5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope Malayalam June 02: ഇന്നത്തെ രാശിഫലം; ഈ രാശിക്കാർ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം

Today Horoscope Malayalam: ഓരോ കൂറുകാരുടെയും ഇന്നത്തെ ഫലം എങ്ങനെയെന്ന് നോക്കാം. ചിലർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമാകുമ്പോൾ മറ്റുചിലർക്ക് പല പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടി വന്നേക്കാം.

Today Horoscope Malayalam June 02: ഇന്നത്തെ രാശിഫലം; ഈ രാശിക്കാർ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം
neethu-vijayan
Neethu Vijayan | Published: 02 Jun 2024 07:17 AM

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഈ രാശിക്കാർക്ക് ഇന്ന് ഒരു സമ്മിശ്ര ദിവസമായിരിക്കും. ‌നിങ്ങളുടെ ചെലവുകളും വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ബന്ധങ്ങളിൽ നിലനിൽക്കുന്ന വിള്ളലുകൾ പരിഹരിക്കപ്പെടും. ധാർമ്മിക മൂല്യങ്ങൾക്ക് പൂർണ പ്രാധാന്യം നൽകും. പണവുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ കേൾക്കാനിടയുണ്ടാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇന്ന് ഈ രാശിക്കാർക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. ചില പുതിയ ജോലികൾ ആരംഭിക്കാനുള്ള അവസരം ലഭിച്ചേക്കാം. മറ്റുള്ളവരുടെ ആദരവ് നേടാനുള്ള അവസരം വന്നുചേരും. ആളുകളെ നിങ്ങളിലേക്ക് ആകർഷിക്കുന്നതിൽ വിജയിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

​​​ഇന്ന് പൊതുവേ മിഥുനം രാശിക്കാർക്ക് ഭാഗ്യ ദിനമാണ്. ജോലിസ്ഥലത്തെ ശത്രുക്കളെ കരുതിരിയിരിയ്ക്കുക. നൽകിയ വാഗ്ദാനങ്ങൾ പാലിയ്ക്കാൻ ശ്രമിയ്ക്കുക. ജുഡീഷ്യൽ കാര്യങ്ങളിൽ നിങ്ങൾ അൽപ്പം ശ്രദ്ധാലുവായിരിക്കണം. ഏത് ജോലിയും ഉത്തരവാദിത്തത്തോടെ ചെയ്യാൻ ശ്രമിക്കുക. നിങ്ങളുടെ ഒരു പഴയ സുഹൃത്ത് വളരെക്കാലത്തിന് ശേഷം നിങ്ങളെ കാണാൻ വന്നേക്കാം.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ഇന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും. ചില മുതിർന്ന ആളുകളെ കാണുന്നതിലൂടെ ഏത് പ്രശ്‌നവും എളുപ്പത്തിൽ പരിഹരിക്കാൻ നിങ്ങൾക്ക് സാധിക്കും. യാത്ര പോകാൻ തയ്യാറെടുക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. അല്ലാത്തപക്ഷം അപകട സാധ്യതകൾ കാണുന്നുണ്ട്. ലക്ഷ്യം മുൻനിർത്തി പ്രവൃത്തിയ്ക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഇന്ന് ഈ രാശിക്കാർക്ക് അനുകൂലമായ ദിവസമായിരിക്കും. ബിസിനസ്സിൽ നല്ല ലാഭം ലഭ്യമാക്കാൻ സാധിക്കും. ജോലി ചെയ്യുന്ന ആളുകളുടെ സ്ഥാനമാനങ്ങൾ വർദ്ധിക്കും. പ്രധാനപ്പെട്ട ചില ചർച്ചകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ പൂർണ്ണ ശ്രദ്ധ നൽകുക. ‌തിരക്കിട്ട ജോലികൾ ചെയ്യുന്നത് ഒഴിവാക്കുക. സുഹൃത്തിൽ നിന്ന് നല്ല വാർത്തകൾ കേൾക്കും.

