5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope Malayalam May 29: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാര്‍ പുറത്തിറങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക

കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, കലഹം, ശത്രുശല്യം, ശരീരക്ഷതം ഇവയെ കൂടാതെ പല തടസങ്ങളും വരാന്‍ സാധ്യതയുണ്ട്.

Today Horoscope Malayalam May 29: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാര്‍ പുറത്തിറങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക
shiji-mk
SHIJI M K | Published: 29 May 2024 06:38 AM

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആഭ്യഭാഗം)

ഈ നക്ഷത്രക്കാര്‍ക്ക് ഇഷ്ടഭക്ഷണസമൃദ്ധി, കാര്യവിജയം, അംഗീകാരം, ആരോഗ്യം, അഭിമാനം, നേട്ടം എന്നിവയാണ് ഇന്നത്തെ ഫലം.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

കാര്യതടസം, അപകടഭീതി, യാത്രാതടസം, ഇച്ഛാഭംഗം, അലച്ചില്‍, ചെലവ് എന്നിവ കൊണ്ട് ഈ നക്ഷത്രക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര നല്ലതല്ല.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)

ഇക്കൂട്ടര്‍ക്കും ഇന്നത്തെ ദിവസം അത്ര ശുഭകരമല്ല. സ്വസ്ഥതകുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, അലച്ചില്‍ എന്നിവയാണ് ഫലം.

കര്‍ക്കിടകം (പുണര്‍തം അവസാനഭാഗം, പൂയം, ആയില്യം)

കാര്യവിജയം, മത്സരവിജയം, ആരോഗ്യം, ശരീരസുഖം, ഉത്സാഹം, ബിസിനസില്‍ മെച്ചം, ശത്രുക്ഷയം, അംഗീകാരം എന്നിവകൊണ്ട് വളരെ നല്ല ദിവസമാണ് ഇന്ന്.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)

ഇക്കൂട്ടര്‍ക്കും ഇത് നല്ല ദിവസമാണ്. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, കായികവിജയം, ധനയോഗം, ബന്ധുസമാഗമം എന്നിവയുണ്ടാകും.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)

കാര്യതടസം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, സ്വസ്ഥതകുറന്, നിയമപരാജയം, കലഹം, ശത്രുശല്യം, ധനതടസം, മനപ്രയാസം, ഇച്ഛാഭംഗം, പരീക്ഷാപരാജയം ഇവ കാണുന്നുണ്ട്.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം)

കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, കലഹം, ശത്രുശല്യം, ശരീരക്ഷതം ഇവയെ കൂടാതെ പല തടസങ്ങളും വരാന്‍ സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം അവസാന മുക്കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

ഇവര്‍ക്ക് നല്ല ദിവസമാണിത്. കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, മത്സരവിജയം ഇവയാണ് ഫലം. രാത്രി ഒന്‍പതുമണി കഴിഞ്ഞാല്‍ എല്ലാം മെച്ചപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം)

കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, മനപ്രയാസം, കലഹം ഇവയാണ് ഈ നാളുക്കാരുടെ ഇന്നത്തെ ഫലം.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതിഭാഗം)

കാര്യവിജയം, നിയമവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, മത്സരവിജയം എന്നിവയുണ്ടാകും.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യമുക്കാല്‍ഭാഗം)

കാര്യതടസം, അലച്ചില്‍, അപകടഭീതി, ചെലവ്, ഇച്ഛാഭംഗം, അഭിമാനക്ഷതം എന്നിവ കാണുന്നുണ്ട്.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

ഇക്കൂട്ടര്‍ക്ക് ഈ ദിവസം കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം എന്നിവയുണ്ടാകും.

Latest News