Today Horoscope in Malayalam (12 May, 2024) : അറിയാം ഇന്നത്തെ രാശിഫലം

Today Horoscope in Malayalam (12 May, 2024) : ഇന്നത്തെ രാശിഫലം എങ്ങനെയുണ്ടെന്ന് മനസ്സിലാക്കാം.

Today Horoscope in Malayalam (12 May, 2024) : അറിയാം ഇന്നത്തെ രാശിഫലം

രാശിഫലം (​

Published: 

12 May 2024 06:40 AM

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് കാര്യവിജയം, അംഗീകാരം, ആരോഗ്യം, പരീക്ഷാവിജയം ഇവ കാണുന്നു. ഇവരുടെ ആഗ്രഹങ്ങൾ നടക്കാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, നിയമപരാജയം, സ്വസ്ഥതക്കുറവ്, ചെലവ്, നഷ്ടം ഇവയാണ് ഇന്നത്തെ ഫലം. തടസ്സങ്ങൾ വന്നു ചേരാം. എന്നാൽ കൂട്ടുകെട്ടുകള്‍ ഗുണം ചെയ്യും.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, മത്സരവിജയം എന്നിവയാണ് ഇന്ന് കാണുന്നത്. നല്ല സന്ദേശങ്ങൾ ലഭിക്കാനും സാധ്യത.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഈ രാശിക്കാർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, പാഴ്ചെലവ്, പരീക്ഷാപരാജയം, ധനതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ് ഇവ കാണുന്നു. ചില കൂടിക്കാഴ്ചകൾ പരാജയപ്പെടാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, പരീക്ഷാവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ബന്ധുസമാഗമം ഇവയാണ് ഇന്നത്തെ ഫലം. തടസ്സങ്ങൾ മാറിക്കിട്ടാം. മേലധികാരികള്‍ ഉദാരമായി പെരുമാറാനും സാധ്യത.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം, മത്സരവിജയം, ബന്ധുസമാഗമം, ധനയോഗം, പരീക്ഷാവിജയം, അംഗീകാരം, ആരോഗ്യം ഇവയാണ് കാണുന്നത്. തടസ്സങ്ങൾ മാറിക്കിട്ടാനും സാധ്യതയുണ്ട്.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് കാര്യപരാജയം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം, പ്രവർത്തനമാന്ദ്യം. ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. എന്നാൽ ഉന്നത വ്യക്തികള്‍മൂലം പല നേട്ടങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, ശരീരക്ഷതം, നഷ്ടം, നിയമപരാജയം, ചെലവ് ഇവയാണ് കാണുന്നത്. മനസ്സ് പല കാരണങ്ങളാലും അസ്വസ്ഥമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് കാര്യവിജയം, സുഹൃദ്സമാഗമം, പരീക്ഷാവിജയം, അംഗീകാരം ഇവ കാണുന്നു. നല്ല സന്ദേശങ്ങൾ ലഭിക്കാനും സാധ്യത.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രങ്ങളിലുള്ളവർക്ക് കാര്യവിജയം, സന്തോഷം, അംഗീകാരം, മത്സരവിജയം, പരീക്ഷാവിജയം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവയാണ് ഇന്നത്തെ ഫലം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാനും സാധ്യത.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കലാരംഗങ്ങളില്‍ പരിശോഭിച്ചാലും കാര്യപരാജയം, ശത്രുശല്യം, ഇച്ഛാഭംഗം, ശരീരക്ഷതം, പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