Today Horoscope Malayalam August 13: നിങ്ങളുടെ കുടുംബ ജീവിതത്തിൽ പിരിമുറുക്കം വർധിച്ചേക്കാം; അറിയാം ഇന്നത്തെ രാശിഫലം

Today Horoscope: ചിലർക്ക് ഇന്ന് നല്ല ദിവസമായിരിക്കാം. മറ്റ ചിലർക്ക് ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കില്ല. ചിലരുടെ സാമ്പത്തിക ചെലവുകൾ വർധിച്ചേക്കാം. ഇന്ന് അനുകൂല ഫലങ്ങൾ ഏതെല്ലാം കൂറുകാർക്കൊപ്പം? പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ ദിവസ രാശിഫലം?

Today Horoscope Malayalam August 13: നിങ്ങളുടെ കുടുംബ ജീവിതത്തിൽ പിരിമുറുക്കം വർധിച്ചേക്കാം; അറിയാം ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം.

neethu-vijayan
Published: 

13 Aug 2024 07:02 AM

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഈ രാശികാർക്ക് ഇന്ന് പൊതുവെ അനുകൂല ഫലങ്ങൾ വന്നുചേരുന്ന ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. തൊഴിൽ രംഗത്തെ പ്രശ്നങ്ങളിൽ ഇന്ന് പരിഹാരം ലഭിക്കും. സന്താനങ്ങൾക്ക് പുരോഗതിയുണ്ടാകും. എന്നാൽ ചില ജോലികൾ പെട്ടന്ന് പൂർത്തിയാക്കേണ്ടതുണ്ട്. കൂടാതെ ചില ജോലികളിൽ നിങ്ങൾ മാറ്റങ്ങൾ വരുത്തേണ്ടതായും വന്നേക്കാം. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും. ബിസിനസ് മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ വിദ്യാർത്ഥികളെ സംബന്ധിച്ച് കൂടുതൽ കഠിനാദ്ധ്വാനം വേണ്ടിവരുന്ന ദിവസമാണ് ഇന്ന്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സഹോദരങ്ങളുടെ പിന്തുണയോടെ ഇന്ന് എല്ലാ ജോലികളും കൃത്യമായി പൂർത്തിയാക്കാൻ സാധിക്കും. സുഹൃത്തുക്കളോടൊപ്പം യാത്ര പോകാനുള്ള അവസരം വന്നുചേരും. എന്നാൽ ഇതിന് തടസ്സം സൃഷ്ടിക്കാൻ ചിലരുടെ ഭാ​ഗത്തുനിന്ന് ശ്രമങ്ങൾ ഉണ്ടായേക്കാം. ജോലിസ്ഥലത്ത് കൂടുതൽ ജാഗ്രതയോ മുന്നോട്ട് പോകുക. എതിരാളികൾ നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. വൈകുന്നേരത്തോടെ ചില സന്തോഷ വാർത്തകൾ നിങ്ങളെ തേടിയെത്തും. സാമ്പത്തിക ചെലവുകൾ വർധിക്കാനിടയുണ്ട്. മതപരമായ കാര്യങ്ങളിൽ താല്പര്യം വർധിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

തൊഴിൽ രംഗത്തെ നിങ്ങളുടെ പുരോഗതിയിൽ ചില സഹപ്രവർത്തകർ അസൂയാലുക്കളാകാം. അതിനാൽ എതിരാളികൾ കൂടാനിടയുണ്ട്. കുറച്ച് സമയം വിനോദ കാര്യങ്ങൾക്കായി മാറ്റി വെയ്ക്കും. ബിസിനസ് ചെയ്യുന്നവർ ചില ഇടപാടുകൾ അവസാനിപ്പിക്കും. ഇത് നിങ്ങൾക്ക് ലാഭം കൊണ്ടുവരാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകും. ഇന്ന് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി നിങ്ങൾ സമയം കണ്ടെത്തും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