​​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ഇന്ന് ഈ രാശിക്കാർക്ക് പൊതുവേ ഭാഗ്യകരമായ ദിനമാണ്. ആത്മീയവും മതപരവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഒന്നിലധികം സ്രോതസ്സുകളിൽ നിന്ന് പണം ലഭ്യമാകാൻ സാധ്യതയുണ്ട്. ഒരു വലിയ ലക്ഷ്യത്തിനായി ഒരു ചെറിയ ലക്ഷ്യം വഴുതിപ്പോകാൻ അനുവദിക്കരുത്. പങ്കാളിത്തത്തിൽ എന്തെങ്കിലും ജോലി ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഇന്ന് നല്ല ലാഭം ലഭിക്കും.

​​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

​​​ഈ രാശിക്കാർക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങൾ വരാൻ സാധ്യതയുണ്ട്. ഭക്ഷണ ശീലങ്ങളിൽ പൂർണ ശ്രദ്ധ നൽകുകയും വേണം. ജോലിസ്ഥലത്ത് നിങ്ങൾ ജാ​ഗ്രതയോട് മുന്നോട്ട് പോകുക. അല്ലാത്തപക്ഷം പിന്നീട് പ്രശ്നങ്ങൾ നേരിടേണ്ടിവരും. കുടുംബത്തിന്റെ പിൻതുണ ലഭിയ്ക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ഇന്ന് നിങ്ങൾക്ക് ഗുണദോഷസമ്മിശ്രമായ ദിവസമായിരിയ്ക്കും. നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ ശ്രദ്ധിക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുക. ജോലിസ്ഥലത്ത് നിങ്ങൾ നന്നായി പ്രവർത്തിക്കുക. നിങ്ങളുടെ കൈയിലെ തെറ്റുകൾ കാരണം നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. കുട്ടികളിൽ നിന്ന് ചില നല്ല വാർത്തകൾ കേൾക്കാം.

​​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജോലി സംബന്ധമായ ചില പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ അവ മാറികിട്ടും. എന്നാൽ ഇന്ന് പണം കടം കൊടുക്കുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം നിങ്ങൾക്ക് നഷ്ടം സംഭവിക്കാം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഇന്ന് നിങ്ങൾക്ക് പ്രധാനപ്പെട്ട ഒരു ദിവസമായിരിക്കും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മുതിർന്നവരോട് നിങ്ങൾ ബഹുമാനം നിലനിർത്തണം. കലാപരമായ കഴിവുകളും മെച്ചപ്പെടും. മത്സരരംഗത്ത് മുന്നേറും, തൊഴിൽ തേടുന്ന യുവാക്കൾക്ക് നല്ല അവസരം ലഭിച്ചേക്കാം. വിദ്യാർത്ഥികൾക്ക് കഠിനാധ്വാനത്തിലൂടെയേ വിജയം നേടാൻ സാധിയ്ക്കൂ.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുടുംബാംഗങ്ങളുമായി ഏകോപനം നിലനിർത്തുന്നതിൽ വിജയിക്കും. വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങൾ പൂർണ്ണ ശ്രദ്ധ പുലർത്തണം. ഏതെങ്കിലും ജോലി ചെയ്യുമ്പോൾ അതിന്റെ നയവും നിയമങ്ങളും മനസ്സിൽ സൂക്ഷിക്കണം. ‌നിങ്ങളുടെ സ്വത്തുമായി ബന്ധപ്പെട്ട ഏത് തർക്കവും പരിഹരിക്കപ്പെടാം. അഹങ്കാരത്തോടെ സംസാരിക്കുന്നത് ഒഴിവാക്കുക. തിടുക്കത്തിൽ എടുക്കുന്ന ഏത് തീരുമാനവും നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും.

​​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

പൊതുവേ ഭാഗ്യദായകമായ ദിവസം. സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിയ്ക്കും. ബന്ധുക്കളിൽ നിന്നും നല്ല വാർത്തകൾ കേൾക്കാൻ സാധിയ്ക്കും. കുടുംബജീവിതം സന്തോഷപ്രദമായിരിക്കും. ചില പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടിവരും. വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ അൽപം ആശങ്കയുണ്ടാകാം.