Today Horoscope Malayalam September 15: ഇന്ന് തിരുവോണം; ഈ നക്ഷത്രകാരുടെ ആരോഗ്യം പെട്ടെന്ന് മോശമായേക്കാം, അറിയാം ഇന്നത്തെ രാശിഫലം
Today Horoscope: ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം. ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ദിവസമായി മലയാളികൾ കണക്കാക്കുന്ന ഈ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് അറിയണ്ടേ? ചിലർക്ക് ഇന്ന് നല്ല ദിവസമായിരിക്കാം, ചിലരെ കാത്തിരിക്കുന്ന രാജയോഗം. എന്നാൽ ചില രാശിക്കാർക്ക് അലസത അനുഭവപ്പെട്ടേക്കാം. അറിയാം ഇന്നത്തെ രാശിഫലം.
മേടം
ഇന്ന് നിങ്ങൾക്ക് സന്തോഷകരമായ ദിവസമായിരിക്കും. ജോലി ചെയ്യുന്ന ആളുകൾക്ക് ശാന്തമായ മാനസികാവസ്ഥയാകും. പക്ഷേ അപ്രതീക്ഷിതമായ ഒരു ജോലിയും ചെയ്യാൻ കഴിയില്ല. ബിസിനസ് നടത്തുന്നവർ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ലാഭം നേടും. അതിനാൽ അവർ ഇന്ന് സന്തുഷ്ടരായിരിക്കും. ഇഷ്ടഭക്ഷണത്തിൻ്റെയും വാഹനത്തിൻ്റെയും സുഖം ലഭിക്കും.
ഇടവം
ഇന്ന് പണവുമായി ബന്ധപ്പെട്ട ഇടപാടുകളോ നിക്ഷേപങ്ങളോ ചെയ്യരുത്. അല്ലാത്തപക്ഷം സാമ്പത്തിക പരിമിതികൾ കാരണം നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരും. ജോലിക്കാർക്ക് അശ്രദ്ധമൂലം ശകാരം കേൾക്കേണ്ടി വന്നേക്കാം. വീട്ടിലെ ചില അസുഖകരമായ സംഭവങ്ങൾ മൂലം മനസ്സ് അസ്വസ്ഥമായിരിക്കും. ശത്രുക്കളെ പ്രത്യേകം ശ്രദ്ധിക്കുക. ആരോഗ്യനില പെട്ടെന്ന് മോശമായേക്കാം.
മിഥുനം
ഇന്ന് നിങ്ങൾക്ക് തീർച്ചയായും വിജയം ലഭിയ്ക്കും. വീട്ടുജോലികളും ബിസിനസ്സ് ജോലികളും ഒരുമിച്ച് ചെയ്യുന്നതിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. എന്നാൽ മുതിർന്നവരുടെ സഹായത്താൽ അവയിൽ നിന്ന് മുക്തി നേടും. ക്ഷമയോടെ പ്രവർത്തിക്കുക, തിടുക്കത്തിൽ തെറ്റായ തീരുമാനങ്ങൾ എടുക്കാതിരിക്കുക. ആരോഗ്യത്തിൽ ചില ഉയർച്ച താഴ്ചകൾ ഉണ്ടാകും. വിനോദത്തിനുള്ള അവസരങ്ങൾ വന്നുചേരും.
കർക്കിടകം
അലസത കൂടുതലായിരിക്കും. ജോലിസ്ഥലത്ത് മധ്യാഹ്നത്തിനുശേഷം മാത്രമേ അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുകയുള്ളൂ. ലാഭത്തിന് ധാരാളം അവസരങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. ജോലിക്കാർ ഏറെ കാത്തിരുന്ന ചില പദ്ധതികളിൽ പ്രവർത്തിക്കാൻ കഴിയും. വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
ചിങ്ങം
ഇന്ന് നിങ്ങളുടെ സ്വഭാവം ദാനശീലമായിരിക്കും. ഇന്ന് പ്രധാനപ്പെട്ട ജോലികൾ മുൻഗണനാക്രമത്തിൽ പൂർത്തിയാക്കുക. വൈകുന്നേരം മുതൽ വരുന്ന തടസ്സങ്ങൾ കാരണം ജോലികളും പൂർത്തിയാക്കാൻ പ്രയാസമായിരിക്കും. സാമ്പത്തികമായി മെച്ചമുണ്ടാകും.
