Today Horoscope: ഈ രാശിക്കാർ ഇന്ന് അനാവശ്യ അപവാദങ്ങൾ കേൾക്കേണ്ടതായി വരും; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

Today Horoscope Malayalam October 3: കർക്കടകം രാശിക്കാർ ഇന്ന് അടുത്ത ബന്ധുക്കളുമായി കലഹത്തിൽ ഏർപ്പെടാൻ സാധ്യത. ചുറ്റുപാടുകൾ പൊതുവെ ഇന്ന് നല്ലതായിരിക്കും.

Today Horoscope: ഈ രാശിക്കാർ ഇന്ന് അനാവശ്യ അപവാദങ്ങൾ കേൾക്കേണ്ടതായി വരും; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

ഇന്നത്തെ രാശിഫലം (Image Credits: Gettyimages)

nandha-das
Updated On: 

06 Dec 2024 14:29 PM

 

ഇന്ന് ചില രാശിക്കാർക്ക് നല്ല ദിവസം ആയിരിക്കും മറ്റ് ചിലർക്ക് അത്ര നല്ലതവണമെന്നില്ല. എന്നാൽ, നാളെയും ഇതേ നിലയിൽ തന്നെ തുടരണം എന്നില്ല. ഇന്ന് അനാവശ്യമായ അപവാദങ്ങൾ കേൾക്കേണ്ടി വരുന്ന രാശിക്കാറുണ്ട്. കാർഷിക രംഗത്ത് പ്രവർത്തിക്കുന്ന ചില കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. സുഹൃത്തുക്കളുടെ ഭാഗത്ത് നിന്നും സഹായം ലഭിക്കുന്ന രാശിക്കാറുമുണ്ട്. അതേസമയം ഇന്ന് ഉദ്ദേശിച്ച പല കാര്യങ്ങളിലും തടസ്സം നേരിടേണ്ടതായി വരുന്ന രാശിക്കാറുമുണ്ട്. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം രാശിക്കാർ ഇന്ന് അനാവശ്യമായ അപവാദങ്ങൾ കേൾക്കേണ്ടി വരാം. സുഹൃത്തുക്കളുടെ സഹകരണമുണ്ടാകും. പുതിയ സ്ഥാനമാനങ്ങൾ ഉണ്ടാകും. പട്ടാളക്കാർക്ക് പുതിയ ചുമതലകൾ ലഭിക്കും. ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം രാശിക്കാർ ഇന്ന് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടേക്കാം. സാമ്പത്തികപരമായി നേട്ടമുണ്ടാകും. ബന്ധുക്കളുടെ സഹായം ലഭിക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടതായി വരും. കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലാഭമുണ്ടാകും. വ്യവസായം പുരോഗമിക്കും. പരീക്ഷകളിൽ വിജയം കൈവരിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനക്കൂറുകാർക്ക് ഇന്ന് തൊഴിലുമായി ബന്ധപ്പെട്ട് അലച്ചിൽ നേരിടേണ്ടതായി വരും. അത് ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. സഹോദരങ്ങളിൽ നിന്നും സഹായം ലഭിക്കും. വിദേശത്തു നിന്നും ധാരാളം സഹായം ലഭിക്കാൻ സാധ്യത. കൂട്ടുവ്യാപാരത്തിലെ പങ്കാളിയുമായി ഒത്തുപോവുന്നത് ഗുണം ചെയ്യും.

