല്ല ദിവസമാണ് ഇന്ന്. ജോലികൾ പൂർത്തിയാക്കും. ആളുകളുടെ പിന്തുണ ലഭിക്കും. വരുമാനമുണ്ടാവുമെങ്കിലും അതിനനുസരിച്ച് ചിലവുകളും ഉണ്ടാവും. ഇന്ന് യാത്ര പോകാൻ സാധ്യതയുണ്ട്. വീട്ടിൽ സന്തോഷമുണ്ടാവും.
തുലാം
മനസിൽ അസ്വസ്ഥതയുണ്ടാവും. ജോലിയിൽ നിന്നോ ബിസിനസിൽ നിന്നോ പണം ലഭിക്കും. വീട്ടിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ഇന്ന് യാത്രയ്ക്കും രോഗത്തിനും സാധ്യതയുണ്ട്.
വൃശ്ചികം
പൊതുവേ നല്ല ദിവസം. ആരോഗ്യം നന്നായിരിക്കും. ജോലിയിലും സ്ഥിതി മെച്ചമായിരിക്കും. വരുമാനം തൃപ്തികരമായിരിക്കും.
ധനു
ജോലി വേഗത്തിലാക്കാൻ കഴിയില്ല. സമ്പത്തിൽ ഇടിവുണ്ടാവും. പ്രധാനപ്പെട്ട ജോലികൾ മാറ്റിവെക്കുകയോ ഉച്ചകഴിഞ്ഞ് ചെയ്യുകയോ ചെയ്യുക. കുടുംബത്തിൽ സന്തോഷമുണ്ടാവും. അപകടസാധ്യതയുണ്ട്. ഇന്ന് പൊതുവെ ആരോഗ്യം മോശമായിരിക്കും.
മകരം
സാമ്പത്തിക കാര്യങ്ങളിൽ ആശങ്കയുണ്ടാവും. തൊഴിലിൽ നേട്ടമുണ്ടാക്കും. ആരോഗ്യനില മോശമായതിനാൽ യാത്ര മുടങ്ങാം.
കുംഭം
ജോലിസ്ഥലത്ത് ലാഭം ലഭിക്കും. ആരോഗ്യം നന്നായിരിക്കും. വീട്ടിലെ സ്ഥിതി അത്ര മികച്ചതാവില്ല. അപകടങ്ങൾക്ക് സാധ്യതയുണ്ട്.
മീനം
സാമ്പത്തിക നേട്ടങ്ങൾക്കായി ശ്രമിക്കുമെങ്കിലും നല്ല ദിവസമാകില്ല. ഭൂമി, കെട്ടിട സംബന്ധമായ ജോലികളിൽ ലാഭത്തിന് സാധ്യതയുണ്ട്. ആരോഗ്യം മോശമാവില്ല.