Today Horoscope Malayalam September 10: ശാരീരികമായും മാനസികമായും അസ്വസ്ഥത അനുഭവപ്പെട്ടേക്കാം; അറിയാം ഇന്നത്തെ രാശിഫലം
Horoscope Malayalam: ഇന്ന് ചില രാശിക്കാർക്ക് നല്ല ദിവസമായിരിക്കും. എന്നാൽ മറ്റ് ചിലർക്ക് അങ്ങനെ ആവണമെന്നില്ല. ദാമ്പത്യ ജീവിതം സന്തോഷകരമാകുന്ന രാശിക്കാരും സാമൂഹിക മേഖലയിൽ വിജയം കൈവരിക്കുന്ന രാശിക്കാരുണ്ട്. ഇന്നത്തെ രാശിഫലം വിശദമായി അറിയാം.
മേടം
ഈ രാശികാർക്ക് ഭാഗ്യം പൊതുവേ അനുകൂലമായ ദിവസമാണ് ഇന്ന്. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും ഭംഗിയായി നടക്കും. അതിനാൽ നിങ്ങൾക്ക് സന്തോഷം തോന്നും. ഇന്ന് നിങ്ങൾക്ക് പണം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഷോപ്പിംഗ് നടത്താനായി പണം ചെലവാക്കേണ്ടി വരും. സുഹൃത്തുക്കളിൽ ഒരാളെ സഹായിക്കാൻ നിങ്ങൾ മുന്നോട്ട് വരും.
ഇടവം
ഇന്ന് നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് പ്രതികൂലമായി പ്രവർത്തിക്കും. അതിനാൽ ഇന്ന് നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും ശ്രദ്ധയോടെ പ്രവർത്തിയ്ക്കേണ്ടി വരും. അല്ലാത്തപക്ഷം നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇന്ന് ചില ശുഭകരമായ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുമായോ അമ്മയുമായോ ആശയപരമായ ചില തർക്കങ്ങൾ ഉണ്ടായേക്കാം.
മിഥുനം
ഇന്ന് നിങ്ങൾക്ക് നിക്ഷേപം നടത്താൻ താൽപ്പര്യമുണ്ടെങ്കിൽ, ഈ ദിവസം നല്ലതായിരിക്കും. എന്നാൽ ബിസിനസ്സിൽ എന്തെങ്കിലും ഇടപാട് നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ മുൻകൂട്ടി ചിന്തിച്ച് ചെയ്യുക. അല്ലാത്തപക്ഷം ഭാവിയിൽ നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. പുതിയ പ്രൊജക്ടിൽ ഏർപ്പെട്ടാൽ ഭാവിയിൽ ഗുണം ലഭിയ്ക്കാൻ സാധിയ്ക്കുന്ന ദിവസം കൂടിയാണ്.
കർക്കിടകം
ഇന്ന് നിങ്ങൾക്ക് ചില സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. തൊഴിൽ തേടുന്നവർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയുള്ള ആളുകൾക്ക് ഇന്ന് മറ്റെവിടെയെങ്കിലും നിന്ന് ഓഫറുകൾ ലഭിച്ചേക്കാം. എന്നാൽ നിങ്ങൾ ചിന്തിച്ച് മുന്നോട്ട് പോകേണ്ടിവരും. നിങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ന് നിങ്ങൾ പണം ചെലവഴിക്കും.
ചിങ്ങം
ഇന്ന് നിങ്ങൾ വിവിധ ജോലികളിൽ വിജയകരമായി പങ്കെടുക്കും. കൂടാതെ സമൂഹത്തിൻ്റെ ക്ഷേമത്തിനായി ചില പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യും. സായാഹ്ന സമയം ആത്മീയതയിൽ ചെലവഴിക്കും. ഇന്ന് മതപരമായ പ്രവർത്തനങ്ങളിലും നിങ്ങൾക്ക് താൽപ്പര്യമുണ്ടാകും. ആരോഗ്യപരമായും നല്ല ദിവസമായിരിയ്ക്കും.
കന്നി
സഹപ്രവർത്തകരുടെ സഹായത്തോടെ നിങ്ങളുടെ പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ സാധിക്കും. അതിനാൽ ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിയ്ക്കും. കുടുംബത്തിലെ തർക്കങ്ങൾ മുതിർന്ന വ്യക്തിയുടെ ഇടപെടലിൽ പരിഹരിക്കുപ്പെടും. ഇന്ന് ഏത് കാര്യത്തിലും ഒരു തീരുമാനം എടുക്കേണ്ടി വന്നാൽ ആലോചിച്ച് തീരുമാനം മാത്രം മുന്നോട്ട് നീങ്ങുക. അപ്പോൾ മാത്രമേ നിങ്ങൾക്ക് ഗുണം കാണാനാകൂ.
