Today Horoscope Malayalam June 9: ഈ രാശിക്കാർക്ക് ഇന്ന് അവിചാരിത ധനയോഗത്തിന് സാധ്യത… അറിയാം ഇന്നത്തെ നക്ഷത്രഫലം

Today Horoscope Malayalam June 9 : ഈ രാശിക്കാർക്ക് കാര്യവിജയം, ആരോഗ്യം, ഉപയോഗസാധനലാഭം, സുഹൃദ്സമാഗമം, ദ്രവ്യലാഭം ഇവയാണ് ഇന്നത്തെ ഫലം.

Today Horoscope Malayalam June 9: ഈ രാശിക്കാർക്ക് ഇന്ന് അവിചാരിത ധനയോഗത്തിന് സാധ്യത... അറിയാം ഇന്നത്തെ നക്ഷത്രഫലം
Published: 

09 Jun 2024 06:54 AM

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, ആരോഗ്യം, പരീക്ഷാവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അഭിമാനക്ഷതം, കലഹം, തർക്കം, നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം ഇവയാണ് ഇന്നത്തെ ഫലം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, ആത്മവിശ്വാസം ഇവയാണ് ഇന്നത്തെ ഫലം. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, തർക്കം, മനഃപ്രയാസം, ഇച്ഛാഭംഗം, നഷ്ടം, ശത്രുശല്യം ഇവയ്ക്കും സാധ്യത.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യതടസ്സം, പാഴ്ചെലവ്, അലച്ചിൽ, യാത്രാപരാജയം, ശരീരസുഖക്കുറവ്, ധനതടസ്സം ഇവയാണ് ഇന്നത്തെ ഫലം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് കാര്യവിജയം, ബന്ധുസമാഗമം, അവിചാരിത ധനയോഗം ഇവ കാണുന്നു.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവയാണ് ഫലം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, യാത്രാപരാജയം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, ധനതടസ്സം ഇവയാണ് ഫലം. ഉച്ചയ്ക്ക് ശേഷം കാര്യവിജയം, തൊഴിൽ ലാഭം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, അവിചാരിത ധനയോഗം ഇവയും കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):ഈ രാശിക്കാർക്ക് കാര്യവിജയം, ആരോഗ്യം, ഉപയോഗസാധനലാഭം, സുഹൃദ്സമാഗമം, ദ്രവ്യലാഭം ഇവയാണ് ഇന്നത്തെ ഫലം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, പ്രവർത്തനവിജയം, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവയാണ് ഇന്നത്തെ ഫലം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യപരാജയം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, മനഃപ്രയാസം, ശത്രുശല്യം ഇവ കാണുന്നു. തടസ്സങ്ങള്‍ എന്നിവയ്ക്ക് സാധ്യത.

ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