5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope Malayalam June 01: ഇന്നത്തെ നക്ഷത്രഫലം; ഈ രാശിക്കാർ കേട്ടറിവുകൾ വിശ്വസിക്കുന്നത് ഒഴിവാക്കണം

Horoscope Malayalam June 01: 2024 ജൂൺ മാസത്തിലെ ആദ്യ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയായിരിക്കുമെന്ന് നോക്കാം. ഇന്ന് ചിലർക്ക് ഭാഗ്യദിനമാണ്. ജോലിയിൽ ശ്രദ്ധ പുലർത്തേണ്ടി വരുന്ന ചിലരുമുണ്ട്.

Today Horoscope Malayalam June 01: ഇന്നത്തെ നക്ഷത്രഫലം; ഈ രാശിക്കാർ കേട്ടറിവുകൾ വിശ്വസിക്കുന്നത് ഒഴിവാക്കണം
neethu-vijayan
Neethu Vijayan | Published: 01 Jun 2024 06:57 AM

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഈ രാശിക്കാർക്ക് ഇന്ന് സമ്പത്തിൽ വർദ്ധനവിനുള്ള സാധ്യതയുണ്ട്. ജോലിയിൽ തിടുക്കം കാണിക്കരുത്. കാരണം തെറ്റുകൾ സംഭവിയ്ക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ അതിഥികളുടെ വരവ് സന്തോഷം വർദ്ധിപ്പിക്കും, ഏതെങ്കിലും തർക്കങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, അതിൽ നിന്നും നിങ്ങൾക്ക് ആശ്വാസം ലഭിക്കും.

​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പ്രശസ്തി ലഭിക്കുന്ന ദിവസമാണ് ഇന്ന്. ഏതെങ്കിലും ലക്ഷ്യം മുൻനിർത്തി പ്രവർത്തിയ്ക്കുന്നത് അത് നേടിയെടുക്കാൻ സാധിയ്ക്കുന്ന ദിവസം കൂടിയാണ്. നിങ്ങളുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. എന്തെങ്കിലും വസ്തുക്കൾ വാങ്ങുമ്പോൾ പൂർണശ്രദ്ധ കാണിക്കുക. വഞ്ചിയ്ക്കപ്പെടാൻ സാധ്യതയേറെയാണ്.

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ഇന്ന് അടുത്ത ആളുകളുടെ വിശ്വാസം നേടുന്നതിൽ ‌വിജയിക്കും. കേട്ടറിവുകൾ വിശ്വസിക്കുന്നത് പരമാവധി ഒഴിവാക്കണം. ചില ബിസിനസ് പ്ലാനുകളെക്കുറിച്ച് ആഴത്തിൽ അപഗ്രഥനം നടത്തും. ചെലവിന് സാധ്യതയുള്ള ദിവസമാണ്. നിക്ഷേപം നടത്തുമ്പോൾ നല്ലപോലെ ആലോചിക്കണം.

​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനമാണ്. ഇവർക്ക് പഠനത്തോടുള്ള താൽപര്യം വർദ്ധിയ്ക്കും. സാമ്പത്തിക കാര്യങ്ങളിൽ വളരെ ശ്രദ്ധാലുവായിരിയ്ക്കണം. ജോലിസ്ഥലത്ത് മികച്ച പ്രകടനം നടത്തി പ്രശസ്തി നേടും. സ്വത്ത് കൈവശപ്പെടുത്താനുള്ള അവസരമുണ്ടാകും. വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള വഴി തെളിയും, വിദേശത്ത് നിന്ന് ഓഫറുകളും ലഭിച്ചേക്കാം. ബിസിനസ്സുകാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല.

​ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഇന്ന് നിങ്ങൾ ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് പണം നേടും. മതപരമായ കാര്യങ്ങളിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും. ജോലിസ്ഥലത്ത്, നിങ്ങളുടെ കഴിവിനനുസരിച്ച് ജോലി ലഭിക്കുന്നതിൽ നിങ്ങൾ സന്തുഷ്ടരായിരിക്കും, എന്നാൽ പ്രണയിക്കുന്നവർ ഇന്ന് ചില വിഷയങ്ങളിൽ പങ്കാളിയോട് സ്വരചേർച്ചയുണ്ടായേക്കാം. ജോലിയിൽ തിരക്കുള്ളതിനാൽ ചില ഉത്തരവാദിത്തങ്ങൾ നിങ്ങൾ ഉപേക്ഷിച്ചേക്കാം, അത് പിന്നീട് നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും.

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ഇന്ന് പുതിയ ജോലികൾ തുടങ്ങാനുള്ള നല്ല ദിവസമാണ്. ബിസിനസ്സ് കാര്യങ്ങളിൽ ആരെയും അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കുക. തീർപ്പാക്കാതെ കിടക്കുന്ന ജോലികൾ പൂർത്തിയാകും. നേരത്തെ ആർക്കെങ്കിലും പണം കടം നൽകിയിരുന്നെങ്കിൽ, നിങ്ങൾക്കത് തിരികെ ലഭിക്കും. ഇന്ന് നിങ്ങൾക്ക് കുടുംബാംഗങ്ങളോടൊപ്പം ഒരു യാത്ര ചെയ്യാവുന്ന ദിനമാണ്.

​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഇന്നത്തെ ദിവസം ഈ രാശിക്കാർ പണം കടം വാങ്ങാതിരിയ്ക്കുന്നതാണ് നല്ലത്. അത് പ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. കാര്യങ്ങൾ എടുത്തുചാടി ചെയ്യരുത്. ജോലിയുള്ള ആളുകൾക്ക് അവരുടെ ഉദ്യോഗസ്ഥർ എന്തെങ്കിലും ജോലി ഏൽപ്പിച്ചാൽ, അവർ അത് പൂർണ്ണ ശ്രദ്ധയോടെ ചെയ്യണം, അല്ലാത്തപക്ഷം തെറ്റ് സംഭവിക്കാം. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ട്.

​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

നിങ്ങൾക്ക് ഇന്ന് പുതിയ വസ്തു വാങ്ങാൻ നല്ല ദിവസമാണ്. സൗഹൃദബന്ധങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകും. എന്നാൽ ഇന്ന് നിങ്ങളുടെ കുട്ടികളിൽ നിന്ന് നിരാശാജനകമായ ചില വിവരങ്ങൾ കേൾക്കാനിടയുണ്ട്. നിങ്ങളുടെ മാതാപിതാക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിയ്ക്കും. ജോലിസ്ഥലത്ത് എന്തെങ്കിലും സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതും ഇല്ലാതാകും.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ഇന്ന് കഠിനാധ്വാനം വേണ്ടി വരുന്ന ദിവസമാണ്. അപകടസാധ്യതയുള്ള ജോലി ഒഴിവാക്കണം. ജോലി ചെയ്യുന്നവർക്ക് ഇന്ന് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ഏത് സുപ്രധാന കാര്യത്തിലും ക്ഷമയോടെയിരിക്കണം. നിലവിലുള്ള ആരോഗ്യപ്രശ്നങ്ങളെ അവഗണിക്കരുത്.

​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഈ രാശിക്കാർക്ക് ഇന്ന് പ്രധാനപ്പെട്ട ഒരു ദിവസമാണ്. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. സാമ്പത്തിക ഇടപാടുകളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുക. നിയമവുമായി ബന്ധപ്പെട്ട നിങ്ങളുടെ ചില പ്രത്യേക കാര്യങ്ങൾ പൂർത്തിയായേക്കാം. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനുള്ള അവസരം ഉണ്ടാകും.

​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമാണ്. അഹങ്കാരം ഒഴിവാക്കി സംസാരിക്കണം. ജോലി അന്വേഷിക്കുന്ന ആളുകൾക്ക് അവരുടെ സുഹൃത്തിൽ നിന്ന് നല്ല ഓഫർ ലഭിച്ചേക്കാം. നിങ്ങളുടെ വികാരങ്ങൾ കുടുംബാംഗങ്ങളോട് പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ഇത് നിങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കും.

​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

ഇന്ന് ഏറെ ഉത്തരവാദിത്വങ്ങളുള്ള ദിവസമായിരിക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ജോലിഭാരം തോന്നിയേക്കാം. ബന്ധുക്കളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. മതപരമായ പ്രവർത്തനങ്ങളിലും വലിയ താൽപര്യം കാണിക്കും. സർക്കാർ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം, അല്ലാത്തപക്ഷം തെറ്റ് സംഭവിക്കാം.