Budh Gochar 2024: ജൂൺ 14 വരെ ഇവരൊക്കെ അൽപ്പം ശ്രദ്ധിക്കാം, സാമ്പത്തിക ബുദ്ധിമുട്ടുകൾ അലട്ടാം…
മേയ് 31 മുതൽ ജൂൺ 14 വരെ ബുധൻ ഇടവത്തിൽ ആയിരിക്കും. ഇത് ആളുകളുടെ ആരോഗ്യം, സാമ്പത്തിക സ്ഥിതി, തൊഴിൽ എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കാം
സമ്പത്ത്, ബിസിനസ്സ്, ബുദ്ധി, സംസാരം, യുക്തി, ആശയവിനിമയം എന്നിവയുടെ ദേവനാണ് ബുധൻ. നിലവിൽ മേടം രാശിയിലാണ് ബുധൻ. മെയ് 31ന് ഉച്ചയ്ക്ക് 12.20ന് ബുധൻ സംക്രമിച്ച് വൃഷഭ രാശിയിലെത്തും. ബുധൻ്റെ രാശി മാറ്റം വഴി ചില രാശികളിൽ ഗുണങ്ങളും ചിലർക്ക് ദോഷവും ഉണ്ടാവും. നാല് രാശിക്കാർക്കാണ് ഇത് കൂടുതൽ ബാധകമാകുന്നത്.
മേയ് 31 മുതൽ ജൂൺ 14 വരെ ബുധൻ ഇടവത്തിൽ ആയിരിക്കും. ഇത് ആളുകളുടെ ആരോഗ്യം, സാമ്പത്തിക സ്ഥിതി, തൊഴിൽ എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കാം. ലോൺ എടുക്കേണ്ടി വരാം ജോലിയിലോ ബിസിനസ്സിലോ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ജൂണിലെ 15 ദിവസങ്ങളിൽ ഏതൊക്കെ രാശിക്കാർ ഏറെ ശ്രദ്ധിക്കണം എന്ന് നോക്കാം.
മിഥുനം
മിഥുന രാശിക്കാർക്ക് ബുധ സംക്രമം നല്ലതല്ല. ശത്രുക്കൾ സജീവമായി തുടരും ആരോടും തർക്കിക്കുകയോ ആരെയും അപമാനിക്കുകയോ ചെയ്യരുത്. ഏതെങ്കിലും ഇടപാടിൽ നിങ്ങൾ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. ഇതുമൂലം നിങ്ങൾക്ക് നഷ്ടം സംഭവിക്കാം. ഇത്തരത്തിൽ നിങ്ങളുടെ ചെലവുകൾ വർദ്ധിക്കും. ചിലപ്പോൾ വായ്പ എടുക്കേണ്ടി വരാം.
തുലാം
ബുധൻ്റെ രാശി മാറ്റം തുലാം രാശിക്കാർക്ക് ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണ്ടുന്ന സമയം കൂടിയാണ്. ഡോക്ടറുടെ ഉപദേശം കൂടാതെ മരുന്ന് കഴിക്കരുത്. പാർശ്വഫലങ്ങൾ ഉണ്ടാകാം. സ്വന്തം കുടുംബത്തിൽ നിന്നും ചില ശല്യങ്ങൾ ഉണ്ടാവാം.ബുദ്ധിമുട്ടുകളിൽ നിന്ന് വിട്ടുനിൽക്കണം ആരോടും തർക്കിക്കരുത്. ചെലവുകൾ അലട്ടും.
വൃശ്ചികം
ബുധൻ്റെ സംക്രമണം വൃശ്ചികം രാശിക്കാരെ ബുദ്ധിമുട്ടിക്കും. എതിരാളികൾ, ശത്രുക്കൾ എന്നിവരിൽ നിന്നും അകന്നു നിൽക്കുക. നിങ്ങൾക്കെതിരെ ആരെങ്കിലും ഗൂഢാലോചന നടത്തിയേക്കാൻ ഇടയുണ്ട്. നിങ്ങൾക്ക് നഷ്ടം സംഭവിക്കാം.
ധനു
ബുധൻ്റെ സംക്രമം ധനു രാശിക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും. ആലോചിച്ച് പണ ഇടപാട് നടത്തുന്നതാണ് നല്ലത്. കടം നൽകിയ പണം തിരികെ ലഭിക്കില്ല, നിക്ഷേപം നഷ്ടത്തിൽ കലാശിച്ചേക്കാം. ഈ സമയം ക്ഷമയോടെ നിൽക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ ശ്രദ്ധിക്കണം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്.TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല.)