ALSO READ: ഒക്ടോബറിൽ മൂന്ന് രാശിക്കാർക്ക് ഭാഗ്യകാലം, രാശിഫലം അറിയാം

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം രാശിക്കാർ ഇന്ന് അടുത്ത ബന്ധുക്കളുമായി കലഹത്തിൽ ഏർപ്പെടാൻ സാധ്യത. ചുറ്റുപാടുകൾ പൊതുവെ ഇന്ന് നല്ലതായിരിക്കും. വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങൾക്കായി ധാരാളം യാത്ര ചെയ്യേണ്ടതായി വരും. ദൈവിക കാര്യങ്ങളിൽ കൂടുതൽ മുൻഗണന നൽകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം രാശിക്കാർ ഇന്ന് പണമിടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണം. ഉദ്ദേശിച്ച പല കാര്യങ്ങളിലും തടസ്സം നേരിടാൻ സാധ്യത. വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നിക്കൂറുകാർക്ക് ഇന്ന് സാമ്പത്തിക വിഷമതകൾ മാറും. കാലങ്ങളായി ശ്രമിക്കുന്ന കാര്യങ്ങൾ നടക്കാനിടയുണ്ട്. വിനോദ മത്സരങ്ങളിൽ വിജയമുണ്ടാകും. ജോലിക്കുള്ള അറിയിപ്പ് ലഭിക്കും. കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലാഭമുണ്ടാകും. സൽക്കാരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് നേട്ടമുണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ദൂരയാത്ര പോകേണ്ടതായി വരും. പുതിയ ജോലി കിട്ടാൻ സാധ്യത. ഭൂമി വാങ്ങാനുള്ള അവസരം ലഭിക്കും. ക്ഷേത്രങ്ങൾ സന്ദർശിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ജോലി സ്ഥലത്ത് ഉന്നതരിൽ നിന്നും പ്രശംസ ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭയാസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ഉന്നതരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സാധിക്കും.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു രാശിക്കാർ ഇന്ന് അനാവശ്യമായി അപവാദങ്ങൾ കേൾക്കേണ്ടതായി വരും. സുഹൃത്തുക്കളുടെ ഭാഗത്ത് നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാകും. പട്ടാളക്കാർക്ക് പുതിയ ചുമതലകൾ ലഭിക്കും. സന്താനഭാഗ്യം ഉണ്ടാകും. അലങ്കാര വസ്തുക്കൾ വാങ്ങാനിടവരും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരക്കൂറുകാർക്ക് ഇന്ന് വ്യാപാരത്തിൽ നല്ല മുന്നേറ്റമുണ്ടാകും. വ്യാപാരത്തിലുള്ള പഴയ സ്റ്റോക്കുകൾ വിറ്റു തീരും. ഇതര മതവിശ്വാസികളിൽ നിന്നും സഹായം ലഭിക്കും. ജോലിക്കാരും സഹപ്രവർത്തകരും നന്നായി പെരുമാറും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം രാശിക്കാർക്ക് ഇന്ന് സഹപ്രവർത്തകരുടെ സഹായം ലഭിക്കും. ആത്മവിശ്വാസം വർധിക്കും. വിമർശനങ്ങളെ അവഗണിക്കുന്നത് നന്ന്. വ്യാപാരത്തിൽ ലാഭമുണ്ടാകും. പഴയ സ്റ്റോക്കുകൾ വിറ്റു തീരും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഇന്ന് ആദ്യ പകുതി പൊതുവെ അത്ര നല്ലതല്ല. ആദ്യ പകുതിയിൽ അലച്ചിൽ അനാവശ്യ പണച്ചിലവ് എന്നിവ ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. പുതിയ സംരംഭങ്ങളിൽ ഏർപ്പെടാൻ സാധ്യത. പണമിടപാടുകളിൽ നിന്നും ലാഭമുണ്ടാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
Ooty Kodaikanal Restrictions : വേനലവധിക്ക് ഊട്ടി-കൊടൈക്കനാൽ ട്രിപ്പിന് പ്ലാൻ ഉണ്ടോ? എന്നാൽ ഈ നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കണം
Permit Asking Places: ലഡാക്ക് വരെ, ഇന്ത്യയിലെ ഈ 5 സ്ഥലങ്ങളിൽ പ്രവേശിക്കാൻ പ്രത്യേക പെർമിറ്റ്
Benefits of Basil Water: വെറും വയറ്റിൽ തുളസി വെള്ളം കുടിക്കാം; ഗുണങ്ങളേറെ…
Ramadan Fasting: കൃത്യമായ രീതിയിലാണോ നിങ്ങൾ നോമ്പ് തുറക്കുന്നത്? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഗുണകരം
Digital Detox: മൂന്ന് ദിവസം തുടർച്ചയായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കാതിരിക്കൂ; തലച്ചോറിന് എന്ത് സംഭവിക്കുമെന്ന് നോക്കാം
Pathanamthitta Tourist Spot: കാട്ടുപോത്ത്, കാട്ടാന, കടുവ, കരടി എല്ലാമുണ്ട് ഇവിടെ; പത്തനംതിട്ടയിലെ കാടറിഞ്ഞൊരു യാത്ര
ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’