തുലാം
ഇന്ന് പുത്തൻ ഊർജത്തോടെ മുന്നോട്ട് പോകും. എല്ലാ ജോലികളും പൂർത്തിയാക്കാൻ സാധിക്കും. ബിസിനസ് പങ്കാളികളിൽ നിന്നും ബന്ധങ്ങളിൽ നിന്നും ഇന്ന് നിങ്ങൾക്ക് ലാഭങ്ങൾ ഉണ്ടാകും. ആർക്കെങ്കിലും വായ്പ നൽകേണ്ടി വന്നാൽ, അത് തിരികെ കിട്ടാനുള്ള സാധ്യത കുറവാണ്. ബന്ധങ്ങളിൽ വിള്ളലുകളുണ്ടാകാമെന്നതിനാലും ജാഗ്രതയോടെ പാലിക്കുക.
വൃശ്ചികം
ചില കാരണങ്ങളാൽ ഇന്ന് നിങ്ങൾക്ക് ശാരീരികമായും മാനസികമായും അൽപ്പം അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. എന്നാൽ ജോലികളിൽ മികച്ച വിജയം നേടാൻ സാധിയ്ക്കും. ഇന്ന് നിങ്ങൾക്ക് ജോലിയിലും കുടുംബത്തിലും ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യതകൾ തുറന്നുകിട്ടും. ഇന്ന് സാമ്പത്തികമായി മെച്ചമുണ്ടാകും. പങ്കാളിയുമായി ആശയപരമായ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം.
ധനു
ഇന്ന് തൊഴിലിനായി പരിശ്രമിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നതാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. മറ്റുള്ളവരുടെ ജോലിയ്ക്കായി സ്വന്തം സമയം കളയാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കുക. ഇത് നിങ്ങളുടെ ജോലി അപൂർണ്ണമാക്കുന്നതാണ്. ഇന്ന് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും.
മകരം
ഇന്ന് നിങ്ങൾക്ക് ചില വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. പ്രയാസകരമായ സമയങ്ങളിലൂടെ കടന്നു പോകേണ്ടിയും വന്നേക്കാം. നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത ചില വാർത്തകൾ ഇന്ന് നിങ്ങളെ തേടിയെത്തും. വിദേശത്ത് നിന്ന് ബിസിനസ്സ് ചെയ്യുന്നവർക്ക് ഇന്ന് ചില നല്ല വാർത്തകൾ കേൾക്കാനാകും. മക്കളുടെ നല്ല പ്രവർത്തി കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം ഉണ്ടാകും. നിങ്ങളുടെ പണം വളരെക്കാലമായി മുടങ്ങിക്കിടക്കുകയാണെങ്കിൽ, നിങ്ങൾക്ക് അത് ഇന്ന് ലഭിക്കും.
കുംഭം
ഇന്ന് നിങ്ങളുടെ ബിസിനസ്സിനായി സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ സാധിയ്ക്കും. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർ ബിസിനസ് പങ്കാളിയുടെ കാര്യത്തിൽ ശ്രദ്ധ വയ്ക്കുക. അല്ലാത്തപക്ഷം അവർ ചെയ്യുന്ന തെറ്റ് ബിസിനസിനെ ബാധിച്ചേയ്ക്കാം. നിങ്ങളുടെ ജീവിതത്തിലെ ചില കയ്പേറിയ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുന്നതാണ്.
മീനം
ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമായി ചില വിഷയങ്ങളിൽ തർക്കമുണ്ടായേക്കാം. ബിസിനസ്സിനായി നിങ്ങൾ നിശ്ചയിച്ചിരുന്ന കാര്യങ്ങൾ നടക്കാത്തതിനാൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇന്ന് ജോലിസ്ഥലത്ത് നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും സംയമനം പാലിക്കുക. വിദ്യാർത്ഥികൾക്ക് ഇന്ന് അവരുടെ അധ്യാപകരുടെ സഹായം ആവശ്യമായി വരും. എങ്കിൽ മാത്രമേ അവർക്ക് പരീക്ഷയിൽ വിജയം ലഭിക്കൂ.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)