5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Fatty Liver Symptoms: മുഖത്ത് കാണുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുതേ; ഫാറ്റി ലിവറിന്‍റെ സൂചനയാകാം

Fatty Liver Facial Symptoms: ഫാറ്റി ലിവറിന്റെ ആദ്യ ഘട്ടമായ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് അഥവാ എൻഎഎഫ്എൽഡി കാര്യമായ ദോഷം വരുത്തില്ലെങ്കിലും, കൃത്യമായി ചികിത്സ തേടിയിലെങ്കിൽ അത് കരളിനെ വരെ ബാധിക്കാനും, ക്യാൻസറിലേക്ക് നയിക്കാനും സാധ്യതകൾ ഏറെയാണ്.

Fatty Liver Symptoms: മുഖത്ത് കാണുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുതേ; ഫാറ്റി ലിവറിന്‍റെ സൂചനയാകാം
Representational ImageImage Credit source: Freepik
nandha-das
Nandha Das | Updated On: 16 Jan 2025 12:56 PM

കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ അഥവാ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്ന് പറയുന്നത്. ഇത് കൂടുതലും അമിതമായ മദ്യപാനം, അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫാറ്റി ലിവറിന്റെ ആദ്യ ഘട്ടമായ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് അഥവാ എൻഎഎഫ്എൽഡി കാര്യമായ ദോഷം വരുത്തില്ലെങ്കിലും, കൃത്യമായ ചികിത്സ തേടിയിലെങ്കിൽ അത് കരളിനെ വരെ ബാധിക്കാനും, ക്യാൻസറിലേക്ക് നയിക്കാനും സാധ്യതകൾ ഏറെയാണ്.

പലരിലും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിന്‍റെ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ പ്രത്യക്ഷത്തിൽ കാണാറില്ല. എന്നാൽ, രോഗം പുരോഗമിക്കുമ്പോൾ മുഖത്ത് ചില രോഗ ലക്ഷണങ്ങള്‍ കാണാം. അത്തരം ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ALSO READ: ദിവസവും സോഡ കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിക്കണം, അപകടമാണ്

  • ചർമ്മത്തിലോ കണ്ണുകളിലോ മഞ്ഞകലർന്ന നിറം കാണപ്പെടുന്നുണ്ടെങ്കില്‍ അത് ഫാറ്റി ലിവറിന്റെ സൂചനയാകാൻ സാധ്യതയുണ്ട്.
  • ഉറക്കക്കുറവ്, നിർജ്ജലീകരണം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും കണ്ണുകൾക്ക് താഴെ ഇരുണ്ട വൃത്തങ്ങൾ കാണപ്പെടാം എങ്കിലും ഫാറ്റി ലിവർ രോഗത്തിന്റെയും ലക്ഷണമാണ് ഡാര്‍ക്ക് സര്‍ക്കിള്‍സ്.
  • അതുപോലെ, വീർത്തതോ അല്ലെങ്കിൽ വീക്കമുള്ളതോ ആയ മുഖം കരളിന്‍റെ ആരോഗ്യം മോശമായതിന്റെ ലക്ഷണമാകാം.
  • ശരീരത്തിലെ ഹോർമോൺ ഉത്പാദനം നിയന്ത്രിക്കാനും, വിഷവസ്തുക്കൾ നീക്കം ചെയ്യാനും സഹായിക്കുന്ന ഒന്നാണ് കരൾ. ഇതിന്റെ ആരോഗ്യം മോശമാകുമ്പോൾ മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
  • കരളിന്റെ പ്രവർത്തനം മോശമാകുമ്പോൾ പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടാതെ വരികയും വിഷവസ്തുക്കൾ അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുകയും ചെയ്തേക്കാം. ഇത് ചർമ്മം മങ്ങിയതും ക്ഷീണിച്ചതുമായി കാണപ്പെടാൻ കാരണമാകും.
  • കരൾ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ രക്തചംക്രമണം മോശമാകുകയും, മുഖത്ത് ചുവപ്പ് നിറം ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു.
  • അതുപോലെ, ഫാറ്റി ലിവർ ഉള്ളവരിൽ അമിതമായ എണ്ണ ഉൽപാദനം ഉണ്ടാകും. ഇത് മൂലം നെറ്റിയിലും മൂക്കിലും എണ്ണമയം രൂപപ്പെട്ടേക്കും.
  • കരളിന്റെ ആരോഗ്യം മോശമായാൽ അത് ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തെ ബാധിക്കും. കൂടാതെ, ഇരുമ്പിന്‍റെ അളവിനെയും ബാധിക്കും. ഇത് ചുണ്ടുകൾ വിളറിയതോ അല്ലെങ്കിൽ മഞ്ഞനിറം കലർന്നതോ ആയി കാണപ്പെടുന്നതിന് കാരണമായേക്കും.
  • ചർമ്മത്തിൽ നിരന്തരമായ ചൊറിച്ചിൽ, പ്രത്യേകിച്ച് വരണ്ട പാടുകൾ എന്നിവ കാണുന്നതും ഫാറ്റി ലിവറിന്‍റെ സൂചനയാകാം.