നിയമപരമായി നേരിടുന്ന കേസുകളിൽ നിങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങൾ ലഭിച്ചേക്കാം. സാമ്പത്തിക നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായി കാണുന്നു. പഠന രംഗത്ത് വിദ്യാർഥികൾ നേരിട്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഉന്നത വിദ്യാഭ്യാസനത്തിന് ശ്രമിക്കുന്നവർക്ക് ശുഭകരമായ വാർത്തകൾ ലഭിച്ചേക്കും. എന്നാൽ ജോലിക്കാരായവർക്ക് തൊഴിൽ മേഖലയും വീടും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. ഇന്ന് നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യം വളരെ ശ്രദ്ധിക്കുക. തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുന്നത് നല്ലതാണ്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് അത്ര ഗുണകരമായ ദിവസമായിരിക്കില്ല. നഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ജീവിത പങ്കാളിയുമായി ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അലസത ഉപേക്ഷിച്ച് പ്രവർത്തിച്ചാൽ മാത്രമേ ജോലിയിലും ബിസിനസിലെ പുരോഗതി ഉണ്ടാകൂ. കുടുംബാന്തരീക്ഷം മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി സാധാരണ നിലയിൽ തന്നെ തുടരാനാണ് സാധ്യത. വൈകുന്നേരം ചില മം​ഗളകരമായ ചടങ്ങുകളുടെ ഭാഗമാകാനിടയുണ്ട്.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. സാധാരണക്കാർക്ക് ചില സർക്കാർ ആനുകൂല്യങ്ങളും ലഭിച്ചേക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇന്ന് അനുകൂലമായ ദിവസമാണ്. കുടുംബാംഗങ്ങളി‍ൽ ഒരാളുടെ ആരോഗ്യം മോശമാകുന്നത് ആശങ്ക വർധിപ്പിക്കും. ഇതിന്റെ ഭാഗമായി നിങ്ങളുടെ അലച്ചിലും കൂടും. ജീവിത പങ്കാളിക്കൊപ്പം സന്തോഷത്തോടെ സമയം ചെലവിടും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ന് യാത്രകൾ ചെയ്യേണ്ടതായി വന്നേക്കാം. ഇന്ന് നിങ്ങളുടെ കുടുംബാന്തരീക്ഷം അത്ര നല്ലതായിരിക്കില്ല. തൊഴിലിൽ തടസങ്ങൾ സൃഷ്ടിക്കാൻ എതിരാളികൾ ശ്രമിച്ചേക്കാം. എന്നാൽ ധൈര്യവും വിവേകവും ഉപയോഗപ്പെടുത്തി ഇവരുടെ നീക്കങ്ങളെ പരാജയപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കും. ഉപരിപഠനത്തിനായി വിദേശത്ത് പോകാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല വാർത്ത കേൾക്കാനിടയുണ്ട്. പ്രണയ ജീവിതം നയിക്കുന്നവർക്ക് സന്തോഷകരമായ ദിവസമാണ് ഇന്ന്.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

മുടങ്ങികിടന്ന ജോലികൾ പൂർത്തിയാക്കാനുള്ള സാധിക്കും. പിതാവിന്റെ ആരോഗ്യം മോശമാകാനിടയുള്ളതിനാൽ കൂടുതൽ ശ്രദ്ധിക്കുക. ഒരു മുതിർന്ന വ്യക്തിയുടെ പിന്തുണയോടെ ചില തർക്കങ്ങൾ അവസാനിപ്പിക്കാൻ സാധിക്കും. മനസ്സിൽ വരുന്ന മോശം ചിന്തകൾ ഒഴിവാക്കണം. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. തൊഴിൽ രംഗത്തും നിങ്ങൾക്കനുകൂലമായ വാർത്തകൾ കേൾക്കാം. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വലിയ നേട്ടങ്ങളാണ് ഈ രാശിക്കാരെ ഇന്ന് കാത്തിരിക്കുന്നത്. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി ഒത്തൊരുമയോടെ മുമ്പോട്ട് പോകാൻ കഴിയും. ഇന്ന് പൊതുവെ സന്തോഷകരമായ ദിവസമാണ്. കുടുംബ ജീവിതം മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതൽ സന്തോഷകരമായിരിക്കും. എന്നാൽ പണം കടം നൽകുമ്പോൾ സൂക്ഷിക്കുക. വൈകുന്നേരം ചില മംഗളകരമായ പരിപാടികളുടെ ഭാഗമാകാനിടയുണ്ട്. മക്കൾക്ക് നല്ല വിവാഹാലോചന വരും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരം രാശിക്കാർക്ക് കുടുംബ സ്വത്ത് അനുഭവയോഗത്തിൽ വന്നുചേരും. ആർക്കെങ്കിലും മുമ്പ് പണം കടം നൽകിയത് തിരികെ ലഭിക്കുന്നതിൽ തടസങ്ങൾ നേരിടും. സാമൂഹികവും മതപരവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ല അവസരം വന്നുചേരും. മാതൃഗുണം ഉണ്ടാകും. ബിസിനസ് ഇടപാടുകളിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. വൈകുന്നേരം മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സർക്കാർ ജീവനക്കാരുടെ സഹായം ചില സന്ദർഭങ്ങളിൽ ആവശ്യമായി വരും. ചില കാര്യങ്ങളെ നേരിടുന്നതിൽ വിജയിക്കും. കുടുംബ ജീവിതത്തിൽ പിരിമുറുക്കം വർധിക്കാനിടയുണ്ട്. പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകും. ഈശ്വരവിശ്വാസം വർധിക്കും. പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

നിങ്ങളുടെ സാധാരണ പ്രവർത്തനശൈലിയിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നത് നന്നായിരിക്കും. ഗുണകരമായ സാഹചര്യങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ പൂർണ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് ശത്രുക്കൾ ഉണ്ടാകാനിടയുണ്ട്. നിങ്ങളോട് അസൂയ സൂക്ഷിക്കുന്ന സഹപ്രവർത്തകരെ സൂക്ഷിക്കുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