Today Horoscope Malayalam: വ്യാപാരത്തിൽ നല്ല മുന്നേറ്റം ഉണ്ടാകും; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

Today Horoscope Malayalam September 13: പത്രപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന ചില കൂറുകാർക്ക് ഇന്ന് സ്ഥലംമാറ്റവും സ്ഥാനമാറ്റവും ഉണ്ടാകും.

Today Horoscope Malayalam: വ്യാപാരത്തിൽ നല്ല മുന്നേറ്റം ഉണ്ടാകും; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

ഇന്നത്തെ രാശിഫലം

Updated On: 

06 Dec 2024 14:30 PM

ഇന്ന് ചില രാശിക്കാർക്ക് നല്ല സമയമാണ്, മറ്റ് ചില കൂറുകാർക്ക് മോശപ്പെട്ട സമയമാണ്. എന്നാൽ, നാളെയും ഇതേ നിലയിൽ തന്നെ തുടരണം എന്നില്ല. ഇന്ന് അനാവശ്യമായ അപവാദങ്ങൾ കേൾക്കേണ്ടി വരുന്ന രാശിക്കാറുണ്ട്. പത്രപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന ചില കൂറുകാർക്ക് ഇന്ന് സ്ഥലംമാറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. വ്യാപാരത്തിൽ നിന്നും ലാഭം ഉണ്ടാകുന്ന രാശിക്കാറുണ്ട്. അതേസമയം അപകടം ഉണ്ടാകാൻ സാധ്യതയുള്ള രാശിക്കാറുമുണ്ട്. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം രാശിക്കാരെ ഇന്ന് പാരമ്പര്യ രോഗങ്ങൾ അലട്ടാൻ സാധ്യത. കൃഷി, കച്ചവടം എന്നിവയിൽ പ്രതീക്ഷിച്ച ലാഭം കിട്ടിയെന്ന് വരില്ല. അയൽക്കാരുടെ സുഹൃത്തുക്കളോടോ സ്വന്തം ജീവിത രഹസ്യങ്ങൾ പങ്കുവയ്ക്കുന്നത് ദോഷം ചെയ്യും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം രാശിക്കാർക്ക് ഇന്ന് വാഹനങ്ങളിൽ നിന്നും അപകടമുണ്ടാകാൻ സാധ്യത. അധ്യാപകർക്ക് അംഗീകാരം ലഭിക്കും. കോടതി കേസുകളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും. സാമ്പത്തിക ബാധ്യതകൾ കൂടും. ഷെയറുകളിൽ നഷ്ടം ഉണ്ടാകാൻ സാധ്യത. മക്കളുടെ പഠനം പുരോഗമിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

 

