Today Horoscope in Malayalam (21 May, 2024): ഈ നക്ഷത്രക്കാര്‍ക്ക് ഭാഗ്യം വരുന്നു, ഇനി നല്ല കാലം; ഇന്നത്തെ നക്ഷത്രഫലം
ഉല്ലാസയാത്രകള്‍ പോകും. രാഷ്ട്രീയക്കാരും പൊതുപ്രവര്‍ത്തകരും ബഹുമാനിക്കപ്പെടാനും പ്രശസ്തരാകാനും സാധ്യതയുണ്ട്. എപ്പോഴും മനസിന്റെ സ്വസ്ഥത കൈവിടാതെ നോക്കുക.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ ഭാഗം)
ഈ നക്ഷത്രക്കാര്‍ക്ക് കര്‍മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ വന്നുചേരാന്‍ ഇടയുണ്ട്. ഉല്ലാസയാത്രകള്‍ പോകും. രാഷ്ട്രീയക്കാരും പൊതുപ്രവര്‍ത്തകരും ബഹുമാനിക്കപ്പെടാനും പ്രശസ്തരാകാനും സാധ്യതയുണ്ട്. എപ്പോഴും മനസിന്റെ സ്വസ്ഥത കൈവിടാതെ നോക്കുക.
ഇടവം (കാര്‍ത്തിക മുക്കാല്‍ ഭാഗം, രോഹിണി, മകയിരം അരഭാഗം)
കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് കഠിനപ്രയത്‌നത്തിന്റെ ആവശ്യം വരും. ബന്ധുക്കള്‍ മൂലം ക്ലേശം അനുഭവിക്കും. ബിസിനസില്‍ നിന്ന് ലാഭം കുറയും.
മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
പരാജയഭീതി മാറും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസങ്ങള്‍ ലഭിക്കും. മറ്റുള്ളവരെ സഹായിക്കാനിടവരും. ജോലി സ്ഥിരത ലഭിക്കും.
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
അന്യദേശ യാത്രകള്‍ നടത്തേണ്ടി വരും. നല്ല കാര്യങ്ങള്‍ക്കായി ധനം വിനിയോഗിത്തും. ഏറ്റെടുത്ത കാര്യങ്ങള്‍ ലക്ഷ്യത്തിലെത്തിക്കും. കര്‍മരംഗത്ത് സ്ഥാനമാനങ്ങള്‍ ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
മേലുദ്യോഗസ്ഥരുടെ ആനുകൂല്യം ഉണ്ടാകാനിടയുണ്ട്. സാഹസികമായി പ്രവര്‍ത്തിക്കും. വിവാഹകാര്യങ്ങള്‍ തിരുമാനിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)
പഠനത്തില്‍ ഉന്നതിയുണ്ടാകും. വ്യവഹാര കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കും. സ്ഥാനപ്രാപ്തി, ബന്ധുഗുണം എന്നിവ ഉണ്ടാകും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും.
തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
ശരീരക്ഷീണം മാറും, ഉത്തരവാദിത്തങ്ങള്‍ കൂടും. കര്‍മസ്ഥാനം മാറും. യാത്രകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യും.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായ സമയമാണ്. രാഷ്ട്രീയകാര്‍ക്ക് നേട്ടമുണ്ടാകും. കാര്യസിദ്ധി, ധനലാഭം എന്നിവ ഉണ്ടാകാനിടയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
ദൂരയാത്ര നടത്തും. ശ്രേയസുണ്ടാകും. അലങ്കാര വസ്തുക്കള്‍ വാങ്ങും. കാര്യ നിവൃതിയുണ്ടാകും. മത്സരങ്ങളില്‍ ശോഭിക്കും.
മകരം (ഉത്രാടം അരഭാഗം, തിരുവോണം, അവിട്ടം മുക്കാല്‍ഭാഗം)
ഭൂമിയെച്ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാകും. ലഘുവായ ആരോഗ്യാരിഷ്ടകളുണ്ടാകും. തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാകും. ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകും.
കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കൃഷിയില്‍ നഷ്ടത്തിന് സാധ്യതയുണ്ട്. ധീരമായി പെരുമാറും. എടുത്തുചാടി ഒന്നും ചെയ്യരുത്. മംഗളകര്‍മ്മങ്ങള്‍ക്ക് പറ്റിയ സമയമല്ല.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം. ഉതൃട്ടാതി, രേവതി)
കായികരംഗത്ത് കഴിവ് തെളിയിക്കാനാകും. ബന്ധുക്കളുമായുള്ള പിണക്കം മാറും. മാതാവിന്റെ താത്പര്യം മാനിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ശോഭിക്കാനാകും.