കന്നി
രാവിലെ മുതൽ തന്നെ ആരോഗ്യത്തിൽ ചില അപചയങ്ങൾ ഉണ്ടായേക്കാം. ഇന്ന് പെട്ടെന്നുള്ള ചെലവുകൾ നിങ്ങളെ ബുദ്ധിമുട്ടിലാക്കും. പാഴ്ച്ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. ഉച്ചയ്ക്ക് ശേഷം മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. യാത്രകൾ ആവശ്യമായി വന്നേക്കാം.
തുലാം
ഇന്ന് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ ലഭിയ്ക്കും. വളരെ പ്രധാനപ്പെട്ട ചില ജോലികൾ പൂർത്തിയാക്കുന്നതിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് അലച്ചിലുണ്ടാകും. പണത്തിൻ്റെ വരവ് തൃപ്തികരമായിരിക്കും. ജോലിസ്ഥലത്ത് തർക്കത്തിന് സാധ്യതയുണ്ട്. ഇന്ന് നിങ്ങൾക്ക് കുടുംബത്തിൽ സമാധാനം അനുഭവപ്പെടും. വൈകുന്നേരത്തോടെ നിങ്ങളുടെ മനസ്സിൽ വിപരീത ചിന്തകൾ വരും.
വൃശ്ചികം
സുഖപ്രദമായ ജീവിതം നയിക്കുന്നതിന് ഇന്ന് നിങ്ങൾ കൂടുതൽ ഊന്നൽ നൽകും. ഇന്ന് ബിസിനസ്സ് ദിവസം പകുതി വരെ മന്ദഗതിയിലായിരിക്കും, അതിനുശേഷം പെട്ടെന്ന് വേഗത വർദ്ധിയ്ക്കും. ഇന്ന് കീഴുദ്യോഗസ്ഥരെ അധികം ആശ്രയിക്കരുത്. നഷ്ടം സംഭവിക്കാം. മുതിർന്നവരിൽ നിന്ന് വിലപ്പെട്ട ഉപദേശങ്ങൾ ലഭിക്കും.
ധനു
ഇന്നത്തെ ദിവസം മന്ദഗതിയിൽ ആരംഭിക്കും. ഇന്ന് ജോലിയിലും ബിസിനസ്സിലും കൂടുതൽ ഗൗരവതരമായിരിക്കുക. ഇതിനായി നടപടികൾ കൈക്കൊള്ളും. യാത്ര ചെയ്യേണ്ടിവന്നേക്കാം. പണവരവിലെ അനിശ്ചിതത്വം കാരണം നിരാശനാകും. എന്നാൽ നിങ്ങളുടെ ജോലിയിൽ നിങ്ങൾ സംതൃപ്തരാകും. കുടുംബത്തിൽ പരസ്പര സ്നേഹവും സമാധാനവും വർദ്ധിക്കും. വൈകുന്നേരത്തോടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടാകും.
മകരം
ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുക. സാമ്പത്തിക വരുമാനം കുറയും. ജോലി ചെയ്യുന്നവർ അലസമായ പെരുമാറ്റം മൂലം തൊഴിൽ മേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ആരോഗ്യപ്രശ്‌നം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധ വേണം.
കുംഭം
ദിവസത്തിൻ്റെ ആദ്യഭാഗം ഒഴികെ ബാക്കി അനുകൂലമായിരിയ്ക്കും. ഇന്ന് സമൂഹത്തിൽ നിന്ന് ആദരവ് ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് സാമ്പത്തിക നേട്ടത്തിനുള്ള നിരവധി അവസരങ്ങൾ ലഭിക്കും. സ്ത്രീകൾ ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ കുടുംബത്തെ സഹായിക്കും.
മീനം
ഇന്ന് സമാധാനപരമായ ദിവസമായിരിയ്ക്കും തൊഴിൽ മേഖലയിൽ നിങ്ങൾ ലാഭകരമായ ഇടപാടുകൾ നടത്തും, എന്നാൽ അവയിൽ നിന്ന് നിങ്ങൾക്ക് പ്രതീക്ഷിച്ച ലാഭം ലഭിക്കില്ല, ഇന്ന് നിങ്ങളുടെ വരുമാനം ചെലവിനേക്കാൾ കൂടുതലായിരിക്കും. നിങ്ങളോടൊപ്പം പ്രവർത്തിക്കുന്ന ആളുകൾ നിങ്ങളുടെ പെരുമാറ്റത്താൽ ആകർഷിക്കപ്പെടും. ആരോഗ്യപ്രശ്‌നം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധ വേണം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)