Today Horoscope Malayalam June 5: ഈ നക്ഷത്രക്കാര്‍ക്ക് നഷ്ടങ്ങളുണ്ടാകാന്‍ സാധ്യത; ഇന്നത്തെ നക്ഷത്രഫലം
Today Horoscope Malayalam June 5: നിങ്ങള്‍ക്ക് വലിയ നഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇടപാടുകള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. സഹോദരീ സഹോദരന്മാരുമായുള്ള ബന്ധം ദൃഢമാകാന്‍ സാധ്യതയുണ്ട്.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
ഈ നക്ഷത്രക്കാര്‍ക്ക് ഇന്നത്തെ ദിവസം വലിയ ആത്മവിശ്വാസം നിറഞ്ഞതായിരിക്കും. ശ്രദ്ധയോടെ മാത്രം പ്രവര്‍ത്തിക്കുക. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് വലിയ നഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇടപാടുകള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. സഹോദരീ സഹോദരന്മാരുമായുള്ള ബന്ധം ദൃഢമാകാന്‍ സാധ്യതയുണ്ട്.
ഇടവം (കാര്‍ത്തിക മുക്കാല്‍ ഭാഗം, രോഹിണി, മകയിരം അരഭാഗം)
ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സേവിങ്‌സ് സ്‌കീമുകളില്‍ ശ്രദ്ധ ചെലുത്താന്‍ സാധിക്കും. നിങ്ങള്‍ ചെയ്യുന്ന തൊഴിലിനെ കുറിച്ച് കുട്ടികളുടെ ഭാവിയെ കുറിച്ചും ശ്രദ്ധയുണ്ടായിരിക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരും. സഹോദരങ്ങളുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്.
മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. തീരുമാനങ്ങളെടുക്കാനുള്ള കഴിവിന്റെ പൂര്‍ണഗുണം തന്നെ നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. പുറത്തുനിന്നുള്ള ആളുകളുടെ സഹായം തേടരുത്. അത് നിങ്ങളെ തെറ്റിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
ഇന്ന് നിങ്ങള്‍ക്ക് ഗുണവും ദോഷവും സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇറക്കുമതി-കയറ്റുമതി ബിസിനസ് ചെയ്യുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. കുട്ടികളുടെ ഭാവിയെ കുറിച്ച് ആലോചിച്ച് സമ്മര്‍ദത്തിലാകാന്‍ സാധ്യത കാണുന്നുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. നല്ല ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലംമാറ്റത്തില്‍ അല്‍പം ആശങ്കയുണ്ടാകും. മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും സാമൂഹികമായി ഇടപെടുന്നവര്‍ക്കും ഇന്ന് നല്ല ദിവസമാണ്. വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ജോലികള്‍ ചെയ്യുമ്പോള്‍ പുറത്തുനിന്നുള്ളവരുടെ ഉപദേശം കേള്‍ക്കാതിരിക്കുക. അത് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഗുണം ചെയ്യില്ല. വിദ്യാര്‍ഥികള്‍ക്ക് നല്ല ദിവസമാണ്.
തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
ഈ നക്ഷത്രക്കാര്‍ക്ക് ഇത് ഭാഗ്യത്തിന്റെ ദിവസമാണ്. എല്ലാ മേഖലയിലും വിജയിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല ബിസിനസ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം കിട്ടും. ആര്‍ക്കെങ്കിലും ഉപദേശം നല്‍കിയാല്‍ അതില്‍ നിങ്ങള്‍ പിന്നെ ദുഖിക്കേണ്ടി വരും. വരുമാനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
വിവേകത്തോടെ മാത്രം മുന്നോട്ട് പോവുക. റിസ്‌ക് എടുക്കാതിരിക്കുക. കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുക. അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മടി കൂടാതെ ജോലി ചെയ്യുക. കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം അരഭാഗം)
ഈ ദിവസം ഈ നക്ഷത്രക്കാര്‍ക്ക് അത്ര ശുഭകരമല്ല. ജോലി സ്ഥലത്ത് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. ജോലി ചെയ്യുന്നവര്‍ക്ക് നല്ല ദിവസമായിരിക്കും. ഒന്നിലും ധൃതി കാണിക്കരുത്. അത് അപകടത്തില്‍ കൊണ്ടെത്തിക്കും.
കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. പ്രിയപ്പെട്ടവരെ കണ്ടുമുട്ടും. വിദ്യാര്‍ഥികള്‍ക്ക് നല്ല ദിവസമാണ്.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
ഈ നക്ഷത്രക്കാര്‍ ഈ ദിവസം ഭാഗ്യം വരും. സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസുകാര്‍ക്ക് നല്ല ദിവസമായിരിക്കും. പുതിയ വാഹനം വാങ്ങാന്‍ സാധ്യതയുണ്ട്.