Today Horoscope Malayalam: ഈ രാശിക്കാർ ഇന്ന് അനാവശ്യമായ അപവാദങ്ങൾക്ക് ഇരയായേക്കാം; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം
Today Horoscope Malayalam September 12: മീനക്കൂറുകാർക്ക് ഇന്ന് ഭൂമി വിൽപ്പനയിൽ ലാഭമുണ്ടാകും. പുതിയ ജോലിക്കാരെ ലഭിക്കാൻ സാധ്യത.
ഇന്ന് ചില രാശിക്കാർക്ക് നല്ല ദിവസം ആയിരിക്കും മറ്റ് ചിലർക്ക് അങ്ങനെ ആവണമെന്നില്ല. എന്നാൽ, നാളെയും ഇതേ നിലയിൽ തന്നെ തുടരണം എന്നില്ല. ഇന്ന് അനാവശ്യമായ അപവാദങ്ങൾ കേൾക്കേണ്ടി വരുന്ന രാശിക്കാറുണ്ട്. പത്രപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന ചില കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. അപ്രതീക്ഷിതമായ ആളുകളിൽ നിന്നും സഹായം ലഭിക്കുന്ന രാശിക്കാറുമുണ്ട്. അതേസമയം തൊഴിൽ രംഗത്ത് ജാഗ്രത പുലർത്തേണ്ട രാശിക്കാറുമുണ്ട്. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മേടം രാശിക്കാർ ഇന്ന് അനാവശ്യമായ അപവാദങ്ങൾ കേൾക്കേണ്ടി വരാം. ചുറ്റുപാടുകൾ ഇന്ന് പൊതുവെ മെച്ചപ്പെട്ടതായിരിക്കും. വസ്ത്രം, ആഭരണം, ആഡംബര വസ്തുക്കൾ തുടങ്ങിയവ ലഭിക്കാൻ സാധ്യത. പൊതു രംഗത്ത് പല വിജയങ്ങളും കൈവരിക്കാനാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ഇടവം രാശിക്കാർക്ക് ഉദ്യോഗക്കയറ്റം ഉണ്ടാകാൻ സാധ്യത. അമിത വിശ്വാസം ദോഷം ചെയ്തേക്കാം. ഉപകാരപ്രദമായ പല കാര്യങ്ങളും ചെയ്യാൻ അവസരം ലഭിക്കും. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്ന പല ഉന്നതരുമായും ബന്ധപ്പെടാൻ അവസരം ഉണ്ടാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
മിഥുനക്കൂറുകാർക്ക് ഇന്ന് അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാകും. ഒട്ടും പ്രതീക്ഷിക്കാത്ത ആളുകളിൽ നിന്നും സഹായങ്ങൾ ലഭിക്കും. വിദേശ യാത്രയുമായി ബദ്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിൽ നിന്നും അനുമതി ലഭിക്കും. ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിക്കുന്നത് നന്ന്.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കർക്കടകം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിതമായ ആളുകളിൽ നിന്നും സഹായം ലഭിക്കും. ആചാരങ്ങളും മറ്റും വേണ്ടവിധത്തിൽ പാലിക്കും. സാധനങ്ങൾ മോഷണം പോകാൻ ഇടയുണ്ട്. വിദേശ യാത്രയുമായി ബദ്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിൽ നിന്നും അനുമതി ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ചിങ്ങം രാശിക്കാർ ആരെയും അമിതമായി വിശ്വസിക്കാതിരിക്കുന്നത് നന്ന്. സന്ധ്യക്ക് ശേഷം കുടുംബാംഗങ്ങളുമായി സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകാൻ സാധ്യത. കുടുമ്ബത്തിൽ മംഗള കർമ്മങ്ങൾ നടക്കാൻ ഇടയാകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കന്നിക്കൂറുകാർ ഇന്ന് അത്ര മെച്ചപ്പെട്ട സമയമല്ല. കരാറുകളിലോ മറ്റോ ഏർപ്പെടുമ്പോൾ ജാഗ്രത പാലിക്കണം. പണമിടപാടുകൾ നടത്തുമ്പോൾ അതീവ ശ്രദ്ധ വേണം. അനാവശ്യ കാര്യങ്ങൾ വീണ്ടും ഓർത്ത് വിഷമിക്കാതിരിക്കുക. ആരോഗ്യനില നല്ലതാകാനും മോശമാകാനും സാധ്യത. കുടുംബാന്തരീക്ഷം നല്ലതായിരിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
തുലാം രാശിക്കാർക്ക് ഇന്ന് സഹോദരങ്ങളുമായി വാക്കുതർക്കത്തിൽ ഏർപ്പെടാൻ സാധ്യത. ദൈവിക കാര്യങ്ങളിൽ പങ്കെടുക്കാൻ കൂടുതൽ സമയം കണ്ടെത്താനാകും. മനസ്സിൽ പല പുതിയ ചിന്തകളും ഉയർന്ന് വരും. സംരംഭ കാര്യങ്ങൾ വിപുലീകരിക്കാനുള്ള ചിന്തകൾ മനസ്സിൽ വിരിയും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർ ഇന്ന് ഊഹക്കച്ചവടങ്ങളിൽ ഏർപ്പെടുന്നത് ഉചിതമല്ല. ആരോഗ്യനില മെച്ചപ്പെടും. പല കാര്യങ്ങളും ഉദ്ദേശിക്കാത്ത രീതിയിൽ നല്ലതായി വന്ന് ഭവിക്കും. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ധനു രാശിക്കാർ ഇന്ന് കൊടുക്കൽ വാങ്ങൽ എന്നിവയിൽ അതീവ ജാഗ്രത പാലിക്കണം. വിവാഹം, പ്രേമം, തുടങ്ങിയ കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. ആരോഗ്യനില മെച്ചപ്പെടും. മനസ്സിൽ ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നേക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
മകരക്കൂറുകാർക്ക് മാതാപിതാക്കളുടെ അനുഗ്രഹം ഉണ്ടാകും. അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ആരോഗ്യനില പൊതുവെ മെച്ചം. ഉദ്യോഗത്തിൽ സ്ഥാനചലനം ഉണ്ടാകാൻ ഷാദ്യത.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കുംഭം രാശിക്കാർ അപവാദങ്ങൾ കേൾക്കാൻ ഇടവരും. സാമൂഹ്യസേവന രംഗത്ത് തലപര്യം ഉളവാകും. പത്രപ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും. സാമ്പത്തിക വിഷമതകൾ മാറിക്കിട്ടും. യുവാക്കളുടെ വിവാഹകാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
മീനക്കൂറുകാർക്ക് ഇന്ന് ഭൂമി വിൽപ്പനയിൽ ലാഭമുണ്ടാകും. പുതിയ ജോലിക്കാരെ ലഭിക്കാൻ സാധ്യത. ദൂരദേശ യാത്രകൾ പോകാൻ അവസരം. ആത്മീയ കേന്ദ്രങ്ങൾ സന്ദർശിക്കും. പുതിയ കച്ചവടം ആരംഭിക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർ അതീവ ശ്രദ്ധ ചെലുത്തണം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)