മിഥുനക്കൂറുകാർക്ക് ഇന്ന് ജലാശയങ്ങളിൽ വെച്ച് അപകടമുണ്ടാകാൻ സാധ്യത. ബദുക്കളുടെ വേർപാടുണ്ടാകും. ആരോഗ്യനില മോശമാകാൻ സാധ്യത. ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. പുതിയ വീടിന്റെ അറ്റകുറ്റ പണികൾ പുരോഗമിക്കും. ഉദ്യോഗക്കയറ്റം ഉണ്ടാകും. സഹോദരിയുടെ വിവാഹം നടത്തും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് താൽക്കാലിക ജോലി ലഭിക്കാൻ സാധ്യതയുണ്ട്. പത്രപ്രവർത്തകർക്ക് സ്ഥലം മാറ്റം അല്ലെങ്കിൽ സ്ഥാനക്കയറ്റം ഉണ്ടാകും. ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും. അധികാരികളിൽ നിന്നും സഹായം ലഭിക്കും. മത്സരങ്ങളിൽ വിജയം കൈവരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല സമയമാണ്. ജോലിക്കാരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവരുടെ പല ആഗ്രഹങ്ങളും നിറവേറും. വ്യാപാരത്തിൽ നല്ല മുന്നേറ്റം ഉണ്ടാകും. വ്യാപാരത്തിലുള്ള പഴയ സ്റ്റോക്കുകൾ എല്ലാം വിറ്റു തീരും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നിക്കൂറുകാർ ഇന്ന് ആദ്യ പകുതിയിൽ അനാവശ്യ ചെലവും അലച്ചിലും ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. പുതിയ സംരംഭങ്ങളിൽ ഏർപ്പെടാനുള്ള തയ്യറെടുപ്പുകൾ പുരോഗമിക്കും. കടം സംബന്ധിച്ച പ്രശ്നങ്ങളിൽ പരിഹാരം കാണും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം രാശിക്കാർക്ക് ഇന്ന് ഉദ്ദേശിച്ച പണം കൈവരും. മംഗള കർമ്മങ്ങൾ നടക്കും. ഉന്നതരിൽ നിന്നും ധന സഹായം ലഭിക്കും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. സുഹൃത്തുക്കളും ചുറ്റുമുള്ളവരുമായി നന്നായി ഇടപഴകാൻ സാധിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർ ഇന്ന് സന്താനങ്ങളാൽ സന്തോഷം കൈവരും. ദാമ്പത്യ ബന്ധത്തിൽ മെച്ചമുണ്ടാകും. പണമിടപാടുകളിൽ നിന്നും ലാഭമുണ്ടാകും. ആരോഗ്യനില മോശമാകാൻ സാധ്യതയുണ്ട്. ടെൻഷൻ അലച്ചിൽ എന്നിവ ഒഴിയും.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു രാശിക്കാർക്ക് ഇന്ന് പണമിടപാടുകളിൽ നിന്നും ലാഭമുണ്ടാകും. പണം സംബന്ധമായ പ്രശ്നങ്ങൾ കുറയും. പഴയ കടങ്ങൾ വീട്ടാൻ സാധിക്കും. സഹോദരങ്ങളിൽ നിന്നും സഹായം ലഭിക്കും. പിതാവിന്റെ ആരോഗ്യ നിലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരക്കൂറുകാർക്ക് ഇന്ന് പൊതുവെ നല്ല സമയമാണ്. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ രമ്യമായ വാക്കുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പെൺകുട്ടികൾക്ക് മാതാപിതാക്കളുടെ സഹായവും അനുഗ്രഹവും എല്ലാ കാര്യത്തിലും ഉണ്ടാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം രാശിക്കാർ ഇന്ന് അനാവശ്യമായ വിവാദങ്ങളിൽ ചെന്നുപെടാൻ സാധ്യത. പ്രേമബന്ധം കലഹത്തിൽ അവസാനിക്കും. രോഗങ്ങൾ വർധിക്കാൻ ഇടയുള്ളത്കൊണ്ട് ആരോഗ്യനിലയിൽ ശ്രദ്ധ ചെലുത്തണം. വിദ്യാതടസ്സം മാറും. തൊഴിൽ രംഗത്ത് പ്രതിസന്ധി നേരിടും. മാതാപിതാക്കളിൽ നിന്നും ശത്രുത നിറഞ്ഞ പെരുമാറ്റം ഉണ്ടാകാൻ സാധ്യത.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനക്കൂറുകാർ ഇന്ന് ഏത് കാര്യത്തിൽ തീരുമാനം എടുക്കുമ്പോഴും ജാഗ്രത പുലർത്തണം. രോഗങ്ങൾ കുറയും. മാതാപിതാക്കളിൽ നിന്നും ശത്രുത നിറഞ്ഞ പെരുമാറ്റം ഉണ്ടാകാൻ സാധ്യത. വിവാഹാലോചനയുമായി ബന്ധപ്പെട്ട് അപമാനം നേരിടേണ്ടതായി വരും. വിദേശ യാത്രയിലെ തടസങ്ങൾ മാറും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു