Today Horoscope Malayalam August 19: ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം
Today Horoscope: ചിലർക്ക് ഇന്ന് നല്ല ദിവസമായിരിക്കാം. മറ്റ ചിലർക്ക് ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കില്ല. ചിലരുടെ സാമ്പത്തിക ചെലവുകൾ വർധിച്ചേക്കാം. ഇന്ന് അനുകൂല ഫലങ്ങൾ ഏതെല്ലാം കൂറുകാർക്കൊപ്പം? പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ ദിവസ രാശിഫലം?
മേടം
മറ്റുള്ളവരെ സഹായിക്കുന്നതിൽ നിങ്ങൾക്കുള്ള താല്പര്യം കൂടും. വീട്ടിലെ മുതിർന്നവരുടെ അനുഗ്രഹം നിങ്ങളുടെ കൂടെയുണ്ടാവും. എന്നാൽ, കുടുംബാംഗങ്ങളുടെ അനാരോഗ്യം കാരണം ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇതിനായി ധാരാളം പണവും ചെലവഴിക്കും. ജോലിസ്ഥലത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടായേക്കാം. ഇത് നിങ്ങളുടെ ജോലി വൈദഗ്ധ്യം വർദ്ധിപ്പിക്കും.
ഇടവം
ഇടവം രാശിക്കാർ കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായ സമയം ചെലവഴിയ്ക്കും. ചില നല്ല വാർത്തകൾ കേൾക്കാനുള്ള അവസരം ലഭിക്കും. സർക്കാർ ജോലിയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇന്ന് സാമ്പത്തികമായി നേട്ടമുണ്ടായേക്കാം. അവരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. വൈകുന്നേരം വീട്ടിൽ അതിഥികൾ എത്തിയേക്കാം.
മിഥുനം
ഇന്ന് നിങ്ങളുടെ സഹോദരങ്ങളുടെ സഹായത്താൽ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് സ്ഥാനക്കയറ്റവും ലഭിക്കാനുള്ള സാധ്യതയുണ്ട്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇന്ന് നേട്ടമുണ്ടാകും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരം വാഹനമോടിക്കുമ്പോൾ നിങ്ങൾ സൂക്ഷിക്കണം, അല്ലാത്തപക്ഷം പരിക്കേറ്റേക്കാം.
കർക്കിടകം
കെട്ടിക്കിടക്കുന്ന പണം ലഭിക്കുന്നതും സാമ്പത്തികവശം ഭദ്രമാക്കും. ഇന്ന് നിങ്ങൾ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം ആരോഗ്യാവസ്ഥ മോശമായേക്കാം. സമ്മാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് വരുമാനത്തിൽ വർദ്ധനവുണ്ടായേക്കും. ദൈനംദിന ചെലവുകൾ കുറയുന്നു. ബിസിനസ് പ്ലാനുകൾ എല്ലാം നടക്കും. നിങ്ങളുടെ അന്തസ്സ് വർദ്ധിക്കും.
ചിങ്ങം
ഇന്ന് ചില സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. മത്സരരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായത്തോടെ നിങ്ങൾക്ക് ലഭിക്കാനുള്ള പണം കിട്ടും. രാഷ്ട്രീയരംഗത്ത് നടത്തുന്ന ശ്രമങ്ങൾ ഫലം കാണും. പ്രതീക്ഷിച്ചതിലും കൂടുതൽ വിജയം നിങ്ങൾക്ക് ലഭിക്കും.
കന്നി
ബിസിനസിൽ നിങ്ങൾക്ക് തൃപ്തികരമായ ലാഭം ലഭിയ്ക്കും. ഇന്ന് നിങ്ങൾക്ക് പ്രായമായവരെ സഹായിക്കാനും ശുഭകാര്യങ്ങൾക്കായി പണം ചെലവഴിക്കാനും സാധിക്കും. ദാമ്പത്യ ജീവിതത്തിൽ നിങ്ങൾക്ക് സന്തോഷകരമായ ഒരു സാഹചര്യം അനുഭവപ്പെടും. ഇന്ന് ചെറിയ ഉണ്ടായേക്കാം. അതിനാൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. ഇല്ലെങ്കിൽ ഭാവിയിൽ നിങ്ങളുടെ ബന്ധങ്ങൾ വഷളായേക്കാം. സന്താനവിവാഹത്തിന് ഉണ്ടായിരുന്ന തടസ്സങ്ങൾ പരിഹരിക്കപ്പെടും.
തുലാം
ഇന്ന് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ രംഗത്തും മത്സര രംഗത്തും പ്രത്യേക നേട്ടങ്ങൾ കൈവരിക്കാനാകും. ഇന്ന് നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് മതിയായ പിന്തുണ ലഭിക്കും. ബിസിനസ്സിലെ അമിത തിരക്ക് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ ആരോഗ്യം ശ്രദ്ധിക്കുക. ബന്ധുക്കളിൽ നിന്നോ അടുത്ത സുഹൃത്തുക്കളിൽ നിന്നോ നിങ്ങൾക്ക് സമ്മാനങ്ങൾ ലഭിച്ചേക്കാം. നിങ്ങളുടെ സഹോദരന്മാരുമായി എന്തെങ്കിലും തർക്കം ഉണ്ടായിരുന്നെങ്കിൽ, അത് ഇന്ന് അവസാനിക്കും.
വൃശ്ചികം
സാമൂഹിക മേഖലയിൽ നിങ്ങളുടെ പ്രശസ്തി ഉയരും. ഇതിലൂടെ പുതിയ സൗഹൃദങ്ങൾ വന്നുചേരും. ജോലിസ്ഥലത്ത് ചില പഴയ കാര്യങ്ങളിൽ സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. വൈകുന്നേരം കുടുംബവുമായി ഒരു കൂടിക്കാഴ്ച ഉണ്ടാകും. നിങ്ങൾക്ക് ഒരു യാത്ര പോകാനുള്ള അവസരം ലഭിക്കും. ചില പഴയ ബിസിനസ് ബന്ധങ്ങൾ വഷളായേക്കാം. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചില തിരക്കുകൾ ഉണ്ടാകാം. ഇത് കുറച്ച് പിരിമുറുക്കത്തിന് കാരണമാകും.
ധനു
ഇന്ന് വ്യവസായികളുടെ സാമ്പത്തിക വശം ശക്തമാകും. ഒരു ജോലിക്കാരനോ ബന്ധുവോ കാരണം ചില പിരിമുറുക്കം ഉണ്ടായേക്കാം. എന്നാൽ നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. കോടതിയിൽ എന്തെങ്കിലും കേസ് നടക്കുന്നുണ്ടെങ്കിൽ അതിനു വേണ്ടി അലച്ചിൽ ഉണ്ടാവാം. പണമിടപാടുകളിൽ ശ്രദ്ധാലുവായിരിക്കുക, അല്ലാത്തപക്ഷം പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും.
മകരം
മകരം രാശിക്കാർ ഇന്ന് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കണം. വാഹനത്തിന് ആകസ്മികമായി കേടുപാടുകൾ സംഭവിക്കുന്നത് ചെലവ് വർദ്ധിപ്പിക്കും. അതിനാൽ ശ്രദ്ധിക്കുക. ഇന്ന് അമ്മയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിയ്ക്കണം. വീട്ടുജോലികളിലെ അശ്രദ്ധ മൂലം ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. ഉപയോഗപ്രദമായ പല വസ്തുക്കൾക്ക് വേണ്ടി പണം ചെലവഴിക്കും.
കുംഭം
സർക്കാർ ജീവനക്കാരുടെ ചുമതലകളുടെ ഭാരം വർദ്ധിച്ചേക്കാം. വ്യാപാര മേഖലയിൽ അനുകൂല ലാഭം ഉണ്ടാകും. ഏതെങ്കിലും വസ്തു വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതിനുമുമ്പ്, ആ വസ്തുവിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്യുക. നിങ്ങൾ ബിസിനസ്സിൽ ഒരു മാറ്റം ആസൂത്രണം ചെയ്യുകയാണെങ്കിൽ, ഇന്നത്തെ ദിവസം അതിന് അനുകൂലമായിരിക്കും. ഇന്ന് മറ്റാരെങ്കിലുമായി തർക്കമുണ്ടായേക്കും.
മീനം
ഇന്ന് നിങ്ങൾ ആഗ്രഹിച്ച വിജയം നേടാനുള്ള ദിവസമായിരിക്കും. പൂർത്തിയാക്കാൻ കഴിയുന്ന ജോലികൾ മാത്രം ഇന്ന് ചെയ്യുക .നിങ്ങളുടെ പുതിയ ജോലിയിൽ മാതാപിതാക്കളുടെ ഉപദേശം നിങ്ങൾക്ക് ഉപയോഗപ്രദമാകും. ബിസിനസ് പുരോഗതിയിൽ സന്തോഷിക്കും. ദാമ്പത്യ ജീവിതത്തിൽ നിങ്ങൾ സന്തോഷം അനുഭവിക്കും. വിദ്യാർത്ഥികൾക്ക് തടസ്സങ്ങൾ മറികടക്കാൻ അധ്യാപകരുടെ സഹായം ആവശ്യമായി വരും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)