Kitchen Hacks: വേനൽക്കാലത്ത് ഇവ നിർബന്ധമായും നിങ്ങളുടെ അടുക്കളയിൽ ഉണ്ടാകണം; എന്തുകൊണ്ട്?

Kitchen Hygiene Tips: ചൂടുള്ളതും വൃത്തിഹീനവുമായ ഒരു അടുക്കള കീടങ്ങളെയും അണുക്കളെയും ക്ഷണിച്ചുവരുത്തുകയും നിങ്ങളുടെ ഭക്ഷ്യ സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യും. അതുകൊണ്ടാണ് ചൂട് കൂടുന്നതിനനുസരിച്ച് നമ്മളിൽ പലരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

Kitchen Hacks: വേനൽക്കാലത്ത് ഇവ നിർബന്ധമായും നിങ്ങളുടെ അടുക്കളയിൽ ഉണ്ടാകണം; എന്തുകൊണ്ട്?

Representative Image

neethu-vijayan
Published: 

14 Apr 2025 21:18 PM

വേനലായാൽ ഇരിക്കാനും നിക്കാനും കഴിയാത്തപോൽ ചൂടാണ്. പ്രത്യേകിച്ച് അടുക്കളയിൽ. അതിനാൽ വേനൽക്കാലത്ത് അടുക്കളയിൽ കരുതേണ്ട ചില വസ്തുക്കളുണ്ട്. ചൂടുള്ളതും വൃത്തിഹീനവുമായ ഒരു അടുക്കള കീടങ്ങളെയും അണുക്കളെയും ക്ഷണിച്ചുവരുത്തുകയും നിങ്ങളുടെ ഭക്ഷ്യ സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യും. അതുകൊണ്ടാണ് ചൂട് കൂടുന്നതിനനുസരിച്ച് നമ്മളിൽ പലരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

വാട്ടർ പ്യൂരിഫയർ വൃത്തിയാക്കുക: വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ആത്യാവശ്യമാണ്. ശുദ്ധമായ കുടിവെള്ളവും കരുതേണ്ടതും പ്രധാനമാണ്. ചൂട് ഭക്ഷ്യജന്യ, ജലജന്യ രോഗങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ ഫാട്ടർ പ്യൂരിഫയർ ശരിയായ രീതിയിൽ വൃത്തിയാക്കേണ്ടതും നിർബന്ധമാണ്. കുടിക്കാനോ പാചകം ചെയ്യാനോ ഉൽപ്പന്നങ്ങൾ കഴുകാനോ ആകട്ടെ, ശുദ്ധമായ വെള്ളം മാത്രം എടുക്കുക.

മൺപാത്രങ്ങൾ: വെയിലത്തുനിന്ന് കേറി വരുമ്പോൾ നമ്മളിൽ പലരും കുടിക്കുന്നത് തണുത്ത വെള്ളമാണ്. അതിന് പലരും ആശ്രയിക്കുന്നത് ഫ്രിഡ്ജിനെയാണ്. എന്നാൽ ഇത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. തണുത്ത വെള്ളം കുടിക്കുന്നതിനായി മൺപാത്രങ്ങൾ ഉപയോ​ഗിക്കുന്നതാണ് ഈ സമയത്ത് നല്ലത്.

കീടനാശിനികൾ: വേനൽക്കാലത്ത് അടുക്കളയിലെ പഴകിയ ഗന്ധം നിലനിൽകാനുള്ള സാധ്യത കൂടുതലാണ്. അത് എല്ലാത്തരം കീടങ്ങളെയും ആകർഷിക്കുന്നത് മാത്രമല്ല, നിങ്ങളുടെ ആരോ​ഗ്യത്തെയും ബാധിക്കും. ചൂടും ഈ അന്തരീക്ഷവും കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. പാറ്റകൾ, പഴ ഈച്ചകൾ, ഉറുമ്പുകൾ എന്നിവ ചൂടുള്ളതും ഈർപ്പമുള്ളതുമായ സ്ഥലങ്ങളിൽ വളരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ അതികം ദോഷകരമല്ലാത്ത പ്രകൃതിദത്തമായ കീടനാശിനികൾ കരുതുന്നത് നല്ലതാണ്.

ഉരുളക്കിഴങ്ങും ഉള്ളിയും: ഉയർന്ന ചൂട് ചില പച്ചക്കറികൾ സാധാരണയേക്കാൾ വേഗത്തിൽ കേടാകാൻ കാരണമാകുന്നു. പ്രത്യേകിച്ച് നമ്മൾ ഫ്രിഡ്ജിന് പുറത്ത് സൂക്ഷിക്കുന്ന ഉള്ളി, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് പോലുള്ളവ. വേണ്ട രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അവയിൽ പൂപ്പൽ, അഴുകൽ, മുളയ്ക്കൽ എന്നിവയ്ക്ക് കാരണമാകും. ഉരുളക്കിഴങ്ങും ഉള്ളിയും ഒരുമിച്ച് സൂക്ഷിക്കരുത്. അവ വേഗത്തിൽ കേടാകാൻ കാരണമാകുന്ന വാതകങ്ങൾ പുറത്തുവിടുന്നു. കൂടുതൽ കാലം കേടുകൂടാതിരിക്കാൻ പ്രത്യേകം വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുക.

അച്ചാറുകൾ: അടുക്കളയിൽ എപ്പോഴുമുള്ള ഒന്നാണ് അച്ചാറുകൾ. അച്ചാറുകൾ ഈർപ്പമുള്ളതിനാൽ വളരെ സെൻസിറ്റീവ് ആണ്. കേടാകാനും ഇത് തന്നെയാണ് കാരണം. കൂടുതൽ നേരം കേടാകാതെയും സുരക്ഷിതമായും സൂക്ഷിക്കാൻ വൃത്തിയുള്ളതും വായു കടക്കാത്തതുമായ ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കുക. ലോഹ മൂടികൾ ഒഴിവാക്കുക, ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും പാത്രങ്ങൾ പൂർണ്ണമായും ഉണക്കുക.

 

സ്ത്രീകൾക്ക് ഇന്ത്യൻ സൈന്യത്തിൽ എങ്ങനെ ചേരാം?
ഇന്ത്യയുടെ മോക്ക് ഡ്രില്‍ ചരിത്രം ഇതുവരെ
ഈ സമയങ്ങളിൽ മിണ്ടാതിരിക്കുന്നത് നല്ലത്
ഉയർന്ന ബിപിയാണോ തലവേദനയ്ക്ക് കാരണം! എങ്ങനെ മനസ്സിലാക്കാം