5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope Malayalam: പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കും; അറിയാം ഇന്നത്തെ രാശിഫലം

Today Horoscope Malayalam September 11: പരീക്ഷകളിൽ ഉന്നത വിജയം ലഭിക്കുന്ന രാശിക്കാറുമുണ്ട്. ചില കൂറുകാർക്ക് ഇന്ന് സുഹൃത്ത് സന്ദർശനത്താൽ സന്തോഷമുണ്ടാകും.

Today Horoscope Malayalam: പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കും; അറിയാം ഇന്നത്തെ രാശിഫലം
(Image Courtesy: sarayut Thaneerat)
nandha-das
Nandha Das | Updated On: 06 Dec 2024 14:31 PM

ഇന്ന് ചില രാശിക്കാർക്ക് നല്ല ദിവസം ആയിരിക്കും മറ്റ് ചിലർക്ക് നല്ലതാവണമെന്നില്ല. എന്നാൽ, നാളെയും ഇതേ നില തുടരണമെന്നില്ല. ഇന്ന് അലച്ചിലും അനാവശ്യ ചിലവും അനുഭവപ്പെട്ടേക്കാവുന്ന രാശിക്കാറുണ്ട്. പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന ചില കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. പരീക്ഷകളിൽ ഉന്നത വിജയം ലഭിക്കുന്ന രാശിക്കാറുമുണ്ട്. ചില കൂറുകാർക്ക് ഇന്ന് സുഹൃത്ത് സന്ദർശനത്താൽ സന്തോഷമുണ്ടാകും. അതേസമയം അതിഥികളിൽ നിന്നും ശല്യം അനുഭവപ്പെട്ടേക്കാവുന്ന രാശിക്കാറുമുണ്ട്. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം രാശിക്കാർക്ക് ഇന്ന് ടെൻഷൻ, അലച്ചിൽ എന്നിവ ഇല്ലാതാകും. ചെറിയതോതിൽ പണം സംബന്ധിച്ച പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. വീട്ടിൽ മംഗളകർമ്മങ്ങൾ ഒന്നും നടന്നില്ലെങ്കിലും സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യ ബന്ധത്തിൽ മെച്ചമുണ്ടാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം രാശിക്കാരെ തേടി ഉയർന്ന പദവികൾ എത്തിച്ചേരും. പത്രപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും. പെൺകുട്ടികളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭിക്കും. സുഹൃത്ത് സന്ദർശനത്താൽ സന്തോഷം കൈവരും.

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനക്കൂറുകാർക്ക് ഇന്ന് കെട്ടുപിണഞ്ഞ് കിടന്നിരുന്ന പല പ്രശ്നങ്ങളുടെയും കുരുക്കഴിച്ച് നേരെയാക്കാൻ സാധിക്കും. നേരിട്ട് കൊണ്ടിരുന്ന പല പ്രശ്നങ്ങളും തീർന്നുകിട്ടും. ചെറിയ വാഗ്‌വാദങ്ങളിലും വഴക്കുകളിലും ഏർപ്പെടാൻ സാധ്യത.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് രോഗങ്ങളിൽ നിന്നും ശമനം ഉണ്ടാകും. പ്രേമബദ്ധം ദൃഢമാകും. അപവാദങ്ങൾ മാറിക്കിട്ടും. ആത്മീയ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവർ ശ്രദ്ധ നേടും. വിദേശത്തുള്ളവർക്ക് തൊഴിൽരംഗത്ത്‌ അംഗീകാരം ലഭിക്കും. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർ ശോഭിക്കും. അധികാരസ്ഥാനത്തെ തർക്കങ്ങൾക്ക് പരിഹാരമാകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം രാശിക്കാർക്ക് ഇന്ന് ദാമ്പത്യ ബന്ധത്തിൽ ചില സ്വരച്ചേർച്ച ഇല്ലായ്മകൾ ഉണ്ടാകാൻ സാധ്യത. പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പൊതുവെ ഇന്ന് നല്ല സമയമല്ല. സന്താനങ്ങളുമായി വഴക്കിടുന്നത് ദോഷം ചെയ്യും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നിക്കൂറുകാർ ഇന്ന് പണം സംബന്ധിച്ച പല കാര്യങ്ങളിലും ജാഗ്രത പാലിക്കണം. സന്താന സൗഖ്യം ഉണ്ടാകും. കുടുംബാംഗങ്ങളുമായി എല്ലാവിധത്തിലും ഒത്തുപോകാൻ ശ്രമിക്കുന്നത് നന്ന്. കച്ചവടത്തിൽ ലാഭം ഉണ്ടാകും. ജോലി സ്ഥലത്ത് സഹകരണം ഉണ്ടാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം രാശിക്കാർക്ക് ഇന്ന് സന്ധ്യക്ക് ശേഷം അത്രനല്ല സമയമായിരിക്കില്ല. പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മെച്ചപ്പെട്ട സമയമാണ്. കൂട്ടുകച്ചവടത്തിലെ പങ്കാളികളുമായി സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകാൻ സാധ്യത. അതിഥികളിൽ നിന്നും ശല്യം ഉണ്ടാകയേക്കാം.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർ ഇന്ന് ഏവരുമായും സഹകരിച്ച് പോവുന്നത് നന്ന്. സഹോദരങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഹായങ്ങൾ ലഭിക്കും. ദൈവീക കാര്യങ്ങളിൽ കൂടുതലായും ഇടപഴകും. പ്രേമ കാര്യങ്ങളിൽ വിജയമുണ്ടാകും. പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കാനാകും. ആരോഗ്യനില നല്ലതാവാനും മോശമാകാനും സാധ്യത.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു രാശിക്കാർ ഇന്ന് കരാർ, ഉടമ്പടി എന്നിവയിൽ ഒപ്പുവയ്ക്കാതിരിക്കുന്നത് നന്ന്. ഒട്ടും പ്രതീക്ഷിക്കാതെ മുൻകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം ഉണ്ടായേക്കും. പത്രപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മെച്ചപ്പെട്ട സമയമാണ്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരക്കൂറുകാർ സ്വന്തം കാര്യങ്ങൾ മറ്റുള്ളവരുമായി കൂടുതൽ ചർച്ച ചെയ്യാതിരിക്കുന്നത് നന്ന്. മാതാപിതാക്കളുമായി യോജിച്ചു പോകുന്നത് ഉത്തമം. ഉറക്കമില്ലായ്മ അനുഭവപ്പെടാൻ സാധ്യത. അതിഥികളെ കൊണ്ട് പല ഉപകാരങ്ങളും ഉണ്ടായേക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം രാശിക്കാർ ആരോടും അനാവശ്യമായി വഴക്കിന് പോകാതിരിക്കുന്നതാണ് നല്ലത്. അയൽക്കാരുമായി യോജിച്ചു പോകാനായി ശ്രമിക്കുക. ആരോഗ്യനില ഉത്തമം. പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മെച്ചപ്പെട്ട സമയമാണ്.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഇന്ന് അലച്ചിലും അനാവശ്യ ചിലവുകളും ഉണ്ടായേക്കാം. ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം കൈവരും. കാരണമില്ലാതെ ഭയം മനസിനെ അലട്ടും. സന്താനങ്ങളിൽ നിന്നും പ്രശ്നങ്ങൾ നേരിടാൻ സാധ്യത. ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തണം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)