5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope Malayalam May 28: ഇന്നത്തെ നക്ഷത്രഫലം, രാശി ഫലം

സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിദേശയാത്ര നടത്താന്‍ അവസരം ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിയുണ്ടാകും

Today Horoscope Malayalam May 28: ഇന്നത്തെ നക്ഷത്രഫലം, രാശി ഫലം
shiji-mk
Shiji M K | Published: 28 May 2024 06:51 AM

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

പിതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. വിശേഷ വസ്ത്രങ്ങളും ഭരണങ്ങളും ലഭിക്കാനിടയുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കേസുകളില്‍ വിജയിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം കാല്‍ഭാഗം)

കുടുംബത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ കാരണം വഷളാകും. മാതാവിന്റെ അസുഖം മൂര്‍ച്ഛിക്കാനിടയുണ്ട്. സന്താനങ്ങള്‍ കാരണം മനസമാധാന കുറവ് അനുഭവപ്പെടും. ആരോഗ്യപരമായി നല്ല സമയമല്ല. ഭൂമിപരമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്.

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിദേശയാത്ര നടത്താന്‍ അവസരം ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിയുണ്ടാകും. വിദ്യാര്‍ഥികള്‍ പഠനത്തില്‍ അലസും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

പ്രശ്‌നങ്ങള്‍ കാരണം ഉറക്കം നഷ്ടപ്പെടും. തൊഴില്‍രഹിതര്‍ക്ക് ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വരും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ശത്രുക്കള്‍ കൂടും. ധനനഷ്ടത്തിന് സാധ്യതയുണ്ട്. നിലവിലുള്ള കടബാധ്യതകള്‍ വര്‍ധിക്കാതെ ശ്രദ്ധിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സമയമാണിത്. കര്‍മ്മരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. സന്താനങ്ങള്‍ വഴി സന്തോഷിക്കാനിടയുണ്ട്.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)

ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. മാതാവിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകും. ഉപരിപഠനത്തിന് വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടേണ്ടി വരും. അവിവാഹിതരുടെ വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

വിദേശയാത്രയ്ക്കു ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും. കൂട്ടുബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാവുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ അനുകൂല സമയമാണിത്. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ അലസത കാണിക്കും.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

ബിസിനസ് ചെയ്യുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും. ശത്രുക്കള്‍ വര്‍ധിക്കാനിടയുണ്ട്. വാതസംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കും. നൂതന ഗൃഹലാഭത്തിനു സാധ്യത. മുന്‍കോപം മുഖേന പലരുടെയും വെറുപ്പ് സമ്പാദിക്കും. സന്താനങ്ങള്‍ മുഖേന മനക്ലേശത്തിനു സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

സന്താനങ്ങളെ കൊണ്ട് പ്രശ്തരാകാന്‍ സാധ്യതയുണ്ട്. വ്രതാനുഷ്ഠാനങ്ങളില്‍ താല്‍പര്യം കൂടും. ഗൃഹനിര്‍മ്മാണത്തിന് പണം ചെലവഴിക്കും. പ്രമോഷനു ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിപരീതമായ നീക്കുപോക്കുകള്‍ മേലുധ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകാനിടയുണ്ട്.

മകരം (ഉത്രാടം അരഭാഗം, തിരുവോണം, അവിട്ടം മുക്കാല്‍ഭാഗം)

ദേഷ്യം നിയന്ത്രിക്കണം. സംസാരിക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുക. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം ഉണ്ടാകും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ധിക്കും. അധിക ചെലവുകള്‍ നിയന്ത്രിക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പ്രതിയോഗികള്‍ വര്‍ധിക്കും.

കുംഭം (അവിട്ടം അരഭാഗം, ചതയം. പൂരുരുട്ടാതി മുക്കാല്‍ഭാഗം)

അപവാദാരോപണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. ശത്രുക്കള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും സൗമ്യമായി പെരുമാറണം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിയും. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധികച്ചെലവുകള്‍ വര്‍ധിക്കാനിടയുണ്ട്. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സംസാരത്തില്‍ നിയന്ത്രണം പാലിക്കുക.