Today Horoscope Malayalam May 26: ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ; അറിയാം ഇന്നത്തെ നക്ഷത്രഫലം

പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ കഠിനമായി പ്രവര്‍ത്തിക്കുക. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. ക്ലേശങ്ങള്‍ എന്തുതന്നെ അനുഭവിക്കേണ്ടി വന്നാലും നിലവിലെ ജോലി നിലനിര്‍ത്തികൊണ്ടുപോകാന്‍ ശ്രദ്ധിക്കുക.

Today Horoscope Malayalam May 26: ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ; അറിയാം ഇന്നത്തെ നക്ഷത്രഫലം
Published: 

26 May 2024 06:44 AM

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കര്‍മ്മരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരുപാട് അവസരങ്ങള്‍ വന്നുചേരാനിടയുണ്ട്. ഉല്ലാസയാത്രകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. രാഷ്ട്രീയക്കാര്‍ ബഹുമാനിക്കപ്പെടാനും പൊതുപ്രവര്‍ത്തകര്‍ക്ക് പ്രശസ്തി കൂടാനും ഈ ദിവസം സഹായിക്കും.

പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ കഠിനമായി പ്രവര്‍ത്തിക്കുക. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. ക്ലേശങ്ങള്‍ എന്തുതന്നെ അനുഭവിക്കേണ്ടി വന്നാലും നിലവിലെ ജോലി നിലനിര്‍ത്തികൊണ്ടുപോകാന്‍ ശ്രദ്ധിക്കുക.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം അരഭാഗം)

ഉന്നത വ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ലഭിക്കും. ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ദൂരയാത്ര നടത്താന്‍ സാധ്യതയുണ്ട്. മാതാവില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും.

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

ജോലി അന്വേഷിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരും. വരവില്‍ കവിഞ്ഞ ചെലവ് കൂടും. സംസാരിക്കുമ്പോള്‍ എപ്പോഴും നിയന്ത്രണം പാലിക്കുക. ബന്ധുസമാഗമം ഉണ്ടാകും. വേണ്ടപ്പെട്ടവരില്‍ നിന്ന് മനസിന് സന്തോഷം ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിക്കും. ആഗ്രഹ സാഫല്യമുണ്ടാകും. വിവാഹ സംബന്ധമായ കാര്യങ്ങളില്‍ തീരുമാനമെടുക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂല സമയമാണ്. ദാമ്പത്യ ജീവിതം മെച്ചപ്പെടും. ഇഷ്ടഭക്ഷണ ലാഭം വന്നുചേരും.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിക്കും. രോഗശമനമുണ്ടാകും. കര്‍മ്മരംഗത്ത് പ്രശസ്തി കൂടും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)

സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. അനാവശ്യ ചിന്തകള്‍ മുഖേന മനസ് അസ്വസ്ഥമാകാന്‍ ഇടയുണ്ട്. പിതൃഗുണം പ്രതീക്ഷിക്കാം. വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല സമയമല്ല. സുഖസൗകര്യങ്ങള്‍ക്ക് പണം ചെലവഴിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ക്ലേശം അനുഭവിക്കേണ്ടി വരും.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. പലവിധത്തിലുള്ള സാമ്പത്തിക നേട്ടമുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വാഹനസംബന്ധമായ ചെലവ് വര്‍ധിക്കും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടം സംഭവിക്കും. മാതാവിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകും.

മകരം (ഉത്രാടം അരഭാഗം, തിരുവോണം, അവിട്ടം മുക്കാല്‍ഭാഗം)

എല്ലാത്തിനോടും താത്പര്യ കുറവുണ്ടാകും. ഏത് തൊഴില്‍ ചെയ്താലും തക്കതായ പ്രതിഫലം ലഭിക്കാന്‍ തടസമുണ്ടാകാനിടയുണ്ട്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടേണ്ടി വരും.

കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

പിതാവിന്റെ ആരോഗ്യനില മോശമാകും. അന്യരുടെ കാര്യത്തെക്കുറിച്ച് അറിയാന്‍ അതിയായ താത്പര്യമുണ്ടാകും. ധനപരമായി നേട്ടം വരും. ആരോഗ്യപരമായി ബുദ്ധിമുട്ടുകളുണ്ടാകും. ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)

എല്ലാ കാര്യത്തിലും തൃപ്തി കുറവുണ്ടാകും. വേണ്ടപ്പെട്ടവരുടെ വേര്‍പ്പാട് മൂലം ദുഖം അനുഭവിക്കാനിടവരും. സന്താനങ്ങളുടെ ആരോഗ്യത്തിനായി പണം ചെലവഴിക്കേണ്ടി വരും. പിതാവില്‍ നിന്നും സഹായം ലഭിക്കും.

ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