Vitamin B6 Deficiency: വിറ്റാമിൻ ബി6 കുറഞ്ഞാൽ സംഭവിക്കുന്നതെന്ത്? കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവ

Fruits With Vitamin B6: നമ്മുടെ ശരീരത്തിന് വിറ്റാമിൻ ബി6 ഉത്പാദിപ്പിക്കാനുള്ള കഴിവില്ല. അതിനാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ മാത്രമെ ഇത് ലഭിക്കുകയുള്ളൂ. മാംസം, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ വിറ്റാമിൻ ബി6ന്റെ പ്രധാന ഉറവിടങ്ങളാണ്. എന്നാൽ ചില പഴവർ​ഗങ്ങളിലും വിറ്റാമിൻ ബി6ന്റെ സാനിധ്യം കൂടുതലാണ്. ഈ പഴങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിറ്റാമിൻ ബി6 ന്റെ കുറവ് തടയുക മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യാവസ്ഥയ്ക്കും നല്ലതാണ്. അവ ഏതെല്ലാമെന്ന് നോക്കാം.

Vitamin B6 Deficiency: വിറ്റാമിൻ ബി6 കുറഞ്ഞാൽ സംഭവിക്കുന്നതെന്ത്? കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവ

Vitamin B6

Published: 

13 Jan 2025 23:34 PM

വിറ്റാമിൻ ബി6 അഥവാ പിറിഡോക്സിൻ മൊത്തത്തിലുള്ള ആരോഗ്യത്തിന് അനിവാര്യമായ ഘടകമാണ്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും മാനസികാവസ്ഥയെ സന്തുലിതമാക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ നമ്മുടെ ശരീരത്തിന് ഈ അവശ്യ വിറ്റാമിൻ ഉത്പാദിപ്പിക്കാനുള്ള കഴിവില്ല. അതിനാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ മാത്രമെ ഇത് ലഭിക്കുകയുള്ളൂ. മാംസം, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ വിറ്റാമിൻ ബി6ന്റെ പ്രധാന ഉറവിടങ്ങളാണ്.

എന്നാൽ ചില പഴവർ​ഗങ്ങളിലും വിറ്റാമിൻ ബി6ന്റെ സാനിധ്യം കൂടുതലാണ്. ഈ പഴങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിറ്റാമിൻ ബി6 ന്റെ കുറവ് തടയുക മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യാവസ്ഥയ്ക്കും നല്ലതാണ്. അവ ഏതെല്ലാമെന്ന് നോക്കാം.

വാഴപ്പഴം: വാഴപ്പഴം ഒരു ലഘുഭക്ഷണമാണ്. തലച്ചോറിന്റെ ആരോഗ്യത്തിലും ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനത്തിലും നിർണായക പങ്ക് വഹിക്കുന്ന വിറ്റാമിൻ ബി6 കൊണ്ട് സമ്പുഷ്ടമാണ് വാഴപ്പഴം. ഒരു വാഴപ്പഴം ദിവസവും കഴിക്കുന്നതിലൂടെ നിങ്ങൾക്ക് 20 ശതമാനം വിറ്റാമിൻ ബി6 ലഭിക്കുന്നു.

അവോക്കാഡോ: പോഷകസമൃദ്ധമായ ഒരു പഴമാണ് അവോക്കാഡോ. ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ദഹനത്തെ സഹായിക്കുകയും മൊത്തത്തിലുള്ള പോഷക ആഗിരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതേസമയം വിറ്റാമിൻ ബി6 ൻ്റെ ഉറവിടമായ അവോക്കാഡോ മാനസികാവസ്ഥയെ നിയന്ത്രിക്കാനും ഊർജ്ജ നില മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മാമ്പഴം: മാമ്പഴം വിറ്റാമിൻ ബി6 കൊണ്ട് സമ്പുഷ്ടമാണ്. ഇത് കഴിക്കുന്നതിലൂടെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനത്തിന് കാരണമാകുന്നു. കൂടാതെ, മാമ്പഴത്തിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു.

പപ്പായ: വിറ്റാമിൻ ബി6 ന്റെ മറ്റൊരു മികച്ച ഉറവിടമാണ് പപ്പായ. കൂടാതെ ഇതിൽ മറ്റ് ധാരാളം ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. എൻസൈമുകൾ ധാരാളമുള്ളതിനാൽ അവ ദഹനത്തെ സഹായിക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പപ്പായയിലെ വിറ്റാമിൻ ബി6 ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ആരോഗ്യകരമായ നാഡീവ്യവസ്ഥ നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണ്.

ഓറഞ്ച്: വിറ്റാമിൻ സി ധാരാളമുള്ള ഒരു പഴമാണ് ഓറഞ്ച്. വിറ്റാമിൻ ബി6 ന്റെയും നല്ല ഉറവിടമാണ് ഓറഞ്ച്. ഓറഞ്ച് പതിവായി കഴിക്കുന്നത് മാനസികാവസ്ഥയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.

പൈനാപ്പിൾ: പൈനാപ്പിളിൽ വിറ്റാമിൻ ബി6 ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തിനും മാനസികാവസ്ഥ നിയന്ത്രണത്തിനും വളരെ നല്ലതാണ്. ബി6ന് പുറമേ, പൈനാപ്പിളിൽ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും വീക്കം തടയുന്ന ഗുണങ്ങൾ ഉള്ളതുമായ ഒരു എൻസൈമാണ്, ഇത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ചക്ക: നമ്മുടെ നാട്ടിൽ സുലഭമായ ഒന്നാണ് ചക്ക. വലിയ തോതിൽ വിറ്റാമിൻ ബി 6 അടങ്ങിയിരിക്കുന്ന ഒരു പഴമാണ് ചക്ക. ഇത് മാനസികാവസ്ഥയെയും തലച്ചോറിന്റെ പ്രവർത്തനത്തെയും പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഇതിലെ ഉയർന്ന നാരുകൾ ദഹനാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. കൂടാതെ മറ്റ് വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ചക്ക.

 

 

ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