5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Tips: വാരിവലിച്ചു തിന്നൻ വരട്ടെ, ആയുസ്സ് കുറയും! ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കൂ

Foods That Can Shorten Lifespan: മോശം ഭക്ഷണക്രമം വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ ശരീരത്തിന്റെ സുപ്രധാന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ ചില സന്ദർഭങ്ങളിൽ, ഈ ഭക്ഷണക്രമം നമ്മുടെ ആയുസ്സ് വരെ കുറയ്ച്ചേക്കാം. അത്തരത്തിൽ നമ്മുടെ ആയുസ് കുറയുന്നതിന് കാരണമാകുന്ന ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

Health Tips: വാരിവലിച്ചു തിന്നൻ വരട്ടെ, ആയുസ്സ് കുറയും! ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കൂ
Represental ImageImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 17 Jan 2025 18:04 PM

നമ്മുടെ ആരോ​ഗ്യം നിലനിർത്തണമെങ്കിൽ കഴിക്കുന്ന ആഹാരവും ആരോ​ഗ്യപരമായിരിക്കണം. ചില ഭക്ഷണങ്ങൾ നമ്മുടെ ആരോ​ഗ്യത്തെ വേണ്ടരീതിയിൽ പരിപാലിക്കുന്നതാണ്. എന്നാൽ മറ്റ് ചിലത് നമ്മൾപോലും അറിയാതെ ആരോ​ഗ്യത്തിന് ഹാനികരമാകുന്നു. മോശം ഭക്ഷണക്രമം വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ ശരീരത്തിന്റെ സുപ്രധാന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ ചില സന്ദർഭങ്ങളിൽ, ഈ ഭക്ഷണക്രമം നമ്മുടെ ആയുസ്സ് വരെ കുറയ്ച്ചേക്കാം. അത്തരത്തിൽ നമ്മുടെ ആയുസ് കുറയുന്നതിന് കാരണമാകുന്ന ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

സംസ്കരിച്ച മാംസം ഭക്ഷണം

സോസേജുകൾ പോലുള്ള സംസ്കരിച്ച മാംസങ്ങൾ പാചകം ചെയ്യാൻ കൂടുതൽ സൗകര്യപ്രദവും രുചികരവുമാണ്. എന്നാൽ അവ നിങ്ങളിൽ ഉണ്ടാക്കുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തെല്ലാമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ മാംസങ്ങളിൽ നൈട്രേറ്റുകളും നൈട്രൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് വൻകുടലിൽ ഉണ്ടാകുന്ന കാൻസറിന് കാരണമാകുന്നു.

2010-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ചുവന്ന നിറത്തിലുള്ള മാംസവും സംസ്കരിച്ച മാംസ ഭക്ഷണങ്ങളും കഴിക്കുന്നതിലൂടെ മരണനിരക്കിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തുന്നായി വ്യക്തമാക്കിയിരുന്നു. കാൻസർ സാധ്യത, ഹൃദ്രോഗ സാധ്യത എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതൽ മരണങ്ങളും സംഭവിക്കുന്നത്. ഈ മാംസങ്ങളിൽ പൂരിത കൊഴുപ്പുകളും സോഡിയവും കൂടുതലാണ്, ഇത് ഹൃദ്രോഗത്തിനും രക്താതിമർദ്ദത്തിനും കാരണമാകുന്നു.

മധുര പാനീയങ്ങൾ

സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, മറ്റ് മധുര പാനീയങ്ങൾ എന്നിവയിൽ അമിതമായി പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിന് വളരെയധികം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഘടകമാണ്. അമിതമായ പഞ്ചസാര ഉപഭോഗം ശരീരഭാരം, ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, കരൾ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

2021-ൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, പൊണ്ണത്തടി സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതിൽ ഇത്തരം പാനീയങ്ങൾ വലിയ പങ്കുവഹിക്കുന്നതായി കണ്ടെത്തി. ലോകമെമ്പാടും പ്രതിവർഷം 184,000-ത്തിലധികം മരണങ്ങൾക്ക് ഇതുമൂലം റിപ്പോർട്ട് ചെയ്യുന്നതായും പഠനത്തിൽ പറയുന്നു. പകരം, നിങ്ങളുടെ ശരീരത്തെ ജലാംശം നിലനിർത്താനും ആരോഗ്യത്തോടെ നിലനിർത്താനും വെള്ളം, ഹെർബൽ ടീ അല്ലെങ്കിൽ മധുരമില്ലാത്ത ആരോ​ഗ്യകരമായ പാനീയങ്ങൾ ഉപയോ​ഗിക്കാവുന്നതാണ്.

ശുദ്ധീകരിച്ച ധാന്യങ്ങൾ

വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, പാസ്ത തുടങ്ങിയ ശുദ്ധീകരിച്ച ധാന്യങ്ങൾ പല വീടുകളിലെയും പ്രധാന ഭക്ഷണമാണ്. അവ സംസ്കരിക്കുന്നതിനാൽ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അവയിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. പോഷകങ്ങളുടെ ഈ അഭാവം രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിക്കുന്നതിനും താഴുന്നതിനും കാരണമാകുന്നു. ഇത് കാലക്രമേണ ടൈപ്പ് 2 പ്രമേഹത്തിനും പൊണ്ണത്തടിക്കും സാധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ ബ്രൗൺ റൈസ്, ക്വിനോവ, ഗോതമ്പ് ബ്രെഡ് തുടങ്ങിയ ധാന്യങ്ങൾ ആരോ​ഗ്യകരമായ ധാന്യങ്ങളാണ്.

വറുത്ത ഭക്ഷണങ്ങൾ

ഫ്രഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ, മറ്റ് വറുത്ത ഭക്ഷണങ്ങൾ എന്നിവ ഏറെ സ്വാദിഷ്ട്ടമാണ്. പക്ഷേ അവ നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ദോഷകരമായ ഭക്ഷണങ്ങളിൽ ചിലതാണ്. വറുത്ത ഭക്ഷണങ്ങൾ പലപ്പോഴും ട്രാൻസ് ഫാറ്റ് കൂടുതലുള്ള എണ്ണകളിലാണ് പാകം ചെയ്യുന്നത്. ഇത് മോശം കൊളസ്ട്രോൾ (എൽഡിഎൽ) അളവ് വർദ്ധിപ്പിക്കുകയും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു.

വറുത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് അകാല മരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഒരു പഠനം വെളിപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച് സ്ത്രീകളിൽ. വറുത്ത ഭക്ഷണങ്ങൾ കലോറി കൂടുതലുള്ളതും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും വിട്ടുമാറാത്ത ശരീരവീക്കം ഉണ്ടാക്കുന്നതിനും കാരണമാകും.