Today Horoscope Malayalam May 25: ദാമ്പത്യ ജീവിതം മെച്ചപ്പെടും; ഈ നക്ഷത്രക്കാര്‍ക്ക് ശുഭദിനം
പണം വന്നുചേരാനിടയുണ്ട്. ആഘോഷങ്ങളില്‍ പങ്കെടുക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല സമയമല്ല. ഉദ്യോഗാര്‍ത്ഥികള്‍ ക്ലേശം അനുഭവിക്കാനിടയുണ്ട്.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ വന്നുചേരും. കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയകാര്‍ക്കും നല്ല ദിവസമാണ്. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പണം വന്നുചേരാനിടയുണ്ട്. ആഘോഷങ്ങളില്‍ പങ്കെടുക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല സമയമല്ല. ഉദ്യോഗാര്‍ത്ഥികള്‍ ക്ലേശം അനുഭവിക്കാനിടയുണ്ട്.
ഇടവം (കാര്‍ത്തി മുക്കാല്‍ഭാഗം, രോഹിണി, മകയിരം അരഭാഗം)
പണം വന്നുചേരാന്‍ പല വഴികളും തുറക്കും. വിനോദ യാത്രകള്‍ പോകും. അമ്മയില്‍ നിന്നും സഹകരണം ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്. വിവാഹകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ല.
മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങള്‍ അകലും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സന്താനങ്ങളുടെ ആരോഗ്യത്തിന് പണം ചെലവഴിക്കേണ്ടി വരും. അസാധാരണ വാക്‌സാമര്‍ത്ഥ്യം കാണിക്കും. വിവാഹകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിക്കും.
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
ബന്ധുസമാഗമം, ദാമ്പത്യജീവിത സുഖം, കര്‍മ്മരംഗത്തുള്ള ബുദ്ധിമുട്ടുകള്‍ അകലും, വാഹനസംബന്ധമായ ചെലവുകള്‍ കൂടും, പരീക്ഷകളില്‍ വിജയിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
സന്താനങ്ങള്‍ വഴി മനസിന് സന്തോഷം ലഭിക്കും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് നല്ല സമയമാണ്. ചെയ്യുന്ന തൊഴിലില്‍ തൃപ്തി ലഭിക്കില്ല. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനോ കൈവശം വെക്കാനോ അവസരം ലഭിക്കും. കലഹങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)
പുണ്യക്ഷേത്ര ദര്‍ശനം ലഭിക്കും, പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അനുകൂല സമയം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. പുതിയ വീട്ടിലേക്ക് താമസം മാറാനിടയുണ്ട്.
തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
വാഗ്വാദങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ശ്രമിക്കണം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ശത്രുക്കളില്‍ നിന്നും ഉപദ്രവമുണ്ടാകും. ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. പൂര്‍വ്വിക സ്വത്തില്‍ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ആഘോഷങ്ങളില്‍ പങ്കെടുക്കും. നിലവിലുള്ള സംരംഭം താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വരും. അപകീര്‍ത്തിക്ക് സാധ്യതയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അധ്വാനഭാരം കൂടും.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയമാണിത്. സന്താനങ്ങള്‍ മുഖേന മനസമാധാനം കുറയും, സന്താനങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും. അമ്മയില്‍ നിന്ന് സഹായം ലഭിക്കും. ബന്ധുക്കളുടെ സഹകരണം കൊണ്ട് കാര്യങ്ങള്‍ വിജയിക്കും.
മകരം (ഉത്രാടം അരഭാഗം, തിരുവോണം, അവിട്ടം മുക്കാല്‍ഭാഗം)
ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായവ്യത്യാസം മനസംഘര്‍ഷത്തിന് കാരണമാകും. സുഹൃത്തുക്കളുമായി വിനോദയാത്ര പോകാന്‍ സാധിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ വന്നുചേരും.
കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
പെട്ടെന്ന് ദേഷ്യപ്പെട്ട് കര്‍ക്കശമായി സംസാരിക്കേണ്ടി വരും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. തര്‍ക്കങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രദ്ധിക്കുക.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)
മാനസിക സംഘര്‍ഷങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ബന്ധുക്കളുടെ സഹകരണം വഴി വിജയിക്കാന്‍ സാധിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ ഉണ്ടാകും.